ബാഴ്സലോണ താരത്തിന്റെ ഇന്റർ മിലാനിലേക്കുള്ള ട്രാൻസ്ഫർ പൂർത്തിയായി

ബാഴ്സലോണയുടെ ചിലിയൻ മിഡ്ഫീൽഡർ അർതുറോ വിദാൽ ഇന്റർ മിലാനിൽ ചേർന്നു. തന്റെ മുൻകാല കോച്ച് അന്റോണിയോ കോണ്ടെയുമായി വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുകയാണ്. കൈമാറ്റത്തിനായി ഇന്റർ ഒരു മില്യൺ ഡോളർ (1.1 മില്യൺ ഡോളർ) നൽകുമെന്ന് ബാഴ്‌സലോണ ചൊവ്വാഴ്ച പറഞ്ഞു.2021 വരെ വിദാലിനു ബാഴ്‌സലോണയിൽ കരാർ ഉണ്ടായിരുന്നു, പക്ഷേ പുതിയ കോച്ച് റൊണാൾഡ് കോമാന്റെ പദ്ധതികളിൽ വിദാൽ ഉൾപെട്ടില്ല.

2011-15 മുതൽ ഇന്ററിന്റെ കടുത്ത എതിരാളിയായ യുവന്റസിനായി വിദാൽ ബൂട്ടകെട്ടിയിട്ടുണ്ട്, നാല് സിരി എ കിരീടങ്ങളും ഇറ്റാലിയൻ കപ്പും നേടി. ആദ്യ മൂന്ന് സീസണുകളിലും യുവന്റസിനെ പരിശീലിപ്പിച്ചത് ഇപ്പോഴത്തെ ഇന്റർ കോച്ച് കോണ്ടെയായിരുന്നു. 2018 ൽ ബയേൺ മ്യൂണിക്കിൽ നിന്നാണ് വിദാൽ ബാഴ്‌സലോണയിലെത്തുന്നത് . വിദാൽ പലപ്പോഴും ഏണസ്റ്റോ വാൽവർഡെയുടെയും ക്വിക്ക് സെറ്റിയന്റെയും കീഴിൽ ഒരു സ്റ്റാർട്ടറായിരുന്നു.

എന്നാൽ .ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ ബയേൺ മ്യൂണിക്കിനോട്8- 2 തോൽവിക്ക് ശേഷം ചുമതലയേറ്റ കൂമൻ ചിലിയൻ താരത്തെ ടീമിൽ ഉൾപ്പെടുത്തിയില്ല .വിദാൽ ബാഴ്‌സലോണയ്‌ക്കൊപ്പം ഒരു ലീഗ്, സൂപ്പർ കപ്പ് നേടി . 96 മത്സരങ്ങളിൽ നിന്നും 11 ഗോളുകൾ സ്കോർ ചെയ്തു.കഴിഞ്ഞ സീസണിൽ കോണ്ടെ തുടർച്ചയായ ഒൻപതാം ലീഗ് കിരീടം നേടിയ യുവന്റസിന് പിന്നിൽ സിരി എയിൽ ഇന്റർ മിലാനെ രണ്ടാം സ്ഥാനത്തേക്ക് നയിച്ചു.