ഗർനാചോക്ക് അവസരമില്ല , ജോക്വിൻ കൊറിയയും നിക്കോളാസ് ഗോൺസാലസും ഖത്തറിലേക്കില്ല |Qatar 2022 |Argentina

ഖത്തർ വേൾഡ് കപ്പലിനുള്ള അർജന്റീനയുടെ 26 അംഗ നിന്നും രണ്ടു താരങ്ങൾ പുറത്തേക്ക്. പരിക്ക് മൂലം ജോക്വിൻ കൊറിയ, നിക്കോളാസ് ഗോൺസാലസ്‌ എന്നിവരാണ് പരിക്ക് മൂലം പുറത്തായത്. യുഎഇ ക്കെതിരായ സൗഹൃദ മത്സരത്തിന് ശേഷം ടീമിൽ പേരുള്ള താരനാണ് ഉണ്ടെന്നും സ്‌ക്വാഡിൽ മാറ്റങ്ങൾ ഉണ്ടാവുമെന്നും അര്ജന്റീന പരിശീലകൻ സകാലോണി വ്യകത്മാക്കിയിരുന്നു.

പരിക്കേറ്റ ജോക്വിൻ കൊറിയക്ക് പകരക്കാരനായി യുവ അറ്റാക്കിങ് മിഡ്ഫീൽഡർ തിയാഗോ അൽമാഡയെ ടീമിലേക്ക് വിളിച്ചു.അമേരിക്കൻ മേജർ ലീഗ് സോക്കറിൽ അറ്റ്ലാന്റ യുണൈറ്റഡ് താരമായ അൽമാഡ നിൽവിൽ മികച്ച ഫോമിലാണ് കളിക്കുന്നത്. ഗോളടിക്കാനും ഗോളടിപ്പിക്കാനും മിടുക്കനാണ് ഈ യുവ താരം. അര്ജന്റീന പ്രാഥമിക സ്വാദിൽ 21 കാരൻ അംഗമായിരുന്നു.അർജന്റീനിയൻ ക്ലബായ വെലെസ് സാർസ്ഫീൽഡിൽ നിന്ന് 16 മില്യൺ ഡോളറിന് സൈൻ ചെയ്തതിന് ശേഷം MLS ലെ തന്റെ ആദ്യ സീസണിൽ താരം മിന്നുന്ന ഫോമിലാണ് കളിച്ചു കൊണ്ടിരിക്കുനന്ത്.

നിക്കോളാസ് ഗോൺസാലസിന് പകരക്കാരനായി ഏഞ്ചൽ കൊറിയ അര്ജന്റീന ടീമിലെത്തി.27 കാരനായ താരം അർജന്റീനയുടെ പ്രാഥമിക ലിസ്റ്റിൽ ഉൾപ്പെട്ടിരുന്നുവെങ്കിലുംഫൈനൽ ടീമിൽ നിന്ന് പുറത്തായിരുന്നു.സ്പാനിഷ് ക്ലബ്ബായ അത്ലറ്റിക്കോ മാഡ്രിഡ് താരമാണ് എയ്ഞ്ചൽ കൊറേയ. അർജന്റീനയ്‌ക്കായി 22 ക്യാപ്‌സും 3 ഗോളുകളും കൊറിയ നേടിയിട്ടുണ്ട്.ഈ സീസണിൽ ഡീഗോ സിമിയോണിന്റെ അത്‌ലറ്റിക്കോ ടീമിനായി കൊറിയ ഒരു സ്ഥിരം സ്റ്റാർട്ടർ ആയിരുന്നില്ല.മത്സരങ്ങളിൽ 10 എണ്ണം പകരക്കാരനായാണ് ഇറങ്ങിയത്.

നവംബർ 22 ന് ഗ്രൂപ്പ് സിയിൽ സൗദി അറേബ്യയ്‌ക്കെതിരെ അർജന്റീന അവരുടെ ഫിഫ ലോകകപ്പ് 2022 കാമ്പെയ്‌ൻ ആരംഭിക്കും. നവംബർ 26 ന് അവർ മെക്‌സിക്കോയെ നേരിടും. അവരുടെ അവസാന ഗ്രൂപ്പ് മത്സരം നവംബർ 30 ന് റോബർട്ട് ലെവൻഡോവ്‌സ്‌കിയുടെ പോളണ്ടിനെതിരെ നടക്കും.

Rate this post