നിരാശ തന്നെ ഫലം , വിജയം അകലെയായി ബാഴ്സലോണ

കഴിഞ്ഞ രണ്ടു ദശകത്തിന്റെ ഇടയിലെ ഏറ്റവും വലിയ പ്രസന്ധിയിലൂടെയാണ് സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണ കടന്നു പോയി കൊണ്ടിരിക്കുന്നത്.ബാഴ്സലോണ മെസ്സി എന്ന മഹാപ്രതിഭ പോയതിന്റെ ക്ഷീണത്തിൽ തന്നെയാണ്. മെസ്സിയുടെ അഭാവം ബാഴ്സയിൽ വലിയ രീതിയിൽ ബാധിച്ചു എന്ന് പരിശീലകൻ റൊണാൾഡ്‌ കൂമാൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.ലയണൽ മെസ്സി ആയിരുന്നു ബാഴ്സലോണയിലെ പ്രശ്നങ്ങൾ ഒക്കെ തുന്നികെട്ടി മറച്ചു വെച്ചിരുന്നത്. അദ്ദേഹം ഉള്ളത് കൊണ്ട് പ്രശ്നങ്ങൾ ഒന്നും ആരും അറിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അതല്ല അവസ്ഥ കോമാൻ പറഞ്ഞു. മെസ്സി ഒരോ മത്സരത്തിലും മത്സരത്തിന്റെ ഗതി തീരുമാനിച്ചിരുന്നു. മെസ്സി ഉണ്ടായിരുന്ന കാലത്ത് ക്ലബിലെ താരങ്ങൾ എല്ലാം കൂടുതൽ മെച്ചപ്പെട്ടിരുന്നു. മെസ്സിയുടെ സാന്നിദ്ധ്യം അവരെയൊക്കെ അവർ ശരിക്കും ഉള്ളതിനേക്കാൾ മികച്ച താരങ്ങളാക്കിയിരുന്നു എന്നും കോമാൻ പറഞ്ഞു.

ലാ ലീഗയിൽ മുൻ ചാമ്പ്യന്മാർ നിലയില്ലാ കയത്തിൽ ഒഴുകി നടക്കുന്ന അവസ്ഥയിലാണുള്ളത്. ഇന്നലെ നടന്ന മത്സരത്തിൽ ദുർബലരായ കാഡിസിനോട് ഗോൾ രഹിത സമനില വഴങ്ങിയിരിക്കുകയാണ്.ലീഗിൽ ഏറെ പിറകിൽ നിൽക്കുന്ന കാദിസിനെതിരെ ഒരു ചുവപ്പ് കാർഡും ബാഴ്സക്ക് വിനയായി. 65ആം മിനുട്ടിൽ മധ്യനിര താരം ഡിയോങ്ങാണ് രണ്ട് മഞ്ഞ കാർഡും ഒപ്പം മാർച്ചിംഗ് ഓർഡറും വാങ്ങിയത്.രണ്ടാം പകുതിയിൽ കദിസ് നല്ലവ്വസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ടെർസ്റ്റേഗൻ തടസ്സമായി നിന്നു‌. കഴിഞ്ഞ മത്സരത്തിലും ബാഴ്സലോണ സമനില വഴങ്ങിയിരുന്നു.5 മത്സരങ്ങൾ കഴിഞ്ഞപ്പോൾ 9 പോയിന്റുമായി ബാഴ്സലോണ ഇപ്പോൾ ഏഴാം സ്ഥാനത്താണ് ഉള്ളത്. ബാഴ്സലോണ റയൽ മാഡ്രിഡ്, അത്ലറ്റിക്കോ എന്നീ ക്ലബുകളെക്കാൾ ഒരു മത്സരം കുറവാണ് കളിച്ചത്.

ബാഴ്‌സലോണയുടെ നിലവിലുള്ള പ്രതിസന്ധി കൂടുതൽ വഷളായിക്കൊണ്ടിരിക്കുകയാണ്. ടീമിന് കളിക്കളത്തിൽ ജയിക്കാൻ സാധിക്കാതിരിക്കുന്നത് പരിശീലകൻ കൂമാന്റെ കസേരക്ക് ഇളക്കം തട്ടിയിരിക്കുകയാണ്. ചാമ്പ്യൻസ് ലീഗിൽ ബയേണിനെതിരെ പരാജയപ്പെട്ട ശേഷം ഗ്രനാഡയ്‌ക്കെതിരെ 90 ആം മിനുട്ടിൽ ഗോൾ സമനില നേടുകയും ഇപ്പോൾ കാഡിസിനെതിരെ സമനില വഴങ്ങുകയും ചെയ്തു. മത്സരത്തിന് മുമ്പുള്ള വാർത്താ സമ്മേളനത്തിൽ തയ്യാറാക്കിയ പ്രസ്താവനയിൽ ഈ സീസണിൽ കിരീടങ്ങൾ നേടാനുള്ള ടീമിന്റെ സാധ്യതകളെ നിസ്സാരവൽക്കരിക്കുകയും ചെയ്തു. “രണ്ടോ മൂന്നോ സ്ഥാനം നേടാൻ ഞാൻ ബാഴ്സയുടെ ജേഴ്സി ധരിക്കുന്നില്ല,” വെറ്ററൻ ഡിഫൻഡർ ജെറാർഡ് പിക്വെ മത്സരശേഷം പറഞ്ഞു. “ഞങ്ങളുടെ മോശം തുടക്കം ഉണ്ടായിരുന്നിട്ടും സീസണിന്റെ അവസാനത്തിൽ ഞങ്ങൾ മികച്ച സ്ഥാനം നേടും എനിക്ക് ബോധ്യമുണ്ട്.” സ്പാനിഷ് താരം പറഞ്ഞു.

21 വർഷം നീണ്ട ബാഴ്സലോണ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് ലയണൽ മെസ്സി ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി യിൽ ചേർന്നത്.തന്റെ കരാർ ഒരു വർഷത്തേക്ക് നീട്ടാനുള്ള ഓപ്ഷനുമായി മെസ്സി പിഎസ്ജിയുമായി രണ്ട് വർഷത്തെ കരാർ ഒപ്പിട്ടത്.നികുതി കഴിഞ്ഞ് ഓരോ സീസണിലും 35 മില്യൺ ഡോളറാണ് മെസ്സിക്ക് വേതനമായി ലഭിക്കുക.ബാഴ്സലോണയിലെ തന്റെ ആദ്യ കിറ്റ് നമ്പറായ 30 ആണ് മെസ്സിക്ക് പാരിസിൽ തെരഞ്ഞെടുത്തത്. എന്നാൽ മെസ്സിയുടെ വിടവാങ്ങൽ ബാഴ്‌സലോണയിൽ വലിയ ആഘാതങ്ങൾ തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. മെസ്സിയുടെ അഭവം ബാഴ്സയുടെ കളിയിൽ വാണിജ്യ തലപര്യങ്ങളിലും വലിയ ഇടിവ് തന്നെയാണ് സംഭവിച്ചിട്ടുള്ളത്.

Rate this post