ടി :20 ലോകകപ്പ് ആരും കൊതിക്കേണ്ട 😱 വീണ്ടും റെക്കോർഡ് ജയവുമായി ബംഗ്ലാദേശ്

ഒരിക്കൽ കൂടി ക്രിക്കറ്റ്‌ ആരാധകരെ ഞെട്ടിക്കുന്ന പ്രകടനവുമായി ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം. ശക്തരായ ഓസ്ട്രേലിയയെ ടി :20 പരമ്പരയിൽ നേരത്തെ 4-1ന് അനായാസം തോൽപ്പിച്ച ബംഗ്ലാദേശ് ക്രിക്കറ്റ്‌ ടീം ഇത്തവണ പുതിയ ചരിത്രം സൃഷ്ടിക്കുന്നത് ന്യൂസിലാൻഡ് ടീമിന് എതിരെ.. ന്യൂസിലാൻഡ് ടീമിന് എതിരെ 5 മത്സരടി :20 ക്രിക്കറ്റ്‌ പരമ്പരയിലെ ഒന്നാം ടി :20 മത്സരത്തിലാണ് 7 വിക്കറ്റുകൾക്ക്‌ ജയിച്ച് ബംഗ്ലാകടുവകൾ മറ്റൊരു പ്രധാന അട്ടിമറി ജയത്തിലേക്ക് കടന്നത്. കിവീസ് ടീമിന്റെ തന്നെ നാണംകെട്ട ഒരു ടി :20 തോൽവിയായി ഇത് മാറി. വെറും 60 റൺസാണ് ആദ്യം ബാറ്റ് ചെയ്ത കിവീസ് ടീമിന് നേടുവാൻ കഴിഞ്ഞത്.

ആദ്യം ബാറ്റിങ് ആരംഭിച്ച ന്യൂസിലാൻഡ് ടീമിൽ രണ്ട് ബാറ്റ്‌സ്മാന്മാർ മാത്രമാണ് രണ്ടക്കം സ്കോർ നേടിയത്. പ്രമുഖ താരങ്ങൾ പലരും ഇല്ലാതെ തന്നെ ബംഗ്ലാദേശിന് എതിരെ ടി:20 പരമ്പരയിൽ കളിക്കാനായി എത്തിയ കിവീസിന്റെ എല്ലാ പ്രതീക്ഷകളും നഷ്ടമായി വില്യംസൺ അടക്കമുള്ള പ്രധാനപ്പെട്ട താരങ്ങൾ ആദ്യത്തെ ടി :20 കളിച്ചില്ല. എന്നാൽ ആദ്യം ബാറ്റിങ് ആരംഭിച്ച കിവീസ് ടീമിന് പക്ഷേ തുടക്കം തന്നെ തകർച്ചയാണ് നേരിട്ടത്. വെറും 16.5 ഓവറിൽ വെറും 60 റൺസാണ് കിവീസ് ടീമിന് നേടുവാൻ കഴിഞ്ഞത്. ബംഗ്ലാദേശ് ടീം ഒരു അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിലെ മത്സരത്തിൽ ഒരു ടീമിനെ പുറത്താക്കുന്ന ഏറ്റവും കുറഞ്ഞ സ്കോർ. ഇക്കഴിഞ്ഞ ടി :20 പരമ്പരയിൽ ഓസ്ട്രേലിയയെ വെറും 62 റൺസിൽ പുറത്താക്കുവാനും ബംഗ്ലാദേശ് ടീമിന് സാധിച്ചിരുന്നു.


മത്സരത്തിൽ 2 കിവീസ് ബാറ്റ്‌സ്മാന്മാർ മാത്രമാണ് സ്കോറിൽ രണ്ടക്കം പക്ഷേ കടന്നത്. കൂടാതെ ആദ്യത്തെ നാല് ഓവർ പൂർത്തിയായപ്പോൾ തന്നെ കിവീസ് ടീമിന് നാല് വിക്കറ്റ് നഷ്ടമായിരുന്നു.ബംഗ്ലാദേശ് ടീമിനായി മുസ്‌ഫിസുർ റഹ്മാൻ മൂന്നും ഒപ്പം ഷാക്കിബ് 2 വിക്കറ്റുകൾ വീഴ്ത്തി. നേരത്തെ മറുപടി ബാറ്റിങ്ങിൽ 25 റൺസ് അടിച്ച ഷാക്കിബ് മത്സരത്തിലെ മാൻ ഓഫ് ദി മാച്ച് പുരസ്‌കാരം നേടി. രണ്ട് അന്താരാഷ്ട്ര ടീമിനെ ടി :20 ക്ക്രിക്കറ്റിൽ 70 റൺസിൽ താഴെ പുറത്താക്കിയ ഏക ടീമായി മത്സരത്തിന് പിന്നാലെ മാറുവാൻ ബംഗ്ലാദേശ് ടീമിന് സാധിച്ചു.