വീണ്ടും ജാർവോ 😱ഇത്തവണ സ്റ്റാർ ബാറ്റ്‌സ്മാൻ

ഇന്ത്യൻ ക്രിക്കറ്റ്‌ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം വളരെ ആവേശപൂർവ്വമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. ലീഡ്സിലെ ടെസ്റ്റിൽ ഒന്നാം ഇന്നിങ്സിൽ ബാറ്റ് ചെയ്ത ഇന്ത്യൻ ടീമിനെ അല്ല പക്ഷേ രണ്ടാം ഇന്നിങ്സിൽ നാം കാണുന്നത്. ഒന്നാം ഇന്നിങ്സിൽ നാണക്കേടിന്റെ റെക്കോർഡുകൾ സ്വന്തമാക്കിയ ഇന്ത്യൻ ബാറ്റിങ് നിര രണ്ടാം ഇന്നിംഗ്സിൽ മികവിന്റെ ജ്വാലയായി പറന്നുയന്ന്‌ വന്നപ്പോൾ തോൽ‌വിയിൽ നിന്നും ജയവും ഒപ്പം സമനിലയും ഇന്ത്യൻ ആരാധകർ വരെ സ്വപ്നം കാണുവാൻ തുടങ്ങി.മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 215 റൺസാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. പൂജാരയും രോഹിത് ശർമ്മയും ഒന്നാം ഇന്നിങ്സ് ബാറ്റിംഗിലെ തകർച്ചക്ക് മാസ്സ് മറുപടി നൽകിയത് ബാറ്റിങ് പ്രകടനത്തിലൂടെ ആണ്.

എക്കാലവും ഡിഫെൻസ് ബാറ്റിംഗിന്റെ പേരിൽ വിമർശനം കേൾക്കാറുള്ള പൂജാര തന്റെ പ്രതിഭ എന്തെന്ന് ഒരിക്കൽ കൂടി തെളിയിച്ചപ്പോൾ മൂന്നാം ദിനം പിറന്നത് മറ്റൊരു മാസ്സ് ആൻഡ് ക്ലാസ്സ്‌ ഇന്നിങ്സ്. ഒന്നാം ഇന്നിങ്സിൽ 354 റൺസിന്റെ ലീഡ് സ്വന്തമാക്കിയ ഇംഗ്ലണ്ട് ടീം രണ്ടാം ഇന്നിങ്സിൽ രാഹുലിന്റെ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യക്ക് തിരിച്ചടി നൽകിയത്. എന്നാൽ രണ്ടാം വിക്കറ്റിൽ 82 റൺസിന്റെ കൂട്ടുകെട്ട് ഉയർത്തി രോഹിത് :പൂജാര സഖ്യം രക്ഷകരായി എത്തി. എന്നാൽ ക്രിക്കറ്റ്‌ പ്രേമികളിൽ എല്ലാം ചിരി പടർത്തിയ മറ്റൊരു സംഭവം ലീഡ്സിൽ മൂന്നാം ദിനം സംഭവിച്ചു.മുൻപ് ലോർഡ്‌സ് ടെസ്റ്റിൽ ഇന്ത്യൻ താരങ്ങൾക്ക്‌ ഒപ്പം ഗ്രൗണ്ടിൽ ഉല്ലസിച്ചു ജാർവോ എന്ന ആരാധകൻ പക്ഷേ ഇത്തവണ ഗ്രൗണ്ടിൽ ബാറ്റ്‌സ്മാന്റെ രൂപത്തിലാണ് എത്തിയത്.

ഓപ്പണിങ് ബാറ്റ്‌സ്മാൻ രോഹിത് ശർമ്മ പുറത്തായതിന് പിന്നാലെയാണ് ഒരു ബാറ്റ്‌സ്മാന്റെ രൂപത്തിൽ ഹെൽമറ്റ് എല്ലാം ധരിച്ചുള്ള ജാർവോ എന്ന് തന്റെ ജേഴ്സിയിൽ എഴുതി ആരാധകന്റെ വരവ്. ഒരുവേള താരങ്ങളിലും ക്രിക്കറ്റ്‌ ആരാധകരിലും എല്ലാം വളരെ അധികം ചിരിപടർത്തിയ അദ്ദേഹത്തെ പിന്നീട് സെക്യൂരിറ്റികൾ എത്തി വളരെ അധികം ബലപ്രയോഗം നടത്തിയാണ് പിന്നീട് മൈതാനത്തിൽ നിന്നും മാറ്റിയത്.ഒരു ബാറ്റ്‌സ്മാനായി എത്തി ആരാധകരെ എല്ലാം ചിരിപ്പിച്ച ഇദ്ദേഹം സോഷ്യൽ മീഡിയയിൽ അടക്കം ചർച്ചയായി മാറി കഴിഞ്ഞു. ഇന്ത്യക്കായി മൂന്നാം ദിനം രോഹിത് 59 റൺസ് നേടിയപ്പോൾ പൂജാര 91 റൺസും നായകൻ കോഹ്ലി 45 റൺസും നേടി കഴിഞ്ഞു.