അമ്മമാരുടെ സെമി ഫൈനൽ പോരാട്ടത്തിൽ അസറെങ്കക്ക് ജയം

അമ്മമാരുടെ പോരാട്ടം എന്ന് വിശേഷിപ്പിച്ച യുഎസ് ഓപ്പണിന്റെ സെമി ഫൈനലിൽ സെറീന വില്യംസിനെ 1-6, 6-3, 6-3 എന്ന സ്കോറിന് പരാജയപ്പെടുത്തി വിക്ടോറിയ അസറെങ്ക.ഈ വർഷം സ്വന്തം മണ്ണിൽ റെക്കോർഡ് തുല്യമായ 24-ാമത് ഗ്രാൻസ്ലാം സിംഗിൾസ് കിരീടം നേടാനുള്ള അവസരമാണ് സെറീന വില്യംസിനു നഷ്ടമായത്. അമ്മമാരായതിനു ശേഷം ആദ്യ ഗ്രാൻഡ് സ്ലാം കിരീടം നേടി ഇറങ്ങിയതാണ് ഇരുവരും.

സെമിയിൽ പരാജയപ്പെട്ടതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാം കിരീടം (24 ) നേടിയ മാർഗരറ്റ് കോർട്ടിന്റെ റെക്കോർഡിനൊപ്പമെത്താൻ ഈ 38 കാരിക്ക് സാധിച്ചേനെ .2012 ലും 2013 ലും വില്യംസിനോട് തോറ്റ അസറെങ്ക ഫ്ലഷിംഗ് മെഡോസിൽ നടക്കുന്ന മൂന്നാം ഫൈനലിൽ ശനിയാഴ്ച ജപ്പാന്റെ നവോമി ഒസാക്കയെ നേരിടും.രണ്ടുതവണ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യനായ 31 കാരിയായ അസറെങ്കയുടെ ഏഴ് വർഷത്തിനുള്ളിൽ ആദ്യ ഗ്രാൻസ്ലാം സെമിഫൈനലായിരുന്നു ഈ വർഷത്തെ യുസ് ഓപ്പൺ .

AP Photo/Frank Franklin II

രണ്ടാം സെമിയിൽ ജപ്പാന്റെ നവോമി ഒസാക്ക തന്റെ രണ്ടാം യുഎസ് ഓപ്പൺ ഫൈനലിലേക്ക് കടന്നു .സെമിയിൽ 7-6 (1), 3-6, 6-3 എന്ന സ്കോറിനാണ് അമേരിക്കൻ താരം ജെന്നിഫർ ബ്രാഡിയെ പരാജയപ്പെടുത്തിയത്.