❝യുവേഫയുടെ👑👌ദശകത്തിലെ ഏറ്റവും മികച്ച 10⚽👏 ക്ലബ്ബുകളുടെ
ലിസ്റ്റ് പുറത്ത് വിട്ടു😲റയൽ മാഡ്രിഡിനെ💪🔵🔴പിന്നിലാക്കി ബാഴ്‌സലോണ❞

സ്ഥിതിവിവരകണക്കുകളുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദശകത്തിലെ ഏറ്റവും മികച്ച യൂറോപ്യൻ ഫുട്ബോൾ ക്ലബ്ബുകൾ തെരെഞ്ഞെടുത്തിരിക്കുകയാണ് ഐ‌എഫ്‌എഫ്‌എച്ച്എസ്. ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂളിന് ആദ്യ പത്തിൽ ഇടം പിടിക്കാനായില്ല. 2011 മുതൽ 2020 വരെയുള്ള പ്രകടനങ്ങളെ അടിസ്ഥാനമാക്കിയാണ് ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫുട്ബോൾ ഹിസ്റ്ററി & സ്റ്റാറ്റിസ്റ്റിക്സ് ക്ലബ്ബുകളുടെ റാങ്കിങ് തയ്യാറാക്കിയയത്.

ചിരി വൈരികളായ റയൽ മാഡ്രിഡിനെ പിന്നിലാക്കി ബാഴ്സലോണ ഒന്നാമതെത്തി.കഴിഞ്ഞ 10 വർഷത്തിനിടയിൽ ഓരോ സീസണിലെയും ഓരോ ടീമിന്റെയും കോണ്ടിനെന്റൽ റാങ്കിംഗ് പോയിന്റുകൾ കണക്കിലെടുത്താണ് ഫലം തീരുമാനിക്കുന്നത് തുടർന്ന് അവയെല്ലാം കൂട്ടിച്ചേർക്കുന്നു. റാങ്കിങ്ങിൽ ബാഴ്സലോണ 2,877 പോയിന്റ് നേടിയപ്പോൾ 2,782 പോയിന്റ് നേടി ഡറായാൽ മാഡ്രിഡ് രണ്ടാമതായി.2011 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ റയൽ മാഡ്രിഡ് നാല് ചാമ്പ്യൻസ് ലീഗ് കിരീടം നേടിയപ്പോൾ ബാഴ്സക്ക് രണ്ടു കിരീടം മാത്രമാണ് നേടാനായത്. എന്നാൽ 6 ലാ ലീഗ്‌ കിരീടങ്ങൾ ബാഴ്‌സ നേടിയപ്പോൾ റയലിന് 3 കിരീടങ്ങൾ മാത്രമാണ് നേടാനായത്.

ഏഴും എട്ടും സ്ഥാനങ്ങളിൽ എത്തിയ ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയുമാണ് ഏറ്റവും ഉയർന്ന സ്ഥാനത്തുള്ള പ്രീമിയർ ലീഗ് ടീം. ഇരു ടീമുകളും 2113 പോയിന്റുകൾ നേടി.10 വർഷത്തിനുള്ളിൽ അഞ്ച് വ്യത്യസ്ത വിജയികളുള്ള പ്രീമിയർ ലീഗ് എത്രത്തോളം മത്സരാധിഷ്ഠിതമാണ് എന്നതിന്റെ പ്രതിഫലനമാണിത്.ചെൽസി രണ്ടുതവണ പ്രീമിയർ ലീഗും ജയിച്ചു, മാത്രമല്ല 20212 ൽ ഒരു ചാമ്പ്യൻസ് ലീഗും രണ്ട് തവണ യൂറോപ്പ ലീഗും നേടി. മാൻ സിറ്റി ഇതുവരെ ഏറ്റവും കൂടുതൽ ആഭ്യന്തര ട്രോഫികൾ നേടിയിട്ടുണ്ട്, യൂറോപ്പിൽ അവർക്ക് വിജയിക്കാനായിട്ടില്ല.മാഞ്ചസ്റ്റർ യുണൈറ്റഡ് ഒമ്പതാമതാണ് ഈ കാലയളവുൽ രണ്ടു പ്രീമിയർ ലീഗ് കിരീടവും യൂറോപ്പ ലീഗ് കിരീടവും നേടിയിട്ടുണ്ട്.പത്താം സ്ഥാനത്താണ് മറ്റൊരു ഇംഗ്ലീഷ് ക്ലബായ ആഴ്‌സണൽ. എന്നാൽ ഒരു ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും നേടിയിട്ടും ലിവർപൂളിന് ആദ്യ പത്തിലെത്താനായില്ല.

മൊത്തത്തിലുള്ള ഐ‌എഫ്‌എഫ്‌എച്ച്എസ് റാങ്കിംഗിൽ മൂന്നാം സ്ഥാനം ജർമ്മൻ ഭീമൻമാരായ ബയേൺ മ്യൂണിച്ച് നേടി ഈ കാലയളവിൽ ബുണ്ടസ് ലിഗയും രണ്ടു ചാമ്പ്യൻസ് ലീഗും അവർ സ്വന്തമാക്കി. ആഭ്യന്തര കിരീടങ്ങളുടെ നേട്ടത്തിൽ ഫ്രഞ്ച് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെർ‌മെയിൻ നാലാമതായി. അതേൽറ്റിക്കോ മാഡ്രിഡ് അഞ്ചാമതായും യുവന്റസ് ആറാമതായും ഫിനിഷ് ചെയ്തു.

10 ആഴ്സണൽ (2,016 പോയിന്റ്)
9 മാഞ്ചസ്റ്റർ യുണൈറ്റഡ് (2,020 പോയിന്റ്)
8 മാഞ്ചസ്റ്റർ സിറ്റി (2,113 പോയിന്റ്)
7 ചെൽസി (2,113 പോയിന്റ്)
6 യുവന്റസ് (2,272 പോയിന്റ്)
5 അറ്റ്ലെറ്റിക്കോ മാഡ്രിഡ് (2,302 പോയിന്റ്)
4 പി.എസ്.ജി (2,357 പോയിന്റ്)
3 ബയേൺ മ്യൂണിച്ച് (2,594 പോയിന്റ്)
2 റയൽ മാഡ്രിഡ് (2,782 പോയിന്റ്)
1 ബാഴ്‌സലോണ (2,877 പോയിന്റ്)