❝അവസാന ശ്രമത്തിൽ യുവന്റസിന് ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കാൻ റൊണാൾഡോക്കാവുമോ?❞

ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ യുവന്റസ് ഭാവിയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾ ഇപ്പോഴും വാർത്തകളിൽ നിറയുകയാണ്. ഫ്രഞ്ച് ഭീമന്മാരായ പിഎസ്ജി യും ,റയൽ മാഡ്രിഡുമായി പോർച്ചുഗീസ് താരത്തെ ബന്ധപ്പെടുത്തി ധാരാളം അഭ്യൂഹങ്ങൾ വാർത്ത മാധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ അഭ്യൂഹങ്ങളെല്ലാം മാധ്യമ സൃഷ്ടിയാണെന്ന തരത്തിൽ റൊണാൾഡോ പ്രതികരിക്കുകയും ചെയ്തിരുന്നു. പോർച്ചുഗൽ ഇന്റർനാഷണൽ ടീം-മേറ്റ് ബ്രൂണോ ആൽവസ് അഭിപ്രായത്തിൽ ചാമ്പ്യൻസ് ലീഗ് നേടുക ലക്ഷ്യത്തിനായി റൊണാൾഡോ യുവന്റസ് മുന്നേറ്റ നിരയിൽ തുടരുമെന്നാണ്. യുവന്റസിനായി കഴിഞ്ഞ സീസണിൽ പ്രധാന കിരീടങ്ങൾ നേടുന്നതിൽ പരാജയപ്പെട്ട റൊണാൾഡോ ക്ലബ് വിടണമെന്ന അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. എന്നാൽ പുതിയ പരിശീലകൻ മാസിമിലിയാനോ അല്ലെഗ്രിയുടെ പദ്ധതികളെല്ലാം സൂപ്പർ താരത്തെ ചുറ്റിപ്പറ്റിയുള്ളതാണ്.

2020-21 സീസണിൽ മോശം പ്രകടനമാണ് യുവന്റസ് കാഴ്ചവെച്ചത്. സിരി എ യിലും ചാമ്പ്യൻസ് ലീഗിലും നിരാശ നൽകുന്ന പ്രകടനം ആയിരുന്നു ഉണ്ടായിരുന്നത്.കഴിഞ്ഞ സീസണിലെ യുവന്റസിനായി റൊണാൾഡോ 44 മത്സരങ്ങളിൽ നിന്ന് 36 ഗോളുകൾ നേടിയിട്ടും വിമർശനത്തിന് കുറവുണ്ടായില്ല. പ്രതിവർഷം 29 മില്യൺ ഡോളർ ശമ്പളം പറ്റുന്ന റൊണാൾഡോ ക്ലബിന് വലിയ സാമ്പത്തിക ബാധ്യതയാണെന്ന് ആരോപണം ഉയരുകയും ചെയ്തു. റൊണാൾഡോയെ 2018 ൽ ടൂറിനിൽ എത്തിക്കുമ്പോൾ ക്ലബ് ലക്ഷ്യമിട്ടിരുന്നത് ചാമ്പ്യൻസ് ലീഗ് കിരീടമാണ്. എന്നാൽ മൂന്നു സീസണിലും നിരാശ ആയിരുന്നു ഫലം.

അടുത്ത സീസണിൽ നഷ്ടപ്പെട്ടുപോയ സിരി എ കിരീടം തിരിച്ചു പിടിക്കാനൊരുങ്ങുകയാണ് മാസിമിലിയാനോ അല്ലെഗ്രിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും.നിരാശാജനകമായ 2020-21 കാമ്പെയ്ൻ യുവന്റസ് നാലാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. ഒരു സമയത്ത് ചാമ്പ്യൻസ് ലീഗ് യോഗ്യത പോലും സംശയത്തിലായിരുന്നു. ഗുണനിലവാരത്തിലും ഒത്തുചേരലിലും സീരി എ ചാമ്പ്യന്മാരായ ഇന്റർ മിലാനെക്കാൾ മൈലുകൾ പിന്നിലാണെങ്കിലും മസിമിലിയാനോ അല്ലെഗ്രി യുവന്റസിലേക്കുള്ള തിരിച്ചുവരവ് ബിയാൻകോണേരി കിരീടം ഒരിക്കൽ കൂടി പ്രിയപ്പെട്ടതാക്കാൻ സാധ്യതയുണ്ട്.

തന്റെ നേരെ ഉയർന്ന വിമർശനങ്ങൾക്ക് തക്ക മറുപടി കൊടുക്കാനുള്ള അവസരമായി റൊണാൾഡോ അടുത്ത സീസണിനെ കാണുന്നു. സിരി എ യോടൊപ്പം ചാമ്പ്യൻസ് ലീഗും റൊണാൾഡോയും യുവന്റസ് ലക്ഷ്യം വെക്കുന്നുണ്ട്. 1996 ൽ കിരീടം നേടിയതിനു ശേഷം യുവന്റസിന് ഇതുവരെ കിരീടം നേടാൻ സാധിച്ചിട്ടില്ല.2015 ലും 2017 ലുംഫൈനലിൽ എത്തിയെങ്കിലും പരാജയപെടാനായിരുന്നു വിധി.കഴിഞ്ഞ 12 സീസണുകളിൽ 11 സീസണുകളിൽ 30 ഗോൾ നേടിയ റൊണാൾഡോയുടെ നിലവാരത്തെ ഒരിക്കലും നമുക്ക് ചോദ്യം ചെയ്യാനാവില്ല. എന്നും തളർച്ചകളിൽ നിന്നും വീഴ്ചകളിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ പറന്നുയർന്ന റൊണാൾഡോക്ക് വീണ്ടും യുവന്റസിനൊപ്പം ചരിത്രം സൃഷ്ടിക്കാൻ കഴിയും എന്നാണ് വിശ്വസിക്കുന്നത്.

കരാറിന്റെ അവസാന സീസണിൽ എത്തി നിൽക്കുന്ന റൊണാൾഡോക്ക് യുവന്റസിനെ ചാമ്പ്യൻസ് ലീഗ് കിരീടത്തിലേക്ക് എത്തിക്കാനുള്ള അവസാന അവസരം കൂടിയാണ്. 36 വയസ്സുള്ളപ്പോൾ പോലും 30-40 ഗോളുകൾ ഉറപ്പുനൽകുന്ന പ്രതിഭാസമായി റൊണാൾഡോയിൽ നിന്നും നമുക്ക് എന്തും പ്രതീക്ഷിക്കാവുന്നതാണ് . ഇപ്പോഴും വിജയിക്കാൻ ശ്രമിക്കുന്ന റോണോയിൽ നിന്നും യുവന്റസിന്റെ 26 വർഷമായി തുടരുന്ന ചാമ്പ്യൻസ് ലീഗ് കിരീടം മോഹത്തിന് അറുതി വരുത്തുകയും ചെയ്യും.