ലയണൽ മെസ്സിയെ 90 മിനുട്ടും മാർക്ക് ചെയ്യാൻ ഹോളണ്ട് താരത്തിന് കഴിയുമെന്ന് മാർക്കോ വാൻ ബാസ്റ്റൻ |Qatar 2022

നാളെ ലുസൈൽ സ്റ്റേഡിയത്തിൽ നടക്കുന്ന ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ഡച്ച് ടീം ഹോളണ്ടിനെ നേരിടും. ആവേശകരമായ പ്രീ ക്വാർട്ടറിൽ ഓസ്‌ട്രേലിയയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് കീഴടക്കിയാണ് അര്ജന്റീന ക്വാർട്ടർ ഫൈനലിലേക്ക് യോഗ്യതെ നേടിയത്.യുഎസ്എയെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് കീഴടക്കിയാണ് ഹോളണ്ട് അവസാന എട്ടിലെത്തിയത്.

ലൂയിസ് വാൻ ഗാൽ പരിശീലിപ്പിക്കുന്ന ടീമിന് അവസാന നാലിലേക്ക് മുന്നേറണമെങ്കിൽ സൗത്ത് അമേരിക്കൻ ടീമിലെ ഏറ്റവും മികച്ച കളിക്കാരനായ മെസ്സിയെ നിശബ്ദനാക്കേണ്ടിവരും. മെസ്സിയെ മാർക്ക് ചെയ്താൽ അർജന്റീനയെ പിടിച്ചു കെട്ടാനാവുമെന്ന് വാൻ ബാസ്റ്റൺ അഭിപ്രായപ്പെട്ടു.മത്സരത്തിന്റെ 90 മിനിറ്റിലുടനീളം ലയണൽ മെസ്സിയെ മാർക്ക് ചെയ്യാൻ ഹോളണ്ട ഒരാളെ നിർത്തണമെന്ന് ബാലൺ ഡി ഓർ ജേതാവ് അഭിപ്രായപ്പെട്ടു.

“മെസ്സിയെ 90 മിനുട്ട് നേരവും മാർക്ക് മാർക്ക് ചെയ്യാൻ കഴിയുന്ന ഒരു കളിക്കാരൻ നമുക്കുണ്ടെങ്കിൽ, ഞങ്ങൾ അത് ചെയ്യണം, ഡീഗോ മറഡോണക്കെതിരെ ഇറ്റലി അത് ചെയ്തിരുന്നു.മെസ്സി ഇല്ലെങ്കിൽ അർജന്റീന ഇല്ല എന്ന് പറയേണ്ടി വരും.പ്രതിരോധ താരം ടിംബറിന് അത് ചെയ്യാൻ കഴിഞ്ഞേക്കും” വാൻ ബസ്റ്റൻ അഭിപ്രായപ്പെട്ടു. സെനഗലിനെതിരെ നെതർലൻഡ്‌സിന്റെ ആദ്യ മത്സരത്തിൽ അയാക്സ് ഡിഫൻഡർ കളിച്ചിരുന്നു. എന്നാൽ അവസാന മൂന്ന് മത്സരങ്ങളിൽ താരം മുഴുവൻ സമയവും കളിച്ചു. ആ മത്സരങ്ങളിൽ എട്ട് ക്ലിയറൻസുകളും ഏഴ് ഇന്റർസെപ്ഷനുകളും ഒമ്പത് ടാക്കിളുകളും രേഖപ്പെടുത്തിയിട്ടുണ്ട്.

കളിയിൽ മെസ്സിയുടെ സ്വാധീനം കുറയ്ക്കുന്നതിന് താരത്തിലേക്ക് പന്ത് എത്തുന്നില്ലെന്ന് ഡച്ച് ടീം ഉറപ്പാക്കണമെന്നും വാൻ ബാസ്റ്റൺ കൂട്ടിച്ചേർത്തു.ലയണൽ മെസ്സി ലോകകപ്പിൽ നെതർലാൻഡിനെതിരെ രണ്ട് തവണ കളിച്ചിട്ടുണ്ട്.പക്ഷേ ഇതുവരെ അവർക്കെതിരെ ഒരു ഗോൾ സംഭാവന രേഖപ്പെടുത്തിയിട്ടില്ല.2006 എഡിഷന്റെ ഗ്രൂപ്പ് ഘട്ടത്തിലായിരുന്നു അവരുടെ ആദ്യ കൂടിക്കാഴ്ച. ലക്ഷ്യത്തിലേക്ക് ഒരു ഷോട്ട് നേടുകയും മൂന്ന് പ്രധാന പാസുകൾ നൽകുകയും ചെയ്തു, പക്ഷേ 17 ഗ്രൗണ്ട് ഡ്യുവലുകളിൽ അഞ്ചെണ്ണം മാത്രം വിജയിച്ചു, കളി 0-0ന് അവസാനിച്ചു.2014 ലോകകപ്പിലാണ് വീണ്ടും ഇവർ കണ്ടു മുട്ടിയത് , എന്നാൽ മെസ്സിക്ക് മത്സരത്തിൽ കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചില്ല. പെനാൽട്ടി ഷൂട്ട് ഔട്ടിൽ അര്ജന്റീന മത്സരം വിജയിച്ചു.

Rate this post