കിരീടങ്ങളുള്ള മുംബൈ ടീമിന് ഈ നേട്ടങ്ങൾ സ്വപ്നം 😱ഇത് ചെന്നൈ പവർ

ലോകത്ത് ഏറ്റവും അധികം ക്രിക്കറ്റ്‌ ആരാധകരുള്ള ടി :20 ക്രിക്കറ്റ്‌ ലീഗാണ് ഇന്ത്യൻ പ്രീമിയർ ലീഗ്. ഐപിൽ ഇപ്പോൾ പതിനാലാം സീസണിലെത്തി നിൽക്കേ ഏതാണ് ഐപിൽ ചരിത്രത്തിലെ ഏറ്റവും മികച്ച ടീമെന്ന ചോദ്യത്തിന് പലരും പല ഉത്തരങ്ങളാകും നൽകുക. രോഹിത് ശർമ നയിക്കുന്ന മുംബൈ ഇന്ത്യൻസും ഒപ്പം മഹേന്ദ്ര സിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സ് ടീമും ഐപിൽ ക്രിക്കറ്റിലെ ശക്തരാണ്.ഇരുവരും ഏറെ നേട്ടങ്ങൾ ഐപിഎല്ലിൽ സ്വന്തമാക്കിയ ടീമുകളാണ്. ഐപിഎല്ലിൽ 5 കിരീടങ്ങൾ സ്വന്തമാക്കിയിട്ടുള്ള മുംബൈ ടീമിന് 3 കിരീടം കരസ്ഥമാക്കിയ ചെന്നൈ ടീം പല സീസണിലും വെല്ലുവിളി ഉയർത്താറുണ്ട്.

എന്നാൽ മുംബൈ ഇന്ത്യൻസ് ടീമിന് പക്ഷേ ഐപിഎല്ലിൽ ഇതുവരെ സ്വന്തം പേരിൽ കുറിക്കുവാൻ കഴിയാത്ത ചില അപൂർവ്വ നേട്ടങ്ങളും ധോണിയുടെ സ്വന്തം ചെന്നൈ സംഘം നേടിയിട്ടുണ്ട്. ഐപിൽ ചരിത്രത്തിലെ ഇത്തരം അത്യപൂർവ്വ റെക്കോർഡുകളാണ് ചെന്നൈ സൂപ്പർ കിങ്സിനെ മറ്റുള്ള ടീമുകളിൽ നിന്നും ഏറെ വ്യത്യസ്തമാക്കി മാറ്റുന്നതും. ഏറെ ആരാധകരുടെ ചെന്നൈ സൂപ്പർ കിങ്സ് ടീമിന്റെ പ്രധാന ശക്തി നായകനും വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനുമായ മഹേന്ദ്ര സിങ് ധോണിയാണ്. ചെന്നൈ സൂപ്പർ കിങ്‌സ് കളിച്ച എല്ലാ സീസണിലും അവരുടെ ഏക ക്യാപ്റ്റൻ ധോണിയാണ്. ധോണിക്ക് പുറമേ ഒരു ക്യാപ്റ്റനെ കുറിച്ച് അവർക്ക് ചിന്തിക്കേണ്ടി വന്നിട്ടില്ല. ഐപിഎല്ലിൽ ഏറ്റവും കുറച്ച് ക്യാപ്റ്റൻമാരെ ടീമിൽ പരീക്ഷിച്ചതിന്റെ റെക്കോർഡും ഈ കാരണത്താൽ ചെന്നൈ സൂപ്പർ കിങ്‌സ് ടീമിന് സ്വന്തമാണ്


കൂടാതെ ഐപിഎല്ലിൽ മറ്റൊരു ടീമിനും സ്വപ്നം കാണുവാൻ പോലും കഴിയാത്ത ഒരു നേട്ടവും ചെന്നൈ ടീമിനുണ്ട്.എല്ലാ ഐപിൽ ടീമുകളും ഓരോ സീസണിലും പ്ലേഓഫിലേക്ക്‌ യോഗ്യത നേടുവാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ ഐപിഎൽ ക്രിക്കറ്റ്‌ ചരിത്രത്തിൽ തുടർച്ചയായി 10 സീസണിൽ പ്ലേഓഫ്‌ കടന്ന ഏക ടീമും ചെന്നൈയാണ്.2008ലെ ആദ്യ ഐപിൽ സീസൺ മുതൽ 2019 വരെ കളിച്ച എല്ലാ സീസണിലും ചെന്നൈ സൂപ്പർ കിങ്‌സ് പ്ലേഓഫിൽ എത്തിയിരുന്നു. മൂന്ന് കിരീടം നേടിയിട്ടുള്ള ടീമിന് പക്ഷേ ഐപിൽ ഫൈനലിൽ മുംബൈ ടീമിനോട് രണ്ട് തവണയിലേറെ തോൽവി വഴങ്ങിയ ചരിത്രവുമുണ്ട്.ഐപിൽ ചരിത്രത്തിൽ ആദ്യമായി ചെന്നൈ ടീം പ്ലേഓഫീലേക്ക് പോലും കടക്കാതെ പുറത്തായത് 2020ലെ ഐപിൽ സീസണിലാണ്.

ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് ഒരു സീസണിൽ നേടിയ ബൗളർ എന്നുള്ള നേട്ടം ഒരു ചെന്നൈ സൂപ്പർ കിങ്സിലെ താരത്തിന് സ്വന്തമാണ്.2013ലെ ഐപിൽ സീസണിലാണ് ഈ അത്യപൂർവ്വ നേട്ടം ചെന്നൈ താരവും വെസ്റ്റ് ഇൻഡീസ് മുൻ ക്യാപ്റ്റനുമായ ഡ്വയൻ ബ്രാവോ തന്റെ പേരിൽ കുറിച്ചത്. 2013 സീസണിൽ താരം 32 വിക്കറ്റ് വീഴ്ത്തി. സീസണിൽ ബ്രാവോ കരസ്ഥമാക്കിയ റെക്കോർഡ് ഇന്നും ഒരു ബൗളർ തകർത്തിട്ടില്ല