ഇന്ത്യക്ക് പേടിക്കണമോ 😱നാലാം ടെസ്റ്റിൽ ആരും ജയിക്കുമെന്ന് പ്രവചിച്ച് മുൻ താരം

ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പരയിലെ വളരെ അധികം നിർണായകമായ ഓവൽ ടെസ്റ്റിൽ ജയിക്കുക എന്നത് ഇരു ടീമുകൾക്കും പ്രധാനമാണ്. ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ കൂടി ഭാഗമാണ് ഈ ടെസ്റ്റ്‌ പരമ്പര.ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച 2 ടെസ്റ്റ്‌ ടീമുകൾ പരസ്പരം ഏറ്റുമുട്ടുന്ന ഈ പരമ്പര ആരാകും ജയിക്കുകയെന്നത് പ്രവചനാതീതമാണ്. നേരത്തെ ലീഡ്സ് ക്രിക്കറ്റ്‌ ടീമിലെ ഇന്നിങ്സ് ജയത്തിന് പിന്നാലെ ഇംഗ്ലണ്ട് ടീം പൂർണ്ണമായ ഒരു ആത്മവിശ്വാസം നേടിയെങ്കിൽ വിരാട് കോഹ്ലിയും സംഘവും ലോർഡ്‌സ് ടെസ്റ്റ്‌ മത്സരത്തിൽ നേടിയ ചരിത്രജയം ഓവൽ ടെസ്റ്റിലും ആവർത്തിക്കാമെന്നുള്ള ഉറച്ച പ്രതീക്ഷയിലാണ്. നിലവിൽ ആശങ്കകൾ പലതും ഇന്ത്യൻ ടീമിന്റെ സ്‌ക്വാഡിലാണ്.

എന്നാൽ ഓവലിൽ നടക്കുന്ന നാലാം ടെസ്റ്റിൽ ആരാകും ജയിക്കുക എന്നുള്ള പ്രവചനം നടത്തുകയാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര.കഴിഞ്ഞ അൻപത് വർഷമായി ഇന്ത്യൻ ടീം ഓവലിൽ ഒരു ടെസ്റ്റ്‌ മത്സരം ജയിച്ചിട്ടില്ല. പക്ഷേ ടീം ഇന്ത്യക്ക് ഈ ടെസ്റ്റിൽ ഇംഗ്ലണ്ടിന് എതിരെ ജയിക്കാൻ വിരാട് കോഹ്ലിക്കും ടീമിനും സാധിക്കുമെന്നാണ് ആകാശ് ചോപ്രയുടെ അഭിപ്രായം.ഓവൽ ടെസ്റ്റിൽ ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാൻ ഇരു ടീമുകളും ആഗ്രഹിക്കും എന്നും അഭിപ്രായപ്പെട്ട ആകാശ് ചോപ്ര ഇത്തവണ ജയിക്കാൻ വിരാട് കോഹ്ലി സാധിക്കുമെന്നും മുൻ താരം പ്രവചിച്ചു.


ഓവലിലെ പിച്ചിൽ സ്പിൻ ബൗളിങ്ങിനും പിന്തുണ ലഭിക്കും എന്നുള്ള ക്രിക്കറ്റ്‌ നിരീക്ഷകർ അഭിപ്രായം എല്ലാം കൂടി കണക്കിലെടുത്താകും ഇരു ടീമുകളും അന്തിമ പ്ലേയിംഗ്‌ ഇലവനെ ഇന്ന് ടോസ് സമയത്ത് പ്രഖ്യാപിക്കുക. എന്നാൽ ടീം ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ ഒട്ടേറെ മാറ്റങ്ങൾക്കുള്ള സാധ്യത മുൻപ് തന്നെ നായകൻ വിരാട് കോഹ്ലി വിശദമാക്കി കഴിഞ്ഞതാണ്. ഓവൽ ടെസ്റ്റിനുള്ള 15 അംഗ ടീമിനെ ഇംഗ്ലണ്ട് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലറെ ഒഴിവാക്കിയാണ് ടീമിനെ ഇംഗ്ലണ്ട് പ്രഖ്യാപിച്ചത്.