❝ യു.എ.ഇ 🏟🇦🇪 ക്കെതിരെ അറേബ്യൻ മണ്ണിൽ
പോരാടാനിറങ്ങിയ 🇮🇳😞 ഇന്ത്യക്ക് എതിരില്ലാത്ത
6⃣⚡ ആറു ഗോളുകളുടെ തോൽവി ❞

ഒമാനെതിരെയുള്ള മികച്ച പ്രകടനത്തിന്റെ പിബലത്തിൽ കരുത്തരായ യുഎഎക്കെതിരെ ഇറങ്ങിയ ഇന്ത്യൻ യുവനിരക്ക് ദയനീയ തോൽവി. എതിരില്ലാത്ത ആറു ഗോളുകൾക്കാണ് യുഎഇ ഇന്ത്യൻ വലയിൽ അടിച്ചു കയറ്റിയത്. സൂപ്പർ സ്‌ട്രൈക്കർ അലി മബ്ഖൗട്ടിന്റെ ഹാട്രിക്കിന്റെ ബലത്തിലാണ് യുഎഇ വിജയം കണ്ടത്.ഇന്ത്യൻ പുതുമുഖ താരങ്ങൾക്ക് യുഎഇ യുടെ വേഗതക്കും, കരുത്തിനും മുന്നിൽ പിടിച്ചു നിൽക്കാനായില്ല. ഗോളെന്നുറച്ച ഒരു അവസരം പോലും ഇന്ത്യൻ മുന്നേറ്റ നിരക്ക് സൃഷ്ടിക്കാൻ കഴിഞ്ഞില്ല.

യു എ എയുടെ ആധിപത്യത്തോടെയാണ് മത്സരം ആരംഭിച്ചത്. ആദ്യ പത്തു മിനുട്ടിൽ ഭൂരിഭാഗവും ഇന്ത്യൻ ഹാഫിലായിരുന്നു കളി നടന്നത്. ആക്രമിച്ചു കാലിച്ചതിനു യുഎഇ ക്ക് ഫലവും ലഭിച്ചു. 12 ആം മിനുട്ടിൽ ഫാബിയോ ഡി ലിമയിൽ നിന്നുള്ള പാസ് സ്വീകരിച്ച അലി മബ്ഖകൗട്ട് ഓഫ്‌സൈഡ് കെണി തകർത്ത് ഗോൾ കീപ്പർ ഗുർ‌പ്രീത് സിംഗ് സന്ധുവിന് മുകളിലൂടെ ചിപ്പ് ചെയ്ത് ബോൾ വലയിലാക്കി. 25ആം മിനുട്ടിൽ സ്‌ട്രൈക്കർ അലി മബ്ഖൗട്ടിന്റെ ഷോട്ട് ഇഞ്ചുകൾക്കാണ് പുറത്തേക്ക് പോയത്. 32 ആം മിനുട്ടിൽ യുഎഇ സ്കോർ രണ്ടാക്കി ഉയർത്തി. ഫാബിയോ ഡി ലിമയുടെ ഷോട്ട് ഇന്ത്യൻ താരം ആദിൽ ഖാന്റെ കൈകളിൽ തട്ടിയപ്പോൾ റഫറി പെനാൽട്ടി സ്പോട്ടിലേക്ക് വിരൽ ചൂണ്ടി. കിക്കെടുത്ത അലി മബ്ഖൗട്ട് പിഴച്ചില്ല സന്ധുവിനെ കീഴടക്കി വലയിലാക്കി.


ഫാബിയോ ഡി ലിമയും,അലി മബ്ഖൗട്ട് സഖ്യം ഇന്ത്യൻ പ്രധിരോധ നിരക്ക് തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. ഒന്നാം പകുതി അവസാനിക്കും മുൻപ് മൻവീറിന് ഒരു അർഥവസരം ലഭിച്ചെങ്കിലും യു‌എഇ കീപ്പർ അലി ഖസീഫിനെ മറികടക്കാനായില്ല. രണ്ടാം പകുതിയിൽ സ്റ്റിമാക് മൂന്ന് മാറ്റങ്ങൾ വരുത്തി .ഗുർപ്രീത് സ്ഥാനത്തേക്ക് ധീരജ് വരുന്നു, ഹാലി ചരൺ നർസാരി ലാലിയാൻസുവാല ചാങ്‌തെ പകരമായും , മുഹമ്മദ് യാസിർ അനിരുദ്ധ് ഥാപ്പക്ക് പകർക്കാരനായും എത്തി. 55 ആം മിനുട്ടിൽ ഡി ലിമ ഹെഡ്ഡർ ഇഞ്ചുകളുടെ വ്യത്യാസത്തിൽ പുറത്തേക്ക് പോയി. ഇന്ത്യൻ വീണ്ടും രണ്ടു മാറ്റങ്ങൾ വരുത്തി റെയ്‌നറും പണ്ഡിറ്റയും ഇന്ത്യക്കായി ഇറങ്ങി. 59 ആം മിനുട്ടിൽ യുഎഇ താരം അലി മബ്ഖൗട്ട് ഹാട്രിക്ക് തികച്ചു. ഇടതുവശത്തു നിന്നുമുള്ള ക്രോസ്സ് അദ്ദേഹം മനോഹരമായി വലയിലാക്കി.

നാലു മിനിറ്റിനകം യുഎഇ സ്കോർ 4 -0 ആക്കി ഉയർത്തി. അലി മബ്ഖൗട്ടിന്റെ പാസിൽ നിന്നും ഖലീൽ ഇബ്രാഹിമാണ് ഗോൾ നേടിയത്. 70 ആം മിനുട്ടിൽ ബ്രസീലിയൻ ഫാബിയോ ഡി ലിമയിലൂടെ യുഎഇ അഞ്ചാം ഗോൾ നേടി. 75 ,76 മിനിറ്റുകളിൽ യുഎഇക്ക് ലീഡ് വർധിപ്പിക്കാൻ അവസരം ലഭിച്ചെങ്കിലും ഗോളാക്കി മാറ്റാനായില്ല. 84 ആം മിനുട്ടിൽ ഫാബിയോ ഡി ലിമയുടെ പാസിൽ നിന്നും സെബാസ്റ്റ്യന്റെ ഗോളിൽ യുഎഇ ആറാം ഗോൾ നേടി.