❝എന്തിനാണ് അവൻ കളിക്കുന്നത് സഞ്ജു സാംസൺ ടീമിൽ ഉണ്ടല്ലോ! ചോദ്യവുമായി മുൻ ഇന്ത്യൻ താരം❞|Sanju Samson

ഇന്ത്യ : വെസ്റ്റ് ഇൻഡീസ് ഒന്നാം ടി :20 മാച്ചിൽ മിന്നും ജയം രോഹിത് ശർമ്മയും സംഘവും സ്വന്തമാക്കി എങ്കിലും ഇന്ത്യൻ ടീമിലെ ചില താരങ്ങൾ പ്രകടനം പതിവ് പോലെ വിമർശനം ക്ഷണിക്കുകയാണ്. ഇന്നലെ നടന്ന മത്സരത്തിൽ 68 റൺസ്‌ ജയമാണ് നേടിയത്. ദിനേശ് കാർത്തിക്ക് വെടിക്കെട്ട് പ്രകടനവും ക്യാപ്റ്റൻ രോഹിത് അർദ്ധ സെഞ്ച്വറിയും പ്രശംസ നെടുമ്പോൾ രൂക്ഷ വിമർശനം കേൾക്കുന്നത് മറ്റാരും അല്ല ശ്രേയസ് തന്നെ.

ഇന്നലെ നാല് ബോളുകളിൽ നിന്നും റൺസ്‌ ഒന്നും നേടാതെ ഡക്കായി പുറത്തായ ശ്രേയസ് അയ്യർക്ക് എതിരെ കടുത്ത സ്വരത്തിൽ വിമർശനം ഉന്നയിക്കുകയാണ് ഇന്ത്യൻ മുൻ താരമായ വെങ്കടേഷ് പ്രസാദ്. ശ്രേയസ് അയ്യർ ഇനിയും ടി :20 ക്രിക്കറ്റിൽ തന്റെ ബാറ്റിങ് സ്ഥിരത നിലനിർത്താനായി ശ്രമിക്കണമെന്നാണ് വെങ്കടേഷ് പ്രസാദ് നിരീക്ഷണം.സഞ്ചു സാംസൺ അടക്കം മികച്ച ഫോമിലുള്ള താരങ്ങളെ ഒഴിവാക്കി എന്തിനാണ് ശ്രേയസ് അയ്യർ വീണ്ടും വീണ്ടും ടീമിലേക്ക് എത്തുന്നതെന്നും മുൻ താരം ചോദിക്കുന്നു.

നേരത്തെ അയർലാൻഡ് എതിരെ അവസാനം കളിച്ച ടി :20 യിൽ അർദ്ധ സെഞ്ച്വറി നേടിയ സഞ്ജുവിനെ ഒഴിവാക്കിയാണ് ശ്രേയസ് മൂന്നാം നമ്പറിൽ ഇന്ത്യൻ ടീമിലേക്ക് എത്തിയത്. വിരാട് കോഹ്ലി, ലോകേഷ് രാഹുൽ, രോഹിത് ശർമ്മ എന്നിവർ ഉൾപ്പെടുന്ന ടി :20 ടോപ് ഓർഡറിൽ ശ്രേയസ് അയ്യർ റോൾ എന്താണെന്ന് വെങ്കടേഷ് പ്രസാദ് ചോദിക്കുന്നു. ” ഇഷാൻ കിഷൻ, സഞ്ചു വി സാംസൺ, ദീപക് ഹൂഡ എന്നിവർ ഇന്ത്യൻ സ്‌ക്വാഡിൽ ഉണ്ട്. അവർ എല്ലാം മികച്ച ഫോമിലുമാണ്. എന്നിട്ടും ശ്രേയസ് അയ്യർ ടീമിലേക്ക് എത്തുന്നത് വലിയ വിചിത്രം തന്നെയാണ്. ടി :20 ക്രിക്കറ്റിൽ ഇനിയും ഏറെ മുന്നേറാൻ ശ്രേയസ് അയ്യർ പരിശ്രമം നടത്തണം ” മുൻ ഇന്ത്യൻ താരം നിരീക്ഷിച്ചു.

ഇന്നലത്തെ മത്സരത്തിൽ 68 റണ്‍സിന്‍റെ വമ്പന്‍ ജയവുമായി ഇന്ത്യ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 1-0ന് മുന്നിലെത്തി. ഇന്ത്യ ഉയര്‍ത്തിയ 191 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റ് ഇന്‍ഡീസിന് 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. അതേസമയം ഓഗസ്റ്റ് ഒന്നിനാണ് ടി :20 പരമ്പരയിലെ രണ്ടാം മാച്ച്. ഈ കളിയിൽ സഞ്ജുവിനെ ഇന്ത്യൻ ടീം മാനേജ്മെന്റ് പരിഗണിച്ചെക്കുമെന്നാണ് സൂചന.