❝യുവന്റസ്, ബാഴ്സലോണ, റയൽ മാഡ്രിഡ് ക്ലബ്ബുകൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകാൻ യുവേഫ ❞

യൂറോപ്യൻ സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത ക്ലബുകൾക്കെതിരെ നടപടിക്കൊരുങ്ങി യുവേഫ. നാല് ക്ലബുകളാണ് ഇപ്പോഴും സൂപ്പർ ലീഗിൽ തുടരുന്നത്.യൂറോപ്യൻ സൂപ്പർ ലീഗ് രൂപീകരിക്കാൻ ശ്രമിച്ച ക്ലബുകൾക്കെതിരെ നടപടി വേണ്ടെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോ അഭിപ്രായപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് യുവേഫ നിലപാട് ശക്തമാക്കുന്നത്. സൂപ്പർ ലീഗിൽ നിന്ന് പിൻമാറാത്ത ടീമുകൾക്ക് ചാമ്പ്യൻസ് ലീഗിൽ രണ്ട് വർഷത്തെ വിലക്കേർപ്പെടുത്താനുള്ള നീക്കമുണ്ടായിരുന്നു..

ബാഴ്സലോണ, റയൽ മാഡ്രിഡ്, യുവന്റസ് എന്നീ ക്ലബുകൾ ഒഴികെ ബാക്കി 9 ക്ലബുകളും സൂപ്പർ ലീഗുമായി സഹകരിക്കില്ല എന്ന് അറിയിച്ചതായും തിരികെ യുവേഫ അസോസിയേഷനൊപ്പം ചേർന്നതായും യുവേഫ അറിയിച്ചു. യുവന്റസ്, ബാഴ്സലോണ, റയൽ മാഡ്രിഡ് എന്നീ ക്ലബുകൾക്ക് എതിരായ നടപടി ഉടൻ പ്രഖ്യാപിക്കും എന്നും യുവേഫ പറഞ്ഞു.ബാക്കി 9 ക്ലബുകളും 15മില്യൺ യുവേഫയുടെ ഗ്രാസ് റൂട്ട് ഫുട്ബോളിനായി സംഭാവന നൽകണം. ഒപ്പം അടുത്ത വർഷത്തെ യുവേഫ ടൂർണമെന്റിൽ നിന്നുള്ള വരുമാനത്തിന്റെ 5% പിഴ ആയി യുവേഫക്ക് നൽകുകയും വേണം. ഒപ്പം ഇനി ഒരിക്കലും യുവേഫ അംഗീകാരമില്ലാത്ത ടൂർണമെന്റിൽ കളിക്കില്ല എന്ന് ഈ 9 ക്ലബുകളും യുവേഫക്ക് ഉറപ്പ നൽകി. അത് ലംഘിച്ചാൽ 100 മില്യൺ പിഴ ക്ലബുകൾ നൽകേണ്ടി വരും.


ബാഴ്സലോണ,റയൽ മാഡ്രിഡ്, യുവന്റസ് എന്നിവരെ അടുത്ത സീസൺ ചാമ്പ്യൻസ് ലീഗിൽ നിന്ന് യുവേഫ വിലക്കും എന്നാണ് വാർത്തകൾ വരുന്നത്. 12 ക്ലബുകൾ ആയിരുന്നു യൂറോപ്യൻ സൂപ്പർ ലീഗ് എന്ന ആശയവുമായി വന്നത്. പ്രതിഷേധങ്ങൾ ഉയർന്നതോടെ 12ൽ 9 ക്ലബുകളും സൂപ്പർ ലീഗിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റഡ്, മാഞ്ചസ്റ്റർ സിറ്റി, ആഴ്സണൽ, ലിവർപൂൾ, സ്പർസ്, ചെൽസി, അത്ലറ്റിക്കോ മാഡ്രിഡ്, ഇന്റർ മിലാൻ, എ സി മിലാൻ എന്നീ ക്ലബുകൾ ആണ് സൂപ്പർ ലീഗിൽ നിന്ന് പിന്മാറിയത്.റയൽ മാഡ്രിഡ്, ബാഴ്‌സലോണ, യുവന്റസ്, എ സി മിലാൻ ടീമുകളാണ് ഇപ്പോഴും സൂപ്പർ ലീഗിൽ തുടരുന്നത്.

വിലക്കോ മറ്റെന്തെങ്കിലും നടപടിയോ സ്വീകരിക്കുന്നതിന് പകരം ചർച്ചകളിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാണ് ഫിഫ പ്രസി‍ഡന്റ് ജിയാനി ഇൻഫാന്റിനോ നിർദേശിച്ചത്. എന്നാല്‍ അനുമതിയില്ലാത്ത ടൂർണമെന്റുകളോ കൂട്ടായ്മകളോ ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്നായിരുന്നു യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ മറുപടി നൽകിയത്. സൂപ്പർ ലീഗിൽ കളിക്കുന്ന താരങ്ങളെ ദേശീയ ടീമുകളിൽ നിന്ന് വിലക്കുമെന്നും യുവേഫ ആവർത്തിച്ചു. ഇതേസമയം, കൊവിഡ് പ്രതിസന്ധിയുണ്ടാക്കിയ സാമ്പത്തിക ഞെരുക്കത്തിൽ നിന്ന് കരകയറാൻ സൂപ്പർ ലീഗ് അല്ലാതെ മറ്റ് പോംവഴി ഇല്ലെന്നാണ് റയൽ മാഡ്രിഡ്, ബാഴ്സലോണ, യുവന്റസ്, എ സി മിലാൻ ക്ലബുകളുടെ നിലപാട്.