❝ഉനായ് എമിറെയുടെ വിയ്യ റയലിനെ ഒരുക്കലും വിലകുറച്ച് കാണാൻ ക്ലൊപ്പിന്റെ ലിവർപൂളിന് സാധിക്കില്ല❞| Liverpool Vs Villarreal

ഹെഡ് കോച്ച് എമറിക്ക് കീഴിൽ ആദ്യമായി ചാമ്പ്യൻസ് ലീഗ് ഫൈനലിലെത്തി ചരിത്രം സൃഷ്ടിക്കാനുള്ള ഒരുക്കത്തിലാണ് സ്പാനിഷ് ക്ലബ് വിയ്യാറയൽ. ആൻഫീൽഡിൽ ലിവർപൂളിനെതിരെ കടുത്ത മത്സരം പ്രതീക്ഷിച്ചു തന്നെയാണ് വിയ്യ റയൽ ഇറങ്ങുന്നത്.അഭൂതപൂർവമായ ക്വാഡ്രപ്പിൾ യാഥാർഥ്യമാക്കാനുള്ള ഒരുക്കത്തിലാണ് ലിവർപൂൾ.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ തോൽപ്പിച്ച് യൂറോപ്പ ലീഗ് കിരീടം നേടിയ വിയ്യ റയൽ പ്രീ ക്വാർട്ടറിലും , ക്വാർട്ടറിലും യുവന്റസിനും ബയേൺ മ്യൂണിക്കിനുമെതിരെ മികച്ച വിജയങ്ങളുമായാണ് സെമിയിൽ ലിവർപൂളിനെ നേരിടാനെത്തുന്നത്.2016 യൂറോപ്പ ലീഗ് ഫൈനലിൽ എമെറിയുടെ സെവിയ്യയോട് തോറ്റ ക്ലോപ്പിന്റെ ലിവർപൂൾ അവരെ നിസാരക്കാറായി കാണുന്നില്ല.ക്ലോപ്പിന് കീഴിലെ മൂന്നാം ചാമ്പ്യൻസ് ലീഗ് ഫൈനൽ ആകും ലിവർപൂൾ ലക്ഷ്യമിടുന്നത്. ഒപ്പം ക്വാഡ്രപിൾ എന്ന വലിയ ലക്ഷ്യത്തിനൊപ്പം നിൽക്കുക എന്നതും ലിവർപൂളിന്റെ ഉദ്ദേശമാണ്‌.

മേഴ്സി സൈഡ് ഡാർബി വിജയിച്ചു വരുന്ന ലിവർപൂൾ ഗംഭീര ഫോമിലാണ്. സലാ, മാനെ, ജോട, ലൂയിസ്, ഫർമീനോ എന്ന് തുടങ്ങി ആരെയും ഭീതിയിലാഴ്ത്തുന്ന അറ്റാക്ക് തന്നെയാണ് ലിവർപൂളിന്റെ കരുത്ത്.കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന മെർസിസൈഡ് ഡെർബിയിൽ നിന്ന് കാലിന് പരിക്കേറ്റതിനാൽ ബ്രസീലിയൻ ഫോർവേഡ് റോബർട്ടോ ഫിർമിനോ ഇന്ന് ലഭ്യമാവാൻ സാധ്യതയില്ല.ഫിർമിനോയുടെ അഭാവത്തിൽ സാഡിയോ മാനെ സെൻട്രൽ സ്‌ട്രൈക്കറായി തന്റെ സ്ഥാനം നിലനിർത്തും, മുഹമ്മദ് സലാ, ലൂയിസ് ഡയസ് എന്നിവരോടൊപ്പം ഡൈനാമിക് ഫ്രണ്ട്‌ലൈൻ രൂപീകരിക്കും.

ഇന്നത്തെ മത്സരത്തിൽ തിയാഗോ അൽകന്റാര ലിവർപൂളിന്റെ നിർണായക കളിക്കാരനായിരിക്കും.ധ്യത്തിൽ ജോർദാൻ ഹെൻഡേഴ്സണും ഫാബിഞ്ഞോക്ക് ഒപ്പം തിയാഗോയും അണിനിരക്കും.ലിവർപൂൾ പ്രതിരോധത്തിന്റെ ഹൃദയഭാഗത്ത് വാൻ ഡൈക് ഇബ്രാഹിമ കൊണാട്ടെ ജോടിയാക്കുന്നു. ട്രെന്റ് അലക്സാണ്ടർ-അർനോൾഡും ആൻഡ്രൂ റോബർട്ട്‌സണും രണ്ട് ഫുൾ ബാക്കുകളായിരിക്കും. ലിവര്പൂളിന്റെ സർഗ്ഗാത്മകതയുടെ പ്രധാന ഉറവിടമാണ് രണ്ടു ഫുള്ള ബാക്കുകൾ .

വിയ്യ റയൽ നിരയിൽ ശ്രദ്ദിക്കേണ്ട താരമാണ് അർനൗട്ട് ഡൻജുമ.ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ വില്ലാറിയലിനായി സ്കോറിംഗ് തുറന്ന ഡച്ച് താരം തന്റെ ടീമിന്റെ ചിരവൈരിയായ വലൻസിയയ്‌ക്കെതിരെ ഇരട്ട ഗോളുകൾ നേടി. മുൻ ബോൺമൗത്ത് താരം ഈ സീസണിൽ 33 മത്സരങ്ങളിൽ നിന്ന് 16 ഗോളുകൾ നേടിയിട്ടുണ്ട്, അതിൽ ആറെണ്ണം ചാമ്പ്യൻസ് ലീഗിലാണ്.

ലിവർപൂൾ സാധ്യത ഇലവൻ: അലിസൺ ബെക്കർ (ജികെ), ട്രെന്റ് അലക്സാണ്ടർ-അർനോൾഡ്, ഇബ്രാഹിമ കൊണേറ്റ്, വിർജിൽ വാൻ ഡിജ്ക്, ആൻഡി റോബർട്ട്സൺ, കെയ്റ്റ, ഫാബിഞ്ഞോ, തിയാഗോ അൽകന്റാര, മുഹമ്മദ് സലാ, ഡിയോഗോ ജോട്ട, സാഡിയോ മാനെ.
വില്ലാറിയൽ സാധ്യത ഇലവൻ: ജെറോണിമോ റുല്ലി(ജികെ), ജുവാൻ ഫോയ്ത്ത്, റൗൾ ആൽബിയോൾ, പൗ ടോറസ്, പെർവിസ് എസ്റ്റുപിനാൻ; ഡാനി പാരെജോ, എറ്റിയെൻ കപോവ്, ഫ്രാൻസിസ് കോക്വെലിൻ, ജിയോവാനി ലോ സെൽസോ, പാക്കോ അൽകാസർ, അർനൗട്ട് ഡാഞ്ജുമ