ജാർവോയുടെ കരിയർ അവസാനിച്ചു 😱ലഭിച്ചത് വമ്പൻ പണി

ക്രിക്കറ്റ്‌ ലോകവും ആരാധകരും എല്ലാം ഇപ്പോൾ ഇന്ത്യ :ഇംഗ്ലണ്ട് ടെസ്റ്റ്‌ പരമ്പര ചർച്ചകളിലാണ്. ഐസിസി ലോക ടെസ്റ്റ്‌ ചാമ്പ്യൻഷിപ്പിന്റെ കൂടി ഭാഗമാണ് ഈ ഒരു ടെസ്റ്റ്‌ പരമ്പര. ഓവലിൽ നടക്കുന്ന ടെസ്റ്റ്‌ മത്സരത്തിൽ 99 റൺസിന്റെ വൻ ഒന്നാം ഇന്നിങ്സ് ലീഡ് നേടിയ ഇംഗ്ലണ്ട് ടീമിന് അധിപത്യം നെടുവാനായി കഴിഞ്ഞു എങ്കിലും ഇന്ത്യൻ ടീം ബാറ്റിങ് നിര രണ്ടാം ഇന്നിങ്സിൽ വളരെ മികച്ച പ്രകടനം പുറത്തെടുക്കും എന്നാണ് എല്ലാവരും വിശ്വസിക്കുന്നത്.


എന്നാൽ ലീഡ്സ് ടെസ്റ്റിൽ ഇന്ത്യൻ ടീം ജേഴ്സിയിൽ മൈതാനത്തേക്ക് എത്തി സ്റ്റാറായി മാറിയ ജാർവോ എന്ന ഒരു ആരാധകനാണ് വീണ്ടും വാർത്തകളിൽ നിറയുന്നത്. താരത്തിന്റെ രസകരമായ എൻട്രി ക്രിക്കറ്റ്‌ പ്രേമികൾ ആരും ഇന്നും മറന്നിട്ടില്ല. പക്ഷേ താരത്തിന് എതിരായ നടപടിയാണ് ഇപ്പോൾ ക്രിക്കറ്റ്‌ പ്രേമികൾ ചർച്ചയാക്കി മാറ്റുന്നത്. ലോർഡ്‌സിൽ ടീം ഇന്ത്യയടെ ബൗളിംഗിനിടയിൽ എത്തിയ താരം ഇപ്പോൾ നാലാം ടെസ്റ്റിലും തന്റെ അതേ പിഴവ് ആവർത്തിക്കുകയാണ്. ഓവൽ ടെസ്റ്റിൽ ഇംഗ്ലണ്ട് ടീമിന്റെ ഒന്നാം ഇന്നിങ്സ് ബാറ്റിങ് നടക്കുമ്പോയാണ് ജാർവോ വീണ്ടും ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ കുപ്പായം അണിഞ്ഞ് ഗ്രൗണ്ടിൽ എത്തി മറ്റുള്ള കാണിക്കളെയും താരങ്ങളെയും ഞെട്ടിച്ചത്.

സുരക്ഷ ലംഘിച്ചുള്ള ഈ ഒരു വരവിന് എതിരെ രൂക്ഷമായ വിമർശനം പല മുൻ താരങ്ങളിൽ നിന്നും ഉയർന്നതിന്റെ കൂടി പിന്നാലെ ശക്തമായ നടപടികൾ ഈ ഒരു വിഷയത്തിൽ കൈകൊള്ളുകയാണ് പോലീസ്. ഇപ്പോൾ പുറത്തുവരുന്ന ചില റിപ്പോർട്ടുകൾ അനുസരിച്ച് ജാർവോയെ പോലീസ് ജയിലിലാക്കി കഴിഞ്ഞു. എല്ലാ സുരക്ഷ മാർഗവും തകർത്തുള്ള ഈ ഒരു ഗ്രൗണ്ടിലേക്കുള്ള വരവിന് എതിരെയാണ് ഈ നടപടി. മുപ്പത്തിനാലാം ഓവറിൽ ഗ്രൗണ്ടിൽ ചാടിയിറങ്ങി ബൗളിംഗ് കൂടി ചെയ്യുന്നത് പോലെ നിന്ന ജാർവോക്ക് എതിരെ രൂക്ഷ വിമർശനം സോഷ്യൽ മീഡിയയിൽ അടക്കം ഉയർന്ന് കഴിഞ്ഞു. നോൺ സ്ട്രൈക്കർ എൻഡിൽ നിന്ന ഇംഗ്ലണ്ട് ബാറ്റ്‌സ്മാനായ ബെയർസ്റ്റോയെ ജാർവോ ഗ്രൗണ്ടിലെ വരവിനിടയിൽ പക്ഷേ തട്ടിയിരുന്നു. അവിചാരിമായി സംഭവിച്ച ഈ ഒരു സംഭവം കൂടി ഈ ഒരു പോലീസ് അറസ്റ്റിൽ പ്രധാന ഘടകമാണ്