ഫൈനലുകളിലെ തോൽവികൾ കൊണ്ട് ഫുട്‍ബോൾ ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യവാനായ താരം

ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും നിർഭാഗ്യവാനായ കളിക്കാരനായാണ് ജർമൻ താരം മൈക്കിൾ ബല്ലാക്കിനെ കണക്കാക്കുന്നത്. ഫൈനലുകളിൽ ഏറ്റ തോൽവിയുടെ പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു വിലയിരുത്തലിൽ എത്തുന്നത്. മുൻ ബയർ ലെവർകുസെൻ, ബയേൺ മ്യൂണിച്ച്, ചെൽസി മിഡ്ഫീൽഡർ ബുണ്ടസ്ലിഗയിലെ സ്പെല്ലിംഗിനിടെ മൂന്ന് തവണ ജർമ്മനിയുടെ ഫുട്ബോൾ ഓഫ് ദ ഇയർ അവാർഡ് നേടിയിട്ടുണ്ട്. പിന്നീട് സ്റ്റാംഫോർഡ് ബ്രിഡ്ജിൽ ചെൽസിക്ക് വേണ്ടി പ്രീമിയർ ലീഗും ,ലീഗ് കപ്പും നേടിയിട്ടുണ്ട്.

ജർമനി കണ്ട ഏറ്റവും മികച്ച അറ്റാക്കിങ് മിഡ്ഫീൽഡറായ ബല്ലാക്ക് 1999 മുതൽ 2010 വരെയുള്ള കാലയളവിൽ 98 മത്സരങ്ങളിൽ നിന്നും 42 ഗോളുകൾ നേടിയിട്ടുണ്ട്.തന്റെ കാലഘട്ടത്തിലെ ലോക ഫുട്ബോളിലെ ഏറ്റവും മികച്ച കളിക്കാരനായി അദ്ദേഹം കണക്കാക്കപ്പെട്ടിരുന്നു, എന്നാൽ നേടിയ കിരീടങ്ങളുടെ എണ്ണമെടുക്കുമ്പോൾ പലപ്പോഴും അദ്ദേഹം പിന്നോട്ട് പോവുന്നതായി കാണാം. അദ്ദേഹത്തിന്റെ സ്ഥിതിവിവരകണക്കിന്റെയും , മികവിന്റെയും അടിസ്ഥാനത്തനത്തിൽ ബല്ലാക്കിന് കൂടുതൽ കിരീടങ്ങൾക്ക് അർഹതയുണ്ടായിരുന്നു.

2002 ലെ ലോകകപ്പ് ഫൈനലിൽ ബ്രസീലിനെതിരെ തോറ്റ ജർമ്മനി ടീമിന്റെ ഭാഗമായിരുന്നു ബല്ലക്ക് സസ്പെൻഷൻ കാരണം അവസാന മത്സരത്തിൽ കളിച്ചില്ലെങ്കിലും ടൂർണമെന്റിലുടനീളം മികച്ച പ്രകടനം പുറത്തെടുത്ത താരം അവരെ ഫൈനലിൽ എത്തിക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്തു. എന്നിരുന്നാലും, 2002 ൽ യുവേഫ ടീം ഓഫ് ദി ഇയറിൽ ഇടം നേടിയതിന് ശേഷം കൂടുതൽ കിരീടങ്ങൾ ലക്ഷ്യം വെച്ച് ബല്ലക്ക് ബയേൺ മ്യൂണിക്കിലേക്ക് മാറി. ബയേണിനൊപ്പം 3 ബുണ്ടസ്ലീഗ കിരീടം സ്വാന്തമാക്കിയ ശേഷം 2006 ൽ ഇംഗ്ലീഷ് വമ്പന്മാരായ ചെൽസിയിലേക്ക് ബല്ലാക്ക് മാറി.

2007/08 സീസണിൽ ഫൈനലിലെ നിർഭാഗ്യം വീണ്ടും ബല്ലാക്കിനെ പിടികൂടി. പ്രീമിയർ ലീഗ് കിരീട മൽസരത്തിൽ അവസാന ദിവസം പരാജയപ്പെട്ട ചെൽസി ടീമിന്റെ ഭാഗമായിരുന്നു ബല്ലക്ക്.വിഗൻ അത്‌ലറ്റിക്കോയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് 2-0 ന് ജയം നേടിയപ്പോൾ അവ്രാം ഗ്രാന്റിന് ബോൾട്ടൺ വാണ്ടറേഴ്‌സിനെതിരെ മാത്രമേ സമനില നേടാൻ മാത്രമേ സാധിച്ചുള്ളൂ. രണ്ടു പോയിന്റ് വ്യത്യാസത്തിൽ യുണൈറ്റഡ് കിരീടം നേടി. 2008 ലെ ലീഗ് കപ്പിൽ ഡിമിറ്റർ ബെർബറ്റോവ്, ജോനാഥൻ വുഡ്ഗേറ്റ് എന്നിവരുടെ ഗോളുകൾ ടോട്ടൻഹാം ജയം നേടി.

ആ സീസണിലെ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ മാഞ്ചസ്റ്റർ യൂണൈറ്റഡിനെതിരെ മികച്ച പ്രകടനം ബല്ലാക്ക് പുറത്തെടുത്തെങ്കിലും പെനാൽറ്റി ഷൂട്ടൗട്ടിൽ ചെൽസി പരാജയപെട്ടു. 2008 യൂറോ കപ്പ് ഫൈനലിൽ ഫെർണാണ്ടോ ടോറസ് നേടിയ ഗോളിൽ ഫൈനലിൽ സ്പെയിനിനോട് ജർമ്മനി പരാജയപെട്ടപ്പോളും ബല്ലാക്ക് ടീമിനൊപ്പം ഉണ്ടായിരുന്നു.ഫൈനലിൽ ഇത്രയും ഭാഗ്യമില്ലാതെ ഒരു താരത്തെ ഫുട്ബോൾ ചരിത്രത്തിൽ കാണാൻ സാധിക്കില്ല.

Rate this post