വയസ്സിനേക്കാൾ സെഞ്ച്വറി നേടിയ താരമോ 😱 സച്ചിൻ ഈ റെക്കോർഡും ആദ്യമേ സ്വന്തമാക്കിയോ

ലോകക്രിക്കറ്റിൽ ഇന്നും ഇതിഹാസമായ താരമാണ് സച്ചിൻ ടെൻഡൂൽക്കർ. എല്ലാ ക്രിക്കറ്റ്‌ ആരാധകരും എക്കാലവും തന്നെ സ്നേഹിക്കുന്ന ഒരു അപൂർവ്വ താരമായ സച്ചിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ട് എട്ട് വർഷങ്ങളിൽ അടക്കം കഴിഞ്ഞിട്ടും ഇന്നും ക്രിക്കറ്റിലെ ദൈവം എന്നൊരു വിശേഷണം സച്ചിന് സ്വന്തം. ക്രിക്കറ്റിൽ റെക്കോർഡുകൾ സൃഷ്ടിച്ച താരങ്ങൾ അനവധിയുണ്ടെങ്കിലും ഇന്നും ക്രിക്കറ്റിലെ പല റെക്കോർഡുകളിലും ഒരു ഒരൊറ്റ പേര് മാത്രമേ അഭിമാനപൂർവ്വം ആലേഖനമായിട്ടുള്ളൂ. ക്രിക്കറ്റിലെ എല്ലാ ആരാധകരും ഓർത്തിരിക്കുന്ന സച്ചിന്റെ ക്രിക്കറ്റ്‌ കരിയറിലെ ചില അപൂർവ്വതകൾ വീണ്ടും സജീവ ചർച്ചയാക്കി മാറ്റുകയാണ് ക്രിക്കറ്റ് ലോകം ഇപ്പോൾ.

ഇന്ത്യയിൽ നിന്നുള്ള പ്രമുഖ മുൻ ക്രിക്കറ്റ്  താരവും ഒപ്പം ലോകം കണ്ട ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരിൽ ഒരാളും കൂടിയായ ഇന്ത്യയിലെ മുൻ പാർലമെന്റ് മെമ്പറുമാണ്  സച്ചിൻ.2002-ൽ ക്രിക്കറ്റ് ലോകത്തെ ആധികാരിക മാസികയായ വിസ്ഡൺ മാസിക ഡോൺ ബ്രാഡ്‌മാൻ ശേഷം ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച രണ്ടാമത്തെ ക്രിക്കറ്റ് പ്രതിഭയായും, മികച്ച രണ്ടാമത്തെ ഏകദിന ക്രിക്കറ്റ് കളിക്കാരനായും സച്ചിനെയാണ് അന്ന് തിരഞ്ഞെടുത്തത്.ഒപ്പം അന്താരാഷ്ട്ര ക്രിക്കറ്റിൽ നൂറു ശതകങ്ങൾ തികച്ച ആദ്യത്തെ കളിക്കാരനായ സച്ചിൻ ഇന്നും ചില നേട്ടങ്ങളിൽ സ്വയം വിരാചിക്കുന്ന താരമാണ്.ടെസ്റ്റ് ക്രിക്കറ്റിലും, ഏകദിന ക്രിക്കറ്റിലുമായി ഏറെ റെക്കോർഡുകൾ സച്ചിന്റെ പേരിലുണ്ട്. കൂടാതെ ഏകദിന ക്രിക്കറ്റിലും, ടെസ്റ്റ് ക്രിക്കറ്റിലുംനിലവിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള കളിക്കാരനാണ് സച്ചിൻ.മുൻപ് 2011- ൽ സച്ചിൻ ലോകകപ്പിൽ രണ്ടായിരത്തിൽ അധികം റൺസെടുക്കുന്ന ആദ്യത്തെ ബാറ്റ്‌സ്മാനായി മാറിയിരുന്നു.

എന്നാൽ ക്രിക്കറ്റിൽ സച്ചിൻ സ്വന്തമാക്കി ഇന്നും അപൂർവമായി തന്നെ ചർച്ചയാക്കി മാറ്റുന്ന ഒരു ക്രിക്കറ്റ്‌ റെക്കോർഡാണ് ആരാധകരെ ഞെട്ടിക്കുന്നത്.ഓഗസ്റ്റ് പത്ത് 1997ൽ സച്ചിൻ ശ്രീലങ്കക്ക് എതിരെ കൊളംബോയിൽ നടന്ന മത്സരത്തിൽ സെഞ്ച്വറി നേടിയിരുന്നു അന്ന് സച്ചിൻ തന്റെ അന്താരാഷ്ട്ര കരിയറിലെ തന്നെ ഇരുപത്തിയഞ്ചാം സെഞ്ച്വറിയാണ് അടിച്ചെടുത്തത്. അന്ന് വെറും 24 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന സച്ചിൻ തന്റെ 25ആം അന്താരാഷ്ട്ര സെഞ്ച്വറി നേടി സ്വപ്നതുല്യ നേട്ടമാണ് കുറിച്ചത്.

അന്താരാഷ്ട്ര ക്രിക്കറ്റിൽ പ്രായത്തിനും മുകളിൽ സെഞ്ച്വറി അടിച്ചിട്ടുള്ള ആദ്യ താരം സച്ചിനാണ്. അന്ന് സ്വന്തമാക്കിയ ആ ഒരു സെഞ്ച്വറി സച്ചിന് ഈ അപൂർവ്വ നേട്ടവും സമ്മാനിച്ചു. ലങ്കക്ക് എതിരായ ആ മത്സരത്തിൽ സച്ചിൻ 139 റൺസ് നേടി. പിന്നീട് സച്ചിൻ നൂറ്‌ അന്താരാഷ്ട്ര സെഞ്ച്വറികളിലേക്ക് തന്റെ ജൈത്രയാത്ര മുൻപോട്ട് കൊണ്ടിവന്നെങ്കിലും ഇന്നും സച്ചിന്റെ ആ ഒരു നേട്ടം അതും 24ആം വയസ്സിൽ മറ്റൊരു ക്രിക്കറ്റർക്കും സ്വപ്നം കാണുവാൻ സാധിക്കില്ല.