കിരീടം സഞ്ജു ഉറപ്പിച്ചു സൂപ്പർ താരങ്ങൾ ടീമിലേക്ക് 😱ഇത് രാജസ്ഥാൻ പവർ

ക്രിക്കറ്റ്‌ ആരാധകരും ക്രിക്കറ്റ് ലോകവും വളരെ അധികം ആകാംക്ഷയോടെ തന്നെ കാത്തിരിക്കുന്നത് വരാനിരിക്കുന്ന ഇന്ത്യൻ പ്രീമിയർ ലീഗ് പതിനാലാം സീസണിലെ ബാക്കിയുള്ള എല്ലാ മത്സരങ്ങൾക്കായിട്ടാണ്.ടീമുകൾ എല്ലാം തന്നെ ബാക്കി മത്സരങ്ങൾ ജയിച്ച് ഇത്തവണ ഐപിൽ കിരീടം നേടാമെന്നാണ് ഉറച്ച് വിശ്വസിക്കുമ്പോൾ ചില ടീമുകൾക്ക് വമ്പൻ ഭീക്ഷണിയായി മാറുന്നത് പല പ്രമുഖരായ താരങ്ങളുടെ എല്ലാം പരിക്കാണ്.വിദേശ ടീമുകളിലെ താരങ്ങൾ പലരും ഇനി ഈ ഐപിൽ സീസണിൽ കളിക്കില്ല എന്നാണ് വിശദമാക്കുന്നത് എന്നതും പല ടീമുകളെ ബാധിക്കുന്നുണ്ട്. എന്നാൽ ഇത്തവണ ഐപിൽ കിരീടം നേടുമെന്ന് എല്ലാവരും വിശ്വസിക്കുന്ന രാജസ്ഥാൻ റോയൽസ് ടീം വീണ്ടും സർപ്രൈസ് സമ്മാനിക്കുകയാണ്.

എന്നാൽ ഇത്തവണ ഐപിൽ കിരീടം നേടുമെന്ന് ഉറച്ച് വിശ്വസിക്കുന്ന രാജസ്ഥാൻ റോയൽസ് ടീമിന്റെ ഒരു പുത്തൻ പ്രഖ്യാപനമാണ് ആരാധകരെ എല്ലാം ഞെട്ടിക്കുന്നത്.പ്രമുഖ താരങ്ങൾ പലരും ഇത്തവണ കളിക്കില്ല എന്നും അറിയിച്ചിട്ടുണ്ട് എങ്കിലും പകരം ചില താരങ്ങളെ സ്‌ക്വാഡിലേക്ക് എത്തിച്ചാണ് രാജസ്ഥാൻ ടീം സർപ്രൈസ് ഒരുക്കുന്നത്. പല ഇംഗ്ലണ്ട് താരങ്ങൾ അടക്കം ഇനി ഈ സീസണിൽ കളിക്കില്ല എന്നും രാജസ്ഥാൻ മാനേജ്മെന്റിനോട് വിശദമാക്കിയിരുന്നു ഇതിൽ ശ്രദ്ധേയമായി മാറിയത് ജോസ് ബട്ട്ലർ, ബെൻ സ്റ്റോക്സ് എന്നിവരുടെ പിന്മാറ്റമാണ്. ഇപ്പോൾ ഇവർ ഇരുവർക്കും പകരം രണ്ട് വെസ്റ്റ് ഇൻഡീസ് താരങ്ങളെ കൂടി സ്‌ക്വാഡിലേക്ക് എത്തിക്കുകയാണ് സഞ്ജുവും ടീമും

ബട്ട്ലർക്കും ഒപ്പം ബെൻ സ്റ്റോക്സിനും പകരം വെസ്റ്റ് ഇൻഡീസ് താരങ്ങളായ എവിൻ ലൂയിസ്, ഓഷ്വാന തോമസ് എന്നിവർ സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ കളിക്കും. കരീബിയൻ പ്രീമിയർ ലീഗിൽ അടക്കം മികച്ച പ്രകടനം പുറത്തെടുക്കുന്ന ഇവർ ഇരുവർക്കും ഈ സീസണിൽ മികച്ച പ്രകടനം രാജസ്ഥാൻ ടീമിനായി കാഴ്ചവെക്കുവാൻ കഴിയും എന്നും ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്. നേരത്തെ മുംബൈ ഇന്ത്യൻ ടീമിൽ കളിച്ച താരമാണ് ലൂയിസ്. വെസ്റ്റ് ഇൻഡീസ് ടീമിനായി ടി :20 സെഞ്ച്വറി അടക്കം നേടിയ താരമാണ് ലൂയിസ്