ജയിക്കാനുള്ള ട്രിക്ക് പറയുവാനായി ആളില്ല 😱 അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ ടീമിന് എന്ത് സംഭവിക്കും

ക്രിക്കറ്റ്‌ ആരാധകർക്ക്‌ എല്ലാം വമ്പൻ ട്വിസ്റ്റ്‌ സമ്മാനിച്ചാണ് ഓവൽ ക്രിക്കറ്റ്‌ ടെസ്റ്റ്‌ മത്സരം ഇന്ത്യൻ ക്രിക്കറ്റ്‌ ടീം ജയിച്ചത്. ഒന്നാം ഇന്നിങ്സിൽ 99 റൺസ് ലീഡ് വഴങ്ങിയ ഇന്ത്യൻ ടീമിന്റെ തോൽവിക്ക്‌ വേണ്ടി ഓവലിൽ കാത്തിരുന്ന എല്ലാ വിമർശകർക്കും ഇപ്പോൾ 157 റൺസ് ചരിത്ര ജയത്തിലൂടെ മറുപടികൾ എല്ലാം നൽകുകയാണ് കോഹ്ലിയും ടീമും. അഞ്ചാം ദിനം മത്സരം സമനിലയിൽ കലാശിക്കുമെന്നുള്ള പ്രവചനങ്ങളെ എല്ലാം കൃത്യമായ പ്ലാനിൽ ബൗളുകൾ എറിഞ്ഞ ഇന്ത്യൻ ഫാസ്റ്റ് ബൗളർമാരും രവീന്ദ്ര ജഡേജയും കൂടി ചേർന്നാണ് ഒരുപോലെ തകർത്തത്.

എന്നാൽ ഓവൽ ടെസ്റ്റിലെ ജയത്തോടെ ടെസ്റ്റ്‌ പരമ്പരയിൽ 2-1ന് മുൻപിൽ എത്തിയ ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന് പക്ഷേ ടെസ്റ്റ്‌ പരമ്പര ജയം കൂടി ഇനി ഉറപ്പിക്കാൻ അവസാന ടെസ്റ്റിൽ തോൽക്കുവാനായി പാടില്ല. നേരത്തെ പരമ്പരയിലെ ഒന്നാം ടെസ്റ്റ്‌ മഴ കാരണം സമനിലയിലാണ് അവസാനിച്ചത് എങ്കിലും രണ്ടാം ടെസ്റ്റിൽ ചരിത്ര ജയം കരസ്ഥമാക്കുവാനായി ടീം ഇന്ത്യക്ക്‌ കഴിഞ്ഞു. പക്ഷേ ലീഡ്സിലെ ഇന്നിങ്സ് തോൽവി നാണക്കേടിന്റെ മറ്റ് ഒരു ഓർമയാണ് വിരാട് കോഹ്ലിക്കും ഒപ്പം ഇന്ത്യൻ ടീമിനും സമ്മാനിച്ചത്. അതിനാൽ തന്നെ അഞ്ചാം ടെസ്റ്റിൽ ജയിക്കേണ്ടത് കോഹ്ലിക്കും നിർണായാകമാണ്.


അതേസമയം അഞ്ചാം ടെസ്റ്റിനായി പല ഒരുക്കങ്ങൾക്കും തിരിച്ചടി നൽകുന്ന ഒരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത് ഓവൽ ടെസ്റ്റിന്റെ നാലാം ദിനത്തെ കളി തുടങ്ങുവാൻ ആരമണിക്കൂർ മുൻപ് മാത്രം കോവിഡ് പരിശോധനയിൽ രോഗം സ്ഥിതീകരിച്ച ഇന്ത്യൻ ടീം ഹെഡ് കോച്ച് രവി ശാസ്ത്രി അടക്കമുള്ളവർ വരുന്ന അഞ്ചാം ടെസ്റ്റിലും ടീമിനോപ്പം ചേരില്ല എന്നാണ് സൂചനകൾ.ഇന്നലെ നടത്തിയ RTPC പരിശോധനയിൽ ഇവർക്ക് എല്ലാം രോഗം സ്ഥിതീകരിക്കുകയായിരുന്നു.

ബിസിസിഐയുടെ മെഡിക്കൽ സംഘം ഹെഡ് കോച്ച് ശ്രീ രവിശാസ്ത്രിക്ക്‌ ഒപ്പം ഫീൽഡിംഗ് കോച്ച് ശ്രീ ആർ ശ്രീധർ, ബൗളിംഗ് കോച്ച് ബി. അരുൺ, ഇന്ത്യൻ ടീം ഫിസിയോതെറാപ്പിസ്റ്റ് നിതിൻ പട്ടേൽ എന്നിവരെയും ഐസൊലേഷനിൽ പ്രവേശിപ്പിച്ച് കഴിഞ്ഞിരുന്നു. ഇവർ എല്ലാം പത്ത് ദിവസങ്ങൾ ശേഷം രോഗം പൂർണ്ണ രീതിയിൽ മാറിയ ശേഷമേ ടീമിനോപ്പം ചേരൂ എന്നാണ് റിപ്പോർട്ടുകൾ. കൂടാതെ ബാറ്റിങ് കോച്ച് വിക്രം രാത്തോർ ഇന്ത്യൻ ടീമിന്റെ എല്ലാ ചുമതലകളും ഈ ഒരു കാലയളവിൽ വഹിക്കും