യൂറോപ്യൻ രാജാക്കന്മാരെ ഇന്നറിയാം

ചാമ്പ്യൻസ് ലീഗ് ജേതാക്കളും, യൂറോപ്പ ലീഗ് ജേതാക്കളും ഏറ്റുമുട്ടുന്ന യുവേഫ സൂപ്പർ കപ്പ് മത്സരം ഇന്ന് നടക്കും.കൊറോണ ഭീഷണിയിൽ ഹംഗറിയിലെ ബുഡാപെസ്റ്റ് ഇരിക്കെയാണ് ഇന്ന് യുവേഫ സൂപ്പർ കപ്പ് നടക്കുന്നത്. ചാമ്പ്യൻസ് ലീഗ് ജേതാക്കളായ ബയേൺ മ്യൂണിക്കും യൂറോപ്പ ലീഗ് ജേതാക്കളായ സെവിയ്യയും കൊമ്പുകോർക്കും. മികച്ച ഫോമിലുള്ള ജർമൻ ടീമിന് തന്നെയാണ് മത്സരത്തിൽ മുൻ‌തൂക്കം.

ഇന്ന് മത്സരം കാണാൻ 20000 ആൾക്കാർക്ക് അവസരം നൽകുന്നുണ്ട്. ഇതിനായി സ്പെയിനിൽ നിന്നും ജർമ്മനിയിൽ നിന്നും ആരാധകർ എത്തുന്നും ഉണ്ട്. ഇരു ടീമുകളുടെയും ആരാധകർക്കായി 3000 ടിക്കറ്റ് വീതം മാറ്റിവെച്ചിട്ടുണ്ട്. എന്നാൽ ബുഡാപെസ്റ്റിൽ കോവിഡ് വർധിക്കുന്ന സാഹചര്യത്തിൽ കാണികൾ എത്തുമോ എന്ന കാര്യത്തിലും സംശയമുണ്ട്.എന്നാൽ ബയേൺ ആരാധകർ ടിക്കറ്റുകൾ മടക്കി നൽകി എന്നും റിപോർട്ടുകൾ ഉണ്ട്. ഇന്ത്യൻ സമയം രാത്രി 12 .30 ക്കാന് മത്സരം.