യൂവേഫാ നാഷൻസ്‌ ലീഗ് : ഇംഗ്ലണ്ടിന് സമനില‌, ഐസ്‌ലാന്റിനെ ഗോളിൽ മുക്കി ബെൽജിയം

യുവേഫ നാഷൻസ് ലീഗിലെ എ യിലെ ഗ്രൂപ്പ് 2 വിലെ മത്സരത്തിൽ ഇംഗ്ലണ്ടിനെ ഗോൾ രഹിത സമനിലയിൽ തളച്ചു ഡെൻമാർക്ക്‌. വിരസമായ മത്സരത്തിൽ ഇരു ടീമുകളും ഗോൾ നേടാനാവാതെ വിഷമിച്ചു.ആദ്യ മത്സരത്തിൽ ഐസ്ലാന്റിനെതിരെ ഭാഗ്യത്തിന്റെ അകമ്പടിയോടെ നേടിയ വിജയത്തോടെ നേടിയ മൂന്നു പോയിന്റ് ഉൾപ്പെടെ 4 പോയിന്റുമായി ബെൽജിയത്തിനു പിന്നിൽ രണ്ടാമതാണ് ഇംഗ്ലണ്ട് .

pic credit /AFP

ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ബെൽജിയം ഐസ്‌ലാന്റിനെതീരെ ഒന്നിനെതിരെ അഞ്ചു ഗോളുകൾക്ക് വിജയിച്ചു . കളിയുടെ 10 ആം മിനുട്ടിൽ ഫിറോജോസോൻസന്റെ ഗോളിൽ മുന്നിലെത്തിയ ഐസ്ലാന്റിനെതിരെ തിരികെ അഞ്ചു ഗോളടിച്ചാണ് വിജയം കൊയ്തത്. ആദ്യ പകുതിയുടെ 13 ആം മിനുട്ടിൽ അലക്‌സ് വിറ്റ്സലിലൂടെയും 17 മിനുട്ടിൽ ബാറ്റിസ്യായിലൂടെ രണ്ടാം ഗോൾ നേടി.രണ്ടാം പകുതിയിൽ 50 മത്തെ മിനിറ്റിൽ മെർട്ടൻസ് ഗോൾ കണ്ടത്തിയപ്പോൾ 69 മത്തെ മിനിറ്റിൽ ബാറ്റിസ്യായി മത്സരത്തിലെ തന്റെ രണ്ടാം ഗോൾ കണ്ടത്തി. 79 മത്തെ മിനിറ്റിൽ ഡോകു ആണ് ബെൽജിയത്തിന്റെ ഗോളടി പൂർത്തിയാക്കിയത്.മത്സരത്തിൽ 71 ശതമാനം സമയവും പന്ത് കൈവശം വച്ച ബെൽജിയം 11 തവണയാണ് ഐസ്‌ലാന്റ് ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി ഷോട്ട് ഉതിർത്തത്. തുടർച്ചയായ രണ്ടാം മത്സരത്തിലും മികച്ച പ്രകടനം കാഴ്ചവെച്ച ലോക ഒന്നാം റാങ്കുകാർ 6 പോയിന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ്.