❝ ഹാലിളകി 💪🔥തുടങ്ങിയ മരണഗ്രൂപ്പ്, വമ്പന്മാർ 🦁⚽ ആർത്തിരമ്പിയ മരണഗ്രൂപ്പിനു 🇩🇪🇫🇷🇵🇹 തിരശീല വീണ 🖤👋 റൗണ്ട് ❞

ഇന്നലെ നടന്ന സ്വീഡൻ യുക്രൈൻ പോരാട്ടത്തോടെ യൂറോ കപ്പിലെ പ്രീ ക്വാർട്ടർ മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. അപ്രതീക്ഷിത ടീമുകൾ ക്വാർട്ടറിൽ ഇടം പിടിച്ചപ്പോൾ പല വമ്പന്മാർക്കും പാതി വഴിയിൽ അടിതെറ്റി. യൂറോ തുടങ്ങുമ്പോൾ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഗ്രൂപ് എ ഫിൽ നിന്നും ഒരു ടീമു പോലും ക്വാർട്ടറിലേക്ക് യോഗ്യത നേടിയില്ല .നിലവിലെ ചാമ്പ്യന്മാരും ടൂര്‍ണമെന്റിലെ ഹോട്ട് ഫേവറിറ്റുകളും അവസാന പതിനാറിൽ തന്നെ പുറത്തായി.2016ലെ യൂറോ ചാമ്പ്യന്‍ പോര്‍ച്ചുഗലും ലോക ചാമ്പ്യന്മാരായ ഫ്രാന്‍സും തിരിച്ചുവരവിനുള്ള കരുത്ത് നിറച്ചെത്തുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന ജര്‍മനിയും ക്വാർട്ടർ കണ്ടില്ല.

ഗ്രൂപ് ഘട്ടത്തിൽ തന്നെ തകർപ്പൻ പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച ഗ്രൂപ്പായിരുന്നു എഫ് ഗ്രൂപ്പ്. ഗ്രൂപ്പിലെ മൂന്നു മുൻനിര ടീമുകളും നാലാമത്തെ ടീമും ദുർബലരുമായ ഹംഗറിയിൽ നിന്നും വലിയ വെല്ലുവിളി നേരിട്ട് കൊണ്ടാണ് അവസാന പതിനാറിൽ എത്തിയത്.ആദ്യ കളിയില്‍ പോര്‍ച്ചുഗലിനെ 84 മിനിറ്റ് വരെ ഗോള്‍ വല കുലുക്കാന്‍ അനുവദിക്കാതെ ഹംഗറി പിടിച്ചു നിര്‍ത്തിയിരുന്നു. മൂന്ന് ഗോള്‍ വഴങ്ങി തോല്‍വിയിലേക്ക് വീണെങ്കിലും ഹംഗറിയുടെ നിശ്ചയദാര്‍ഡ്യം അവിടെ വ്യക്തമായി.മറ്റൊരു കളിയില്‍ എതിരില്ലാത്ത ഒരു ഗോളിന് ജര്‍മനിക്കെതിരെ ഫ്രാന്‍സ് ജയിച്ചു കയറിയെങ്കിലും രണ്ട് ടീമിന്റേയും മികവ് അവിടെ പ്രകടമായിരുന്നില്ല. ഫ്രാന്‍സിന്റെ വല കുലുങ്ങിയത് ഹമ്മല്‍സിന്റെ ഓണ്‍ ഗോളിലൂടേയും. ലോക ചാമ്പ്യന്മാരെ ഹംഗറി 1-1ന് തളച്ചതോടെ യൂറോ മത്സര ഫലങ്ങള്‍ പ്രവചനാതീതമായി തുടങ്ങി. പോര്‍ച്ചുഗലിനെതിരെ 4-2ന്റെ ജയം പിടിച്ച് എത്തിയെങ്കിലും ജര്‍മനിയെ 2-2ന് ഹംഗറി സമനിലയില്‍ പിടിച്ചു. ഒടുവില്‍ ഗ്രൂപ്പ് ജേതാവായി ഫ്രാന്‍സ് അവസാന 16ല്‍. രണ്ടാമത് ജര്‍മനിയും മൂന്നാമത് പോര്‍ച്ചുഗലും. ഹംഗറി പുറത്ത്.

മരണ ഗ്രൂപ്പില്‍ നിന്ന് അതിജീവിച്ച് അവസാന 16ല്‍ എത്തിയിട്ടും മുന്‍പോട്ട് പോവാന്‍ ഈ മൂന്ന് ടീമുകള്‍ക്കുമായില്ല. പോര്‍ച്ചുഗലിനെ തോര്‍ഗന്‍ ഹസാര്‍ഡിന്റെ ഗോള്‍ ബലത്തില്‍ ബെല്‍ജിയം വീഴ്ത്തി. അധിക സമയത്തും ഫ്രാന്‍സിനൊപ്പം 3-3 എന്ന് കട്ടയ്ക്ക് പിടിച്ചാണ് സ്വിറ്റ്‌സര്‍ലാന്‍ഡ് ലോക ചാമ്പ്യന്മാരെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് വലിച്ചിട്ടത്. അവിടെ ഭാവിയുടെ താരം എന്ന് വിശേഷണവുമായി മൈതാനത്ത് വേഗപ്പോര് നടത്തുന്ന എംബാപ്പെയ്ക്ക് പിഴച്ചപ്പോള്‍ സ്വിസ് ടീം അവസാന എട്ടില്‍ കടന്നു .

ഒടുവില്‍ ഇംഗ്ലണ്ടിനെതിരെ വെംബ്ലിയില്‍ നടന്ന കഴിഞ്ഞ ഏഴ് കളിയിലും ജയം പിടിച്ച ജര്‍മനിക്ക് കാലിടറി. ഷോയും ഗ്രീലിഷും സ്‌റ്റെര്‍ലിങ്ങും മികവ് കാണിച്ചപ്പോള്‍ 81ാം മിനിറ്റില്‍ പിക്‌ഫോര്‍ഡ് മാത്രം മുന്‍പില്‍ നില്‍ക്കെ പോസ്റ്റിന് വെളിയിലേക്ക് അടിച്ചുകളഞ്ഞ് തോമസ് മുള്ളര്‍ തിരിച്ചു വരവിനുള്ള അവസാന അവസരവും കളഞ്ഞു കുളിച്ചു. ജോക്കിം ലോ നിരാശയോടെ മടങ്ങിയപ്പോള്‍ മരണ ഗ്രൂപ്പില്‍ നിന്ന് ഒരു കരുത്തനുമില്ലാതെ യൂറോയുടെ ക്വാര്‍ട്ടര്‍ പോര്.