വേൾഡ് കപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് തോൽവി ,ഇറ്റലിക്ക് മുന്നിൽ വീണ് യുവ നിര |Brazil

അണ്ടർ 20 ലോകകപ്പിലെ ആദ്യ മത്സരത്തിൽ ബ്രസീലിന് തോൽവി. ഇറ്റാലിയന് ബ്രസീലിനെ പരാജയപ്പെടുത്തിയത്. രണ്ടിനെതിരെ മൂന്നു ഗോളിന്റെ ജയമാണ് ഇറ്റലി നേടിയത്. മറ്റൊരു മത്സരത്തിൽ ജപ്പാൻ സെനഗലിനെതിരെ 1-0 ന് ഞെട്ടിക്കുന്ന ജയം നേടി.

ആദ്യ മത്സരം തന്നെ പരാജയപ്പെട്ട് തുടങ്ങിയത് ബ്രസീലിന് തിരിച്ചടി ഏൽപ്പിച്ചിട്ടുണ്ട്.ഗ്രൂപ്പ് ഡി മത്സരത്തിൽ ആദ്യ പകുതിയിൽ തന്നെ ഇറ്റലി 3-0 ന് മുന്നിലെത്തി.പതിനൊന്നാം മിനിറ്റിൽ മിഡ്ഫീൽഡർ മാറ്റിയോ പ്രാട്ടി ക്ലോസ് റേഞ്ചിൽ നിന്നും നേടിയ ഗോളോടെ ഇറ്റലി ലീഡ് നേടി..27ആം മിനിറ്റിൽ ബ്രസീൽ ഗോൾകീപ്പർ മൈക്കൽ ഒരു ക്രോസ് തടയുന്നതിൽ പരാജയപ്പെട്ടതിനെത്തുടർന്ന് ഇറ്റലി കാസഡെയിലൂടെ ലീഡ് ഇരട്ടിയാക്കി.

35 മിനിട്ടിൽ ലഭിച്ച പെനാൽറ്റി കാസഡെയ് തന്നെ ഗോളാക്കി മാറ്റി സ്കോർ 3 -0 ആക്കി മാറ്റി. എന്നാൽ രണ്ടാം പകുതിയിൽ ബ്രസീൽ തിരിച്ചുവരുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.72 ആം മിനുട്ടിൽ 87 ആം മിനുട്ടിൽ സ്ട്രൈക്കർ മാർക്കോസ് ലിയോനാർഡോയിലൂടെ ബ്രസീൽ രണ്ടു ഗോളുകൾ നേടി മത്സരത്തിലേക്ക് തിരിച്ചുവരാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.നിലവിൽ ഗ്രൂപ്പിൽ ഇറ്റലി തന്നെയാണ് ഒന്നാം സ്ഥാനത്ത്.

നൈജീരിയ, ഡൊമനിക്കൻ റിപ്പബ്ലിക് എന്നിവരാണ് ഇനി ബ്രസീലിന്റെ അടുത്ത എതിരാളികൾ.16 വർഷത്തിന് ശേഷം ആദ്യമായാണ് ഒരു ഫിഫ അണ്ടർ 20 ലോകകപ്പ് മത്സരത്തിൽ ബ്രസീൽ രണ്ടിൽ കൂടുതൽ ഗോളുകൾ വഴങ്ങിയത്. 2007 കാനഡയിൽ സ്പെയിൻ ബ്രസീൽ 4-2 ന് തോൽപ്പിച്ചിരുന്നു.

5/5 - (1 vote)