❝ കോവിഡ്- 19💉🦠 നെതിരെ ഗോകുലം കേരള
ഗോൾ കീപ്പർ ഉബൈദിന്റെ 💰👕 സഹായം ❞

ഇന്ത്യൻ ഫുട്ബോളിലെ ശക്തികളിലൊന്നായ കേരളത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കാൻ മുന്നിട്ടിറങ്ങിയ ക്ലബ്ബാണ് ഗോകുലം കേരള. ഈ വര്ഷം നേടിയ ഐ ലീഗ് കിരീട കേരളത്തിനെ സംബന്ധിച്ച് ചരിത്ര പരമായ സ്ഥാനമുണ്ട്. കേരളത്തിനകത്തുള്ള കഴിവുള്ള യുവ താരങ്ങളെ തേച്ചു മിനുക്കിയെടുത്താണ് ഗോകുലം ഐ ലീഗ് കിരീടം യാഥാർഥ്യമാക്കിയത്. ഗോകുലത്തിന്റെ കിരീട നേട്ടത്തിൽ മുഖ്യ പങ്കു വഹിച്ച താരമായിരുന്നു ഗോൾ കീപ്പർ ഉബൈദ്.ലീഗിൽ ഉടനീളം മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.ഗോകുലം ഡ്യൂറൻഡ് കപ്പ് നേടിയപ്പോൾ ഗോൾഡൻ ഗ്ലൗ പുരസ്‌കാരം നേടിയത് ഉബൈദായിരുന്നു.

കളിക്കളത്തിനകത്ത് പുലർത്തുന്ന അതെ ആത്മാർത്ഥത പിച്ചിന് പുറത്തും കാണിച്ചിരിക്കുകയാണ് കേരള ഗോൾകീപ്പർ.കോവിഡ് -19 നെതിരായ തന്റെ സംസ്ഥാന കേരളത്തിന്റെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിനായി ഐ ലീഗ് കിരീടം നേടിയപ്പോഴുള്ള ഗോകുലത്തിന്റെ ജേഴ്‌സി ലേലം ചെയ്ത ഉബൈദ് 33,000 രൂപ സമാഹരിച്ച് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന കൊടുക്കുകയും ചെയ്തു.


” ഈ ഐ-ലീഗ് കിരീടം കേരള സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഓണാണെന്നും ,കിരീടം നേടുമെന്ന് ഞാൻ എപ്പോഴും സ്വപ്നം കണ്ടിട്ടുണ്ടെന്നും ,ഒരു മലയാളിയായതിനാൽ എന്റെ സംസ്ഥാനത്ത് നിന്നുള്ള ഒരു ക്ലബിനായി നേടിയതിൽ അഭിമാനിക്കുന്നുവെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ (AIFF) വെബ്സൈറ്റിലൂടെ ഉബൈദ് പറഞ്ഞു .”

” അതിനാൽ ഈ ജേഴ്സി എന്നെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനപെട്ടതാണ് ,എനിക്ക് എന്റെ ഹൃദയം പോലെയാണ് പക്ഷെ പ്രധാന ലക്ഷ്യം കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് കൂടുതൽ പിന്തുണ നേടുക എന്നതാണ്,” ഉബൈദ് കൂട്ടിച്ചേർത്തു.കുറച്ച് പണം ആയാലും സംഭാവന ചെയ്യാൻ കഴിയുന്ന എല്ലാവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ചെയ്യണമെന്നും, ഇത് ദുഷ്‌കരമായ സമയമാണ്, പരസ്പരം സഹായിക്കുന്നതിലൂടെ മാത്രമേ നമുക്ക് ഈ സാഹചര്യത്തെ മറികടക്കാൻ കഴിയൂ. മറ്റുള്ളവരെ സഹായിക്കാനും മുന്നോട്ട് പോകാനും അത് ചെയ്യാനും കഴിയുന്ന എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു,” അദ്ദേഹം പറഞ്ഞു.