യുവേഫ നേഷൻസ് ലീഗ് : ചെക്കിനെതിരെ തകർപ്പൻ ജയവുമായി പോർച്ചുഗൽ : സ്വിസ്സ് കരുത്തിന് മുന്നിൽ സ്‌പെയിൻ കീഴടങ്ങി

യുവേഫ നേഷൻസ് ലീഗ് എ മത്സരത്തിൽ പോർച്ചുഗലിന് ജയം. ചെക്ക് റിപ്പബ്ലിക്കിനെ 4-0 ത്തിനാണ് മുൻ ചാമ്പ്യന്മാർ പരാജയപെടുത്തിയത്.ഫോർച്യൂണ അരീനയിൽ നടന്ന മത്സരത്തിൽ ഫുൾ ബാക്ക് ഡിയോഗോ ദലോട്ട് ഇരട്ടഗോൾ നേടി. മത്സരത്തിൽ ബ്രൂണോ ഫെർണാണ്ടസ്, ഡിയോഗോ ജോട്ട എന്നിവരും ഗോളുകൾ നേടി. മത്സരത്തിൽ ഏറ്റവും കൂടുതൽ പന്ത് കൈവശം വച്ചത് പോർച്ചുഗലിനായിരുന്നു, 56% പൊസഷൻ. പോർച്ചുഗൽ 5 ഷോട്ടുകൾ ഉൾപ്പെടെ 16 ഷോട്ടുകൾ എഅടിച്ചപ്പോൾ , ചെക്ക് റിപ്പബ്ലിക് 2 ടാർഗെറ്റ് ഷോട്ടുകൾ ഉൾപ്പെടെ 11 ഷോട്ടുകൾ അടിച്ചു .

33-ാം മിനിറ്റിൽ റാഫേൽ ലിയോയുടെ അസിസ്റ്റിൽ ഡിയോഗോ ദലോട്ട് പോർച്ചുഗലിന് ലീഡ് നൽകി. ഇതോടെ ചെക്ക് റിപ്പബ്ലിക് സമ്മർദത്തിലാണ്. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ മരിയോ റൂയിയുടെ അസിസ്റ്റിൽ നിന്നും ബ്രൂണോ ഫെർണാണ്ടസ് പോർച്ചുഗലിന്റെ ലീഡ് രണ്ടായി ഉയർത്തി.പിന്നീട് രണ്ടാം പകുതിയിൽ 52-ാം മിനിറ്റിൽ ബ്രൂണോ ഫെർണാണ്ടസിന്റെ സഹായത്തോടെ ഡിയോഗോ ദലോട്ട് പോർച്ചുഗലിന്റെ ലീഡ് മൂന്നായി ഉയർത്തി. 82-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അസിസ്റ്റ് ഡിയോഗോ ജോട്ട നേടിയതോടെ പോർച്ചുഗൽ 4-0ന് ജയം ഉറപ്പിച്ചു. ജയത്തോടെ ലീഗ് എ ഗ്രൂപ്പ് 2ൽ പോർച്ചുഗൽ ഒന്നാം സ്ഥാനത്തെത്തി.

സ്വിറ്റ്‌സർലൻഡിനോട് സ്വന്തം തട്ടകത്തിൽ സ്‌പെയിൻ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി. ലാ റൊമാരേഡയിൽ സ്വിറ്റ്‌സർലൻഡ് 1-0ന് സ്‌പെയിനിനെ തോൽപിച്ചു. 21-ാം മിനിറ്റിൽ മാനുവൽ അകാൻജിയും 58-ാം മിനിറ്റിൽ ബ്രീൽ എംബോളുമാണ് സ്വിറ്റ്സർലൻഡിനായി ഗോളുകൾ നേടിയത്.55-ാം മിനിറ്റിൽ ജോർഡി ആൽബ സ്പെയിനിന്റെ ഏക ഗോൾ നേടി.