വമ്പന്മാർക്കെതിരെ💔🤦‍♂️കാലിടറുന്നു ❝ബിഗ് സിക്സിനെതിരെ❞ മോശം പ്രകടനം തുടർന്ന്🚩യുണൈറ്റഡും ബ്രൂണോയും.

മുൻ സീസണുകളെ അപേക്ഷിച്ച്‌ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡ് പ്രീമിയർ ലീഗിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. ഗോളടിക്കുന്നതിലും ,ഗോളൊരുക്കുന്നതിലും മിടുക്ക് കാണിക്കുന്ന പോർച്ചുഗീസ് താരം ബ്രൂണോ ഫെർണാണ്ടസിന്റെ പ്രകടനം തന്നെയാണ് യുണൈറ്റഡ് കുതിപ്പിന് പിന്നിൽ . എന്നാൽ ഈ സീസണിൽ പ്രീമിയർ ലീഗിലെ ‘ ബിഗ് സിക്സിനെതിരെയുളള ‘ പ്രകടനം വളരെ മോശമാണ്.

ഇന്നലെ ചെൽസിയോട് 0 -0 സമനില വഴങ്ങിയതോടെ പ്രീമിയർ ലീഗിലെ ടോപ് ടീമുകൾക്കെതിരെ മോശം പ്രകടനം എന്ന ചീത്തപ്പേര് ഉറപ്പിക്കുന്നതായിരുന്നു.സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ഇന്നലത്തെ മത്സരത്തിൽ യുണൈറ്റഡിന് അനുകൂലമായ പെനാൽറ്റി ലഭിക്കാതിരുന്നതും യുണൈറ്റഡിന് തിരിച്ചടിയായി. ചെൽസിക്കെതിരെ ക്‌ളീൻ ഷീറ്റ് നേടിയതും, ബ്ലൂസിനേക്കാളും ആറു പോയിന്റ് ലീഡ് വ്യക്തമായി നിലനിർത്താൻ സാധിച്ചെങ്കിലും ,പരമ്പരാഗത ‘ബിഗ് സിക്സിലെ’ ടീമുകൾക്കെതിരെയുള്ള യുണൈറ്റഡിന്റെ മോശം പ്രകടനം ഒലെ ഗുന്നാർ സോൾസ്‌ജെയറിനു തലവേദനയായിരിക്കുകയാണ്‌.

ഈ സീസണിൽ ഇതുവരെ ചെൽസി, സ്പർസ്, ആഴ്സണൽ, ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി എന്നിവയ്‌ക്കെതിരെ ഏഴ് മത്സരങ്ങൾ കളിച്ച യുണൈറ്റഡ് ഒരു മത്സരത്തിലും വിജയിച്ചിട്ടില്ല.ഓൾഡ് ട്രാഫോർഡിൽ സ്പർസിനോട് 6-1 നും ആഴ്സണലിനോട് 1-0 നും തോറ്റ അവർ ചെൽസിയുമായി രണ്ടുതവണയും ആഴ്സണൽ, സിറ്റി, ലിവർപൂൾ എന്നിവരുമായി ഒരു തവണയും സമനില നേടി. ബിഗ് സിക്സിനെതിരെ യുണൈറ്റഡിന് ഒരു തവണ മാത്രമാണ് സ്കോർ ചെയ്യാനായത്.

13 തവണ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ ആയ യുണൈറ്റഡ് 2019/20 സീസണിൽ സിറ്റിക്കും ചെൽസിക്കും എതിരായ രണ്ട് മത്സരങ്ങളും ഉൾപ്പെടെ ബിഗ് സിക്സിനെതിരെ അഞ്ച് തവണ വിജയിച്ചു.കാരാബാവോ കപ്പിൽ അവർ ഇരു ടീമുകളെയും തോൽപ്പിച്ചു, സിറ്റിയോട് അഗ്ഗ്രഗേറ്റിൽ പരാജയപ്പെട്ടപ്പോൾ എഫ്എ കപ്പ് സെമി ഫൈനലിൽ ബ്ലൂസിനോട് പരാജയപ്പെട്ടു.

വലിയ ടീമുകളോടുള്ള മോശം പ്രകടനത്തിന്റെ പേരിൽ സൂപ്പർ തരാം ബ്രൂണോ ഫെർണാണ്ടസിനും വിമർശനം ഏൽക്കുന്നുണ്ട്. സീസണിൽ യുണൈറ്റഡിന്റെ മികച്ച താരമായ ബ്രൂണോ പല വ്യക്തിഗത അവാർഡുകൾ നേടിയെങ്കിലും വലിയ ടീമുകൾക്കെതിരെ മികച്ച പ്രകടനങ്ങൾ ഉണ്ടാവുന്നില്ല . ചെൽസിക്കെതിരെ ഒരു ഷോട്ട് പോലും ടാർഗറ്റ് ലക്ഷ്യമാക്കി അടിക്കാൻ ബ്രൂണൊക്കയില്ല ,ആകെ ഒരു അവസരമാണ് മത്സരത്തിൽ സൃഷ്ടിച്ചത്, 20 തവണ തവണ പന്ത് കയ്യിൽ നിന്നും നഷ്ടപ്പടുകയും ചെയ്തു .

ബിഗ് സിക്സിനെതിരെ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിൽ, ഒരു ഗോൾ മാത്രമാണ് അദ്ദേഹം നേടിയത്, ഒരൊറ്റ അസിസ്റ്റ് രജിസ്റ്റർ ചെയ്യാനും സാധിച്ചില്ല.ഒക്ടോബറിൽ സ്പർസിന്റെ 6-1 നു പരാജയപ്പെട്ട മത്സരത്തിൽ നേടിയ പെനാൽറ്റിയായിരുന്നു ആ ഗോൾ.