സ്റ്റേഡിത്തിന് പുറത്തേക്ക് സിക്സ് അടിച്ച് ധോണി 😱പന്ത് കണ്ടുപിടിക്കാനായി ചിന്ന തലയും ടീമും

ക്രിക്കറ്റ്‌ പ്രേമികൾ എല്ലാവരും ഇപ്പോൾ വളരെ അധികം ആവേശത്തോടെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഐപിൽ പതിനാലാം സീസണിലെ മത്സരങ്ങൾ ആരംഭിക്കുവാനായിട്ടാണ്. താരങ്ങൾക്കിടയിലെ അതിരൂക്ഷമായ കോവിഡ് വ്യാപനം കാരണം മെയ്‌ ആദ്യ വാരം പാതിവഴിയിൽ ബിസിസിഐ നിർത്തിവെച്ച ഐപിൽ സീസൺ വീണ്ടും യൂഎഇയിൽ പുനരാരംഭിക്കുമ്പോൾ എല്ലാ ടീമുകളും കിരീടം നേടാമെന്നുള്ള ഉറച്ച വിശ്വാസത്തിലാണ്. സെപ്റ്റംബർ 19ന് മുംബൈ ഇന്ത്യൻസ് :ചെന്നൈ സൂപ്പർ കിങ്‌സ് ക്ലാസ്സിക്‌ പോരാട്ടത്തോടെയാണ് സീസണിലെ അവശേഷിക്കുന്ന എല്ലാ മത്സരങ്ങൾക്കും തുടക്കം കുറിക്കുക.

എന്നാൽ ടീമുകൾ എല്ലാം സീസണിലെ ബാക്കി മത്സരങ്ങൾക്കായി ഇതിനകം തന്നെ തയ്യാറെടുപ്പുകൾ ആരംഭിച്ച് കഴിഞ്ഞു. നിലവിൽ ചെന്നൈ, മുംബൈ ഇന്ത്യൻസ് ടീമുകൾ അടക്കം ഇപ്പോൾ ദുബായിലെത്തി പരിശീലന ക്യാമ്പുകൾ ആരംഭിച്ചെങ്കിലും ക്രിക്കറ്റ്‌ ലോകത്ത് ഏറെ സ്വീകാര്യത നേടുന്നത് ചെന്നൈ സൂപ്പർ കിങ്‌സ് പരിശീലന ക്യാംപിലെ കാഴ്ചകൾ തന്നെയാണ്. ഇതിഹാസ നായകൻ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് ഇപ്പോൾ ചെന്നൈ ടീം പരിശീലനം നടക്കുന്നത്. ചെന്നൈ ടീമിന്റെ ഇന്നലത്തെ പരിശീലനത്തിൽ വളരെ ഏറെ ചർച്ചയായി മാറുന്നത് നായകൻ ധോണിയുടെ ബാറ്റിങ് മികവാണ്.

ചെന്നൈ ക്യാംപിലെ സ്പിന്നർമാർക്ക് എതിരെ ക്രീസിൽ നിന്നും ചാടി ഇറങ്ങി ഷോട്ടുകൾ പായിക്കുന്ന ധോണിയെ നമുക്ക് ചെന്നൈ സൂപ്പർ കിങ്‌സ് ടീം പങ്കുവെച്ച വീഡിയോയിൽ കാണുവാൻ സാധിക്കുംസ്പിന്നർമാരെ എല്ലാം തന്റെ അതിവേഗ ഫൂട്ട്വർക്കിൽ സിക്സറുകൾ പായിക്കുന്ന പഴയ ഫോമിലേക്ക് ഇപ്പോൾ തിരികെ എത്തിയെന്നാണ് ആരാധകർ എല്ലാം അഭിപ്രായപെടുന്നത്. കൂടാതെ ധോണി പായിച്ച ചില പടുകുറ്റൻ സിക്സ് ആരാധകരെ എല്ലാം ഞെട്ടിച്ച് വളരെ അധികം ദൂരമാണ് പോയത്. കൂടാതെ ധോണിയുടെ സിക്സ് കളിക്കളത്തിനും വെളിയിലേക്ക് പോയതും ഒപ്പം മറ്റുള്ള എല്ലാ താരങ്ങളും ചേർന്ന് പന്ത് എവിടെ എന്ന് കണ്ടെത്തുവാൻ പരിശ്രമിക്കുന്നത് എല്ലാം നമുക്ക് ഈ ഒരു വീഡിയോയിൽ കാണാം.