വീണ്ടുമൊരു റെക്കോർഡ് നേട്ടവുമായി ക്രിസ്റ്റ്യാനോ റൊണാൾഡോ

ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ കുറച്ച് മാസങ്ങളായി പോർച്ചുഗലിനും മാഞ്ചസ്റ്റർ യുണൈറ്റഡിനും വേണ്ടി സ്ഥിരമായി ഗോളുകൾ നേടികൊണ്ടിരിക്കുന്നു.ക്ലബ്ബിലും അന്താരാഷ്ട്ര തലത്തിലും ചില വ്യക്തിഗത റെക്കോർഡുകൾ തകർക്കുകയും ചെയ്തു. ഇന്നലത്തെ മത്സരത്തോടെ മറ്റൊരു ഫുട്ബോൾ ഐക്കണിന്റെ റെക്കോർഡിന് ഒപ്പമെത്തിക്കൊണ്ട് റൊണാൾഡോ വീണ്ടും ചരിത്രം സൃഷ്ടിച്ചു.

ടോട്ടൻഹാം ഹോട്‌സ്‌പറിനെതിരായ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ എവേ പ്രീമിയർ ലീഗ് മത്സരത്തിനിടെയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ നേട്ടം കൈവരിച്ചത്. ടോട്ടൻഹാമിനെതിരെ 39-ാം മിനിറ്റിൽ മത്സരത്തിലെ ആദ്യ ഗോൾ നേടിയപ്പോൾ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ പേരിൽ മറ്റൊരു റെക്കോർഡ് സ്ഥാപിച്ചു. ഇന്നലെ നേടിയ ഗോളും അസ്സിസ്റ്റോടും കൂടി മുൻ ഐവറി കോസ്റ്റിന്റെയും ചെൽസിയുടെയും സ്‌ട്രൈക്കർ ദിദിയർ ദ്രോഗ്ബയുടെ റെക്കോർഡിന് ഒപ്പമെത്തുകയും ചെയ്തു.

ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ഒരു ഗോൾ നേടുകയും സഹായിക്കുകയും ചെയ്യുന്ന ഏറ്റവും പ്രായം കൂടിയ കളിക്കാരനായി റൊണാൾഡോ മാറി. 36 വയസും 267 ദിവസവും പ്രായമുള്ളപ്പോളാണ് 2014 ഡിസംബറിൽ ദിദിയർ ദ്രോഗ്ബ ഈ നേട്ടം കൈവരിച്ചത്. യാദൃശ്ചികമെന്നു പറയട്ടെ റൊണാൾഡോയുടെ 36 വയസ് 267 ഡി പ്രായമുണ്ടായിരുന്നു. ടോട്ടൻഹാമിനെതിരെ തന്നെയാണ് ദ്രോഗ്ബ നേട്ടം കൈവരിച്ചത്.

കഴിഞ്ഞ വാരാന്ത്യത്തിൽ ഓൾഡ് ട്രാഫോർഡിൽ ലിവർപൂളിനോട് 0-5 തോൽവി ഏറ്റുവാങ്ങിയതിന് ശേഷം, ‘റെഡ് ഡെവിൾസ്’ വിജയത്തോടെ തങ്ങളുടെ താളം വീണ്ടെടുത്തിരിക്കുകയാണ്. 39 ആം മിനുട്ടിൽ ക്രിസ്റ്റ്യാനോ റോണാൾഡോ,64-ാം മിനിറ്റിൽ ഉറുഗ്വേൻ സ്‌ട്രൈക്കർ എഡിസൺ കവാനി ,ഇംഗ്ലീഷ് ഫോർവേഡ് മാർക്കസ് റാഷ്‌ഫോർഡും (86′) യുണൈറ്റഡിന്റെ ഗോൾ നേടിയത്.പ്രീമിയർ ലീഗ് 2021/22 പോയിന്റ് പട്ടികയിൽ 10 മത്സരങ്ങളിൽ നിന്ന് അഞ്ച് വിജയങ്ങളും 17 പോയിന്റുമായി മാഞ്ചസ്റ്റർ യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്.