❝ വീണ്ടും നിരാശ സമ്മാനിച്ച് സഞ്ജു സാംസൺ ,ഇത് നാണക്കേട് ❞

ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസൺ നമുക്കെല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു ബാറ്റ്‌സ്മാനാണ്. ബാറ്റിങ്ങിൽ ഏറെ വിസ്മയ പ്രകടനങ്ങൾ പുറത്തെടുത്ത ചരിത്രമുള്ള സഞ്ജു ഇന്ന് ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഭാവി പ്രതീക്ഷയാണ്. എന്നാൽ ഏകദിന, ടി :20 പരമ്പരകളിൽ ഇന്ത്യൻ ടീമിനായി ശ്രീലങ്കൻ പര്യടനത്തിൽ പ്ലെയിങ് ഇലവനിൽ അവസരം ലഭിച്ച സഞ്ജു സാംസൺ പക്ഷേ ആരാധകരെ എല്ലാം നിരാശപെടുത്തുകയാണ് വീണ്ടും. ശ്രീലങ്കക്ക് എതിരായ മൂന്നാം ടി :20യിൽ റൺസ് ഒന്നും നേടുവാൻ കഴിയാതെ നേരിട്ട മൂന്നാം പന്തിലാണ് സഞ്ജു വിക്കറ്റ് നഷ്ടമാക്കിയത്.

2015 ൽ സിംബാവെക്കെതിരെയാണ് മലയാളിയുടെ പ്രിയതാരം ആദ്യമായി ടി 20 കളിച്ചത് അന്ന് 24 ബോളുകളിൽ 19 റൺസെടുത്തു മടങ്ങാനായിരുന്നു അന്ന് സഞ്ജുവിന്റെ വിധി എങ്കിൽ ഇന്ന് ഒരു പരമ്പരയിലെ എല്ലാ മത്സരങ്ങളിലും അവസരം ലഭിച്ചിട്ടും സഞ്ജുവിന് തന്റെ പ്രതിഭ തെളിയിക്കുവാൻ കഴിഞ്ഞിട്ടില്ല. ഏകദിന പരമ്പരയിലെ മൂന്നാം മത്സരം കളിച്ച സഞ്ജു 46 റൺസ് നേടിയെങ്കിലും ടി :20 പരമ്പര താരത്തിന് തിരിച്ചടികൾ മാത്രമാണ് സമ്മാനിച്ചത്.

ടി :20 പരമ്പരയിലെ മൂന്ന് മത്സരങ്ങളും കളിച്ച സഞ്ജുവിന് പക്ഷേ നേടുവാനായി സാധിച്ചത് വെറും 34 റൺസ് മാത്രമാണ്. ആദ്യ ടി :20യിൽ 27 റൺസ് അടിച്ച സഞ്ജു രണ്ടാം ടി :20യിൽ ഏഴും റൺസാണ് അടിച്ചെടുത്തത്. താരത്തിന് ടി :20 പരമ്പരയിലെ മൂന്ന് മത്സരത്തിലും പുറത്താക്കിയത് ലെഗ് സ്പിന്നർ ഹസരംഗയാണ്. മൂന്ന് കളിയിലും ഹസരംഗയുടെ മാന്ത്രിക സ്പിന്നിന് മുൻപിൽ സഞ്ജു മുട്ടുമടക്കി.ടി :20 പരമ്പരയിൽ മൂന്ന് മത്സരങ്ങളിലും സഞ്ജുവിന്റെ വില്ലനായി എത്തിയത് ശ്രീലങ്കൻ സ്പിന്നർ ഹസരംഗയാണ്. ടി :20 പരമ്പരയിലെ എല്ലാ മത്സരങ്ങളിലും താരത്തെ പുറത്താക്കിയത് സ്പിന്നർ ഹസരംഗയാണ്. ആദ്യ മത്സരത്തിൽ സഞ്ജുവിനെ 27 റൺസിൽ പുറത്താക്കിയ ഹസരംഗ രണ്ടാം ടി :20യിൽ ഏഴ് റൺസിന് സഞ്ജുവിനെ പുറത്താക്കി. എന്നാൽ മൂന്നാം മത്സരത്തിൽ സഞ്ജുവിനു റൺസ് നേടുവാൻ പോലും ഹസരംഗ സമ്മതിച്ചില്ല.

അതേസമയം മത്സരത്തിൽ ഒരു നാണംകെട്ട റെക്കോർഡും സഞ്ജു കരസ്ഥമാക്കി.ടി :20 ക്രിക്കറ്റ്‌ കരിയറിൽ മിനിമം 100 റൺസ് നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയിൽ ഏറ്റവും കുറഞ്ഞ ആവറേജുള്ള താരമായി മാറി. മത്സരത്തിൽ റൺസ് നേടുവാൻ കഴിയാതെ പോയ സഞ്ജു ഈ പട്ടികയിൽ വീണ്ടും തലപ്പത്ത് സ്ഥാനം ഉറപ്പിച്ചു. നിലവിൽ മിനിമം നൂറ്‌ റൺസ് ടി :20 ക്രിക്കറ്റിൽ നേടിയ താരങ്ങളുടെ ലിസ്റ്റിൽ സഞ്ജു ഏറ്റവും കുറവ് ആവറേജുള്ള താരമാണ്. വെറും 11.7 റൺസ് മാത്രമാണ് ടി :20 ക്രിക്കറ്റിൽ സഞ്ജുവിന്റെ ശരാശരി . അന്താരാഷ്ട്ര ടി :20 ക്രിക്കറ്റിൽ ഇതുവരെ 117 റൺസാണ് സഞ്ജു അടിച്ചെടുത്തത്.