യൂറോപ്യൻ ഫുട്ബോൾ പവർഹൗസുകൾ പരീക്ഷിക്കപെടുമ്പോൾ

യൂറോപ്യൻ പവർഹൗസുകളെ സംബന്ധിച്ച് നോക്കുകയാണെങ്കിൽ അത്ര നല്ല ആഴ്ചയായിരുന്നില്ല കടന്നു പോയത്. സ്പെയിനിലും ,ജർമനിയിലും ,ഇംഗ്ലണ്ടിലും , ഫ്രാൻസിലും വമ്പന്മാർ മുട്ട് കുത്തുന്ന കാഴ്ചയാണ് കാണാൻ സാധിച്ചത്.റയൽ മാഡ്രിഡും ബാഴ്‌സലോണയും മാത്രമല്ല ഈ സീസണിൽ ഇതുവരെ തങ്ങളുടെ ഫോം വീണ്ടെടുക്കാൻ പാടുപെടുന്ന എലൈറ്റ് ടീമുകൾ, പാരീസ് സെന്റ് ജെർമെയ്ൻ, ബയേൺ മ്യൂണിക്ക് എന്നിവരും തോൽവിയുടെ രുചിയറിഞ്ഞു. ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഫോം വീണ്ടെടുക്കാൻ പാടുപെടുകയാണ്.

കാർലോ ആൻസെലോട്ടിയുടെ സൈഡ് നിലവിൽ ലാലിഗ സാന്റാണ്ടർ ടേബിളിൽ അത്ലറ്റിക്കോ മാഡ്രിഡും റിയൽ സോസിഡാഡിനും ഒപ്പം ഒന്നാമതാണ്. കഴിഞ്ഞ മത്സരത്തിൽ എസ്പാന്യോളിനെതിരെയാണ് റയൽ മാഡ്രിഡ് പരാജയപ്പെട്ടത്.”രണ്ട് ഗെയിമുകൾ തോൽക്കുന്നത് സാധാരണമല്ലാത്തതിനാൽ ഞങ്ങൾ ആശങ്കാകുലരാണ്,” എസ്പാൻയോളുമായി ഞായറാഴ്ച നടന്ന മത്സരത്തിന് ശേഷം ആൻസെലോട്ടി പറഞ്ഞു.

നിലവിൽ ബാഴ്സലോണ ഒരു പ്രയാസകരമായ നിമിഷത്തിലൂടെയാണ് കടന്നുപോകുന്നത്. ചാമ്പ്യൻസ് ലീഗിൽ ബെൻഫിക്കയോട് 3-0നും പ്രീമിയർ ലീഗിൽ അത്ലറ്റികോ മാഡ്രിഡിൽ 2-0 നും തോറ്റ ബാഴ്സലോണ അവരുടെ അവസാന രണ്ട് കളികളും ഒരു ഗോൾ പോലും നേടാതെ തോറ്റു.ലാലിഗ സാന്റാണ്ടർ ടേബിളിൽ അവർ നിലവിൽ ഒൻപതാം സ്ഥാനത്താണ്, ഒരു പോയിന്റില്ലാതെ ചാമ്പ്യൻസ് ലീഗ് അവസാന സ്ഥാനത്താണ്.

ഇംഗ്ലണ്ടിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് കാര്യങ്ങൾ അത്ര സുഖകരമായല്ല നടക്കുന്നത്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവ് ഓൾഡ് ട്രാഫോർഡിലെ പ്രതീക്ഷകൾ ഉയർത്തിയെങ്കിലും അവസാന മത്സരങ്ങളിലെ ഫലങ്ങൾ ആ പ്രതീക്ഷകൾ തകർക്കുന്നതാണ്.എവർട്ടണുമായി 1-1 സമനിലയും സ്വന്തം മണ്ണിൽ ആസ്റ്റൺ വില്ലയോട് 1-0 തോൽവിയുമുണ്ടായതിനെ തുടർന്ന് ടീമിനും പരിശീലകനും വിമര്ശനങ്ങളുടെ ഇടയിലാണ്.സീസണിൽ മികച്ച തുടക്കം ഉണ്ടായിരുന്നിട്ടും, മാഞ്ചസ്റ്റർ യുണൈറ്റഡ് കാരബാവോ കപ്പിൽ നിന്ന് പുറത്തായി, അവരുടെ അവസാന രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങളിലും വിജയിക്കാനായില്ല.

ബയേൺ മ്യൂണിക്കിലെയും പിഎസ്ജിയും സീസണിലെ അവരുടെ ആദ്യ തോൽവിയാണു ഏറ്റുവാങ്ങിയത്.ലയണൽ മെസ്സി, നെയ്മർ, കൈലിയൻ എംബാപ്പെ എന്നിവരുടെ സാന്നിധ്യത്തിലും ഫ്രഞ്ച് ടീം 2-0 ന് സ്റ്റേഡ് റെന്നൈസിനോട് തോറ്റു.ജർമ്മനിയിലും ഫ്രാന്സിലേതു പോലെ സമാനയാമത് തന്നെയാണ് സംഭവിച്ചത്.ലണ്ടൻ ഗോറെറ്റ്സ്കയിലൂടെ ലീഡ് നേടിയിട്ടും ബുണ്ടസ്ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്ക് 2-1 ന് ഐൻട്രാച്ച് ഫ്രാങ്ക്ഫർട്ടിനോട് തോറ്റു.

2011 മുതൽ 2020 വരെ തുടർച്ചയായി ഒൻപത് സീരി എ കിരീടങ്ങൾ നേടിയ ശേഷം കഴിഞ്ഞ സീസണിൽ യുവന്റസിന് സിരി എ യിൽ കിരീടം നേടാൻ സാധിച്ചില്ല.2010 ന് ശേഷം ആദ്യമായി ഇന്റർ ചാമ്പ്യന്മാരാവുകയും ചെയ്തു. കഴിഞ്ഞ സീസണിലെ പരിശീലകനായ ആൻഡ്രിയ പിർലോയെ പുറത്താക്കി മുൻ പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിയെ കൊണ്ട് വന്നിട്ടും ടീമിന്റെ പ്രകടനത്തിൽ കാര്യമായി മാറ്റം കൊണ്ട് വരൻ സാധിച്ചില്ല. നിലവിൽ സിരി എ ടേബിളിൽ ഏഴാം സ്ഥാനത്താണ് അവർ.

Rate this post