❝അഫ്ഗാനെതിരെ ഇന്ത്യൻ വിജയത്തിന് ശേഷം കളിക്കാർ തമ്മിൽ ഗ്രൗണ്ടിൽ കൂട്ടത്തല്ല് ❞ |Indian Football

കൊൽക്കത്തയിലെ വിവൈബികെ സ്റ്റേഡിയത്തിൽ നടന്ന എഎഫ്‌സി ഏഷ്യൻ കപ്പ് യോഗ്യതാ മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇന്ത്യ ഫുട്‌ബോൾ ടീമിന്റെ തകർപ്പൻ വിജയത്തിന് പിന്നാലെയാണ് ഇരു ടീമുകളിലെയും കളിക്കാർ തമ്മിൽ ഏറ്റുമുട്ടിയത്. കൊൽക്കത്തയിൽ നടന്ന ഗ്രൂപ്പ് ഡിയിലെ കടുത്ത പോരാട്ടത്തിൽ അഫ്ഗാനിസ്ഥാനെ 2-1 ന് തോൽപ്പിചിരുന്നു. ക്യാപ്റ്റൻ സുനിൽ ഛേത്രി സഹൽ എന്നിവരാണ് ഇന്ത്യയുടെ ഗോൾ നേടിയത്.

സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വിഡിയോയിൽ അഫ്ഗാനിസ്ഥാൻ ടീമിലെ 3 താരങ്ങളും ഇന്ത്യൻ ടീമിലെ 2 താരങ്ങളും മത്സരശേഷം ഉന്തിലും തള്ളിലും ഏർപ്പെടുന്നതോടെയാണു പ്രശ്നങ്ങളുടെ തുടക്കം. പിന്നാലെ ഇന്ത്യൻ ഗോളി ഗുർപ്രീത് സിങ് സന്ധു അവിടേക്ക് ഇരച്ചെത്തുന്നതോടെ തർക്കം കൂടുതൽ വഷളാകുന്നുണ്ട്. എന്നാൽ അഫ്ഗാനിസ്ഥാൻ കളിക്കാർ സന്ധുവിനെ കൂട്ടത്തോടെ ആക്രമിക്കുകയും തല്ലുകയും ചെയ്തു.

ഇതിനിടെ അഫ്ഗാനിസ്ഥാൻ ടീം സപ്പോർട്ട് സ്റ്റാഫിൽ ഒരാൾ സന്ധുവിന്റെ മുഖത്തടിക്കുന്നതും വിഡിയോയിൽ കാണാം. ഇതിനു പിന്നാലെ എഎഫ്സി അ്ധികൃതർ എത്തിയെങ്കിലും തർക്കം കൂടുതൽ മുറുകി.ഉയർന്ന നിലവാരമുള്ള മത്സരം അവസാനിച്ചതിന് ശേഷം എന്തിനാണ് സംഘർഷമുണ്ടായതെന്ന് അറിവില്ല. താരങ്ങൾ പരസ്പരം ജേഴ്സിയിൽ പിടിച്ചു വലിക്കുകയും തള്ളുകയും ചെയ്തു. ഈ സംഭവങ്ങൾ ഫുട്ബോളിന് തന്നെ നാണക്കേടുണ്ടാക്കുന്നതായിരുന്നു.

ഇന്നല ഇന്ത്യ വിജയിക്കുകയും 2023 ലെ ഏഷ്യൻ കപ്പ് ഫൈനലിലെത്താനുള്ള സാധ്യത വർധിപ്പിക്കുകയും ചെയ്തു.കംബോഡിയയ്‌ക്കെതിരായ വിജയത്തിന് തൊട്ടുപിന്നാലെ അഫ്ഗാനിസ്ഥാനെതിരായ വിജയത്തോടെ ഗ്രൂപ്പ് ഡി ഹോങ്കോംഗ് താഴെ ഇന്ത്യ രണ്ടാം സ്ഥാനത്തേക്ക് മുന്നേറി. ഇന്നലെ 84-ാം മിനിറ്റിൽ ആഷിഖ് കുരുണിയനെ വീഴ്ത്തി ബോക്‌സിന്റെ അരികിൽ ഒരു ഫ്രീകിക്ക് ഇന്ത്യ നേടി.കിക്കെടുത്ത ഛേത്രി മനോഹരമായി അത് വലയിലാക്കുകയും ചെയ്തു.

എന്നാൽ രണ്ടു മിനിറ്റിനുശേഷം സുബൈർ അമീരിയിലൂടെ ലയൺസ് ഓഫ് ഖൊറാസാൻ സമനില നേടിയതോടെ ലീഡ് അധികനാൾ നീണ്ടുനിന്നില്ല. സ്റ്റോപ്പേജ് ടൈമിൽ ബോക്‌സിന്റെ അരികിൽ നിന്നും ആഷിക്കിന്റെ പാസ് സ്വീകരിച്ച സഹൽ പന്ത് കടുപ്പമുള്ള ആംഗിളിൽ നിന്ന് താഴെ ഇടത് മൂലയിലേക്ക് സ്ലോട്ട് ചെയ്ത് ഇന്ത്യക്ക് മൂന്ന് പോയിന്റും നൽകി. 14 ആം തീയതി നടക്കുന്ന ഇന്ത്യൻ ഹോംഗ് കോങ്ങ് മത്സരത്തിലെ വിജയികൾ ഏഷ്യൻ കപ്പിൽ കളിക്കും.