“മാഞ്ചസ്റ്റർ യുണൈറ്റഡ് കളിക്കാർ കണ്ണാടിയിൽ നോക്കണമെന്ന് ഫെർണാണ്ടസ്”

ഓൾഡ്‌ട്രാഫൊർഡിൽ മാഞ്ചസ്റ്റർ സിറ്റിയോടേറ്റ തോൽവിക്ക് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡ് വലിയ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്, വലിയ താര നിരായുണ്ടായിട്ടും അവരെ വേണ്ട രീതിയിൽ ഉപയോഗിക്കാൻ കഴിയാത്ത ഒരു പരിശീലകനും ഇത്രയും മത്സരങ്ങൾ കഴിഞ്ഞിട്ടും ഇപ്പോഴും ഒരു യൂണിറ്റായി കളിക്കാൻ യുണൈറ്റഡിന് സാധിച്ചിട്ടില്ല. സിറ്റിക്കെതിരെ തോൽവിയോടെ സോൾഷ്യറിന്റെ കൂടുതൽ സമ്മർദ്ദത്തിലായി മാറി.ലിവർപൂളിനോട് ഹോം ഗ്രൗണ്ടിൽ 5-0 ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതിന് ശേഷം ടോട്ടൻഹ്മാവിനെ പരാജയപ്പെടുത്തി യൂണൈറ്റഡ് പിടിച്ചു നിന്നെങ്കിലും സിറ്റിക്കെതിരേയുള്ള തോൽവി എല്ലാം പഴയപോലെയാക്കി.

മാഞ്ചസ്റ്റർ സിറ്റിയോട് 2-0 ന് തോറ്റതിന് ശേഷം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കളിക്കാർ കണ്ണാടിയിൽ നോക്കണമെന്ന് ബ്രൂണോ ഫെർണാണ്ടസ് പറഞ്ഞു.“തീർച്ചയായും എല്ലാവരും ഫലത്തെക്കുറിച്ചും പ്രകടനത്തെക്കുറിച്ചും നിരാശരാണ്,” പോർച്ചുഗീസ് മിഡ്ഫീൽഡർ MUTV-യോട് പറഞ്ഞു.”ഞങ്ങൾക്ക് കൂടുതൽ നന്നായി ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾക്കറിയാം, ഈ വലിയ ക്ലബ്ബിനെ പ്രതിനിധീകരിക്കുന്ന ഒരു കളിക്കാരന് ഇത് പര്യാപ്തമല്ലെന്ന് ഞങ്ങൾക്കറിയാം. ഞങ്ങൾ കണ്ണാടിയിൽ നോക്കണം”. കഴിഞ്ഞ സീസണിൽ പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്തെത്തിയ യുണൈറ്റഡ് ട്രാൻസ്ഫർ വിൻഡോയിൽ വൻതുക ചെലവഴിച്ചതിന് പിന്നാലെ കിരീട നേട്ടം പ്രതീക്ഷിച്ചിരുന്ന ആരാധകരോട് ഫെർണാണ്ടസ് ക്ഷമാപണം നടത്തി.

“ഞങ്ങൾ നമ്മെത്തന്നെ നോക്കണം, ടീമിലുള്ള എല്ലാവരും, ടീമിനെ സഹായിക്കാൻ എന്തുചെയ്യാനാകുമെന്ന് മനസിലാക്കുക,” അദ്ദേഹം പറഞ്ഞു.”ഞങ്ങൾക്ക് ആരാധകരോട് മാപ്പ് പറയണം, അത് ഞങ്ങളിൽ നിന്ന് വേണ്ടത്ര ഗുണം ചെയ്യാത്തതുകൊണ്ടാണ്.ആരാധകർ ഒരു മികച്ച അന്തരീക്ഷം സൃഷ്ടിച്ചതായി അദ്ദേഹം പറഞ്ഞു.”അവർ ഞങ്ങളെ അവസാനം വരെ പിന്തുണച്ചു , ആ ഊർജ്ജം ഞങ്ങൾക്ക് നൽകാൻ അവർ ശ്രമിച്ചു, പക്ഷേ വിജയിക്കാൻ അത് പര്യാപ്തമായില്ല ” ബ്രൂണോ കൂട്ടിച്ചേർത്തു.

ശനിയാഴ്ച നടന്ന മത്സരത്തിൽ യുണൈറ്റഡിന് എണ്ണിയാലൊടുങ്ങാത്ത പ്രതിരോധ വീഴ്ച്ചകൾ ഉണ്ടായിരുന്നു.ഡേവിഡ് ഡി ഗിയ മികച്ച സേവുകൾ നടത്തിയില്ലെങ്കിൽ സ്‌കോർ ലൈൻ വളരെ മോശമാകുമായിരുന്നു.ഡി ഗിയയുടെ പ്രകടനത്തെയും ബ്രൂണോ ഫെർണാണ്ടസ് പ്രശംസിക്കുകയും ചെയ്തു.