യുവേഫ നാഷൻസ് ലീഗ് :ലോകകപ്പ് ഫൈനൽ ആവർത്തനം, ക്രോയേഷ്യക്കെതിരെ ഫ്രാൻസിന് തകർപ്പൻ ജയം

2018 വേൾഡ് കപ്പ് ഫൈനൽ ആവർത്തനം കണ്ട മത്സരത്തിൽ ലോകചാമ്പ്യന്മാരായ ഫ്രാൻസ് ക്രോയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകൾ തകർത്തു. നാഷൻസ് ലീഗിൽ ഫ്രാൻസിന്റെ രണ്ടാം ജയമാണിത് ,ഗ്രൂപ്പിൽ ഗോൾ വ്യത്യാസത്തിൽ പോർച്ചുഗലിന് പുറകിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ്.തുല്യ ശക്തികളുടെ പോരാട്ടം കണ്ട ആദ്യ പകുതിയിൽ ക്രോയേഷ്യയാണ് സ്കോറിങ്ങിനു തുടക്കമിട്ടത് . 17 ആം മിനുട്ടിൽ കോർണർ കിക്കിൽ നിന്നും പന്ത് ലഭിച്ച ലോവ്‌റേൻ രണ്ടു ഫ്രഞ്ച് ഡിഫെൻഡർമാർക്കിടയിലൂടെ മനോഹരമായി വലയിലാക്കി.

മനോഹരമായ നീക്കത്തിലൂടെ ഫ്രാൻസ് സമനില ഗോൾ നേടി 43 ആം മിനുട്ടിൽ മാർഷിയാലിന്റെ പാസിൽ നിന്നും ഗ്രീസ്‌മാനാണ് ഗോൾ നേടിയത്.ഒന്നാം പകുതിക്ക് മുൻപ് ഫ്രാൻസ് ലീഡ് നേടി ബെൻ യാഡ്ഡ്ർ വലതു വിങ്ങിൽ നിന്നും കൊടുത്ത ക്രോസ്സ് മാർഷിയാലിന്റെ ഷോട്ട് പോസ്റ്റിൽ തട്ടുകയും റീബൗണ്ട് ഗോൾ കീപ്പർ ലിവക്കോവിന്റെ ശരീരത്തിൽ തട്ടി വലയിലേക്ക് കയറി. എന്നാൽ ഫ്രാൻസിന്റെ ലീഡിന് അതികം ആയുസുണ്ടായില്ല 55 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ ബ്രെകാലോ ബോക്സിനുള്ളിൽ നിന്നും മൂന്ന് ഡിഫെൻഡർമാരെ വെട്ടിച്ചു നേടിയ മനോഹരമായ ഗോൾ ക്രോയേഷ്യക്ക് സമനില നേടി കൊടുത്തു.

എന്നാൽ ആക്രമണ ഫുട്ബോൾ കാഴ്ച വെച്ച ഇരു ടീമുകളും ഗോളിനായി ഇരമ്പി കയറി. 65 ആം മിനുട്ടിൽ അതിന്റെ ഫലവും കണ്ടു ഗ്രീസ്മാൻ എടുത്ത കോർണറിൽ നിന്നും ലീപ്സിഗ് താരം ഉപമേക്കാനോ മികച്ചൊരു ഹെഡ്ഡറിലൂടെ സ്കോർ 3 -2 ആയി ഉയർത്തി.താരത്തിന്റെ ഫ്രാൻസിന്സ വേണ്ടിയുള്ള ആദ്യ ഗോളായിരുന്നു ഇത്. സമനിലക്കായി ക്രോയേഷ്യ കിണഞ്ഞു പരിശ്രമിച്ചെങ്കിലും 77 ആം മിനുട്ടിൽ ഗിറൗഡ് പെനാൽറ്റിയിലൂടെ ഗോൾ പട്ടിക പൂർത്തിയാക്കി. ഗിറൗഡിന്റെ ഫ്രാൻസിനായുള്ള 40 ആം ഇന്റർനാഷണൽ ഗോളായിരുന്നു ഇത് .