ഇത് മുംബൈ ഇന്ത്യൻസ് താരങ്ങളുടെ ലോകകപ്പ് ടീം 😱കയ്യടിച്ച് ക്രിക്കറ്റ്‌ ആരാധകർ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീം എക്കാലവും ഏറെ പ്രതിഭകളാൽ അനുഗ്രഹീതമാണ്. ഇന്ത്യൻ ടീമിന്റെ ഏറ്റവും വലിയ ശക്തിയും ഏറെ മികച്ച ഈ താരങ്ങൾ തന്നെയാണ്. എല്ലാ മേഖലയിലും എക്കാലവും കഴിവുറ്റ അനേകം താരങ്ങൾ ഓരോ തലമുറക്കും പിന്നാലെ ഇന്ത്യൻ ടീമിൽ എത്താറുണ്ട്. കപിൽ ദേവ് മുതൽ ഇങ്ങോട്ട് കോഹ്ലി വരെ നയിച്ച ഇന്ത്യൻ ടീമിൽ ഇതിഹാസ ക്രിക്കറ്റ്‌ താരങ്ങൾ അനവധിയാണ്. ഏറെ ആരാധകരുള്ള ഇന്ത്യൻ ടീമിൽ നിന്ന് അരങ്ങേറ്റം നടത്തുന്ന എല്ലാ താരങ്ങളും ഗംഭീര പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഇന്ത്യൻ ടീമിന്റെ വളർച്ചക്ക് വേഗത നൽകുന്ന ഈ യുവ താരങ്ങളുടെ എല്ലാം വർധനവിനും ഒപ്പം പ്രതിഭാശാലികളായ ഈ താരങ്ങളുടെ പ്രകടനത്തിന് പിന്നിലെ രഹസ്യവും അന്വേഷിക്കുകയാണ് ക്രിക്കറ്റ്‌ ആരാധകർ ഇപ്പോൾ. കഴിഞ്ഞ ഏറെ കാലം സോഷ്യൽ മീഡിയയിൽ ചർച്ചക്ക് കാരണമായ ഈ വിഷയത്തിനുള്ള ഒരു ഉത്തരം കണ്ടെത്തുകയാണ് ക്രിക്കറ്റ്‌ പ്രേമികളിപ്പോൾ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇന്നത്തെ ഈ മൂന്ന് ഫോർമാറ്റിലെയും വളർച്ചക്കുള്ള പ്രധാന കാരണം ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റിന്റെ വരവാണ്. ഐപിൽ ക്രിക്കറ്റ്‌ ആരംഭിച്ചതോടെ ഇന്ത്യയിലെ പ്രതിഭകൾ പലരും പല ടീമുകളിലായി കളിക്കാൻ തുടങ്ങി ഒപ്പം ആഭ്യന്തര ക്രിക്കറ്റിലടക്കം അവസരം ലഭിക്കാതെ പോയ ആരും തിരിച്ചറിയാതെ പോയ താരങ്ങൾ പലരും ഐപിൽ വാതിലിലൂടെ ക്രിക്കറ്റ്‌ ലോകത്ത് സജീവ സാന്നിധ്യമായി മാറി കഴിഞ്ഞു.

എന്നാൽ ഐപില്ലിലെ ഏറ്റവും മികച്ച ടീം എന്ന വിശേഷണം കരസ്ഥമാക്കിയ മുംബൈ ഇന്ത്യൻസും ഒപ്പം ഇന്ത്യൻ ക്രിക്കറ്റ്‌ ടീമും തമ്മിലുള്ള തകർക്കാൻ കഴിയാത്ത ബന്ധവും ഈ ചർച്ചകൾക്ക് ഒപ്പം ആരാധകരിൽ സജീവമായി തന്നെ മാറുകയാണ്. ഇന്ന് ഇന്ത്യൻ ക്രിക്കറ്റിന്റെ വിശ്വസ്തരായ പല പ്രമുഖ താരങ്ങളും ഐപിഎല്ലിലൂടെ മുംബൈ ഇന്ത്യൻസ് ക്യാമ്പിൽ വളർന്നവരാണ് എന്നത് ഏത് ക്രിക്കറ്റ്‌ പ്രേമിയും അംഗീകരിക്കുന്ന ഒരു സത്യമാണ്. ഐപിൽ ടീമുകളിൽ പല താരങ്ങളും കളിക്കുന്നുണ്ട് എങ്കിലും മുംബൈ ഇന്ത്യൻസ് ടീമിനോപ്പം കളിച്ച പല താരങ്ങളും പിൻകാലത്ത് ഇന്ത്യൻ ടീമിന്റെ പ്രധാന കരുത്തായി മാറിയ ചരിത്രം നമുക്ക് കാണുവാൻ സാധിക്കും.


ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസ് ടീം അവസരങ്ങൾ ഏറെ നൽകിയ ഇഷാൻ കിഷൻ, സൂര്യകുമാർ യാദവ് എന്നിവർ ഇതിന് ഏറ്റവും മികച്ച ഉദാഹരണമാണ്. ഐപിലിലെ അവസാന രണ്ട് സീസണിലും കിരീടം സ്വന്തമാക്കിയ മുംബൈ ടീമിന്റെ ബാറ്റിംഗിലെ പ്രധാനികളായ ഇഷാൻ കിഷനും ഒപ്പം സൂര്യകുമാർ യാദവും ഇന്ന് ഇന്ത്യൻ ഏകദിന, ടി :20 ടീമുകളിൽ സ്ഥിര സാന്നിധ്യമായി മാറി കഴിഞ്ഞു ഇഷാൻ കിഷൻ അരങ്ങേറ്റ ഏകദിനത്തിലും ഒപ്പം ടി :20യിലും അർദ്ധ സെഞ്ച്വറി അടിച്ച താരം അത്യപൂർവ്വ നേട്ടവും സ്വന്തമാക്കി കഴിഞ്ഞു. സൂര്യകുമാർ യാദവ് ആദ്യ ടി :20 മത്സരത്തിൽ തന്നെ നേരിട്ട ആദ്യ പന്ത് സിക്സ് പായിച്ചാണ് കരുത്ത് തെളിയിച്ചത്

ഇന്ത്യൻ ലിമിറ്റഡ് ഓവർ ടീമിലെ നായകൻ രോഹിത് ശർമ മുംബൈ ഇന്ത്യൻസ് ടീമിന്റെ വളർച്ചക്ക് പ്രധാനപെട്ട പങ്ക് വഹിച്ച ക്യാപ്റ്റനാണ്. ഐപിഎല്ലിൽ 5 കിരീടം സ്വന്തമാക്കിയ ഏക ടീമും ഒപ്പം നായകനും രോഹിത് തന്നെ. ഇന്ത്യൻ പേസ് ബൗളിങ്ങിനെ ഇന്ന് നയിക്കുന്ന ജസ്‌പ്രീത് ബുംറ മുംബൈ ഇന്ത്യൻസ് ടീമിന്റെ ഒരു സൃഷ്ടിയാണെന്നതിൽ ആർക്കും സംശയമില്ല. വളരെ വ്യത്യസ്ത ആക്ഷനിൽ പന്തെറിയുന്ന ബുംറ വളർന്ന് വന്നതും ഒപ്പം ലോകത്തെ ഏതൊരു എതിരാളികൾക്കും ഭയമായി മാറുന്ന ബൗളറായി വളർന്നതും എല്ലാം മുംബൈ ഇന്ത്യൻസ് ടീമിന്റെ ശിക്ഷണത്തിലാണ്.

മുംബൈ ഇന്ത്യൻസ് സമ്മാനിച്ച മറ്റൊരു സ്പിൻ ബൗളർ രാഹുൽ ചഹാർ ഇന്ന് ടീം ഇന്ത്യയുടെ ലങ്കൻ പര്യടനത്തിൽ ഇടം നേടി കഴിഞ്ഞു. ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിലെ സഹോദരങ്ങളായ ഹാർദിക് :കൃനാൾ എന്നിവർ മുംബൈ ഇന്ത്യൻസ് ടീമിന്റെ കൃത്യമായ പരിശീലനത്തിൽ മികവോടെ വളർന്നവരാണ്. പാണ്ട്യ സഹോദരങ്ങൾ അടക്കം ആരും തിരിച്ചറിയാതെ വന്ന അനേകം പ്രതിഭകളെ വളർത്തുവാനും ഒപ്പം ഇന്ത്യൻ ടീമിലേക്ക്‌ സംഭാവന ചെയ്യാനും ഇനിയും മുംബൈ ഇന്ത്യൻസ് ടീം മാനേജ്മെന്റിനും ഒപ്പം ഐപില്ലിനും കഴിയട്ടെ എന്നാണ് ആരാധകരുടെ എല്ലാം അഭിപ്രായം.