“എം.എൻ.എം” ത്രയത്തിനെന്തു പറ്റി ? ; പിഎസ്ജി യുടെ പാളിപ്പോയ സൂപ്പർ സ്റ്റാർ ത്രയം

നിലവിൽ ലോക ഫുട്ബോളിലെ ഏറ്റവും ശക്തമായ ആക്രമണ നിരയുള്ള ടീമാണ് ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജി .ലയണൽ മെസ്സി, കൈലിയൻ എംബാപ്പെ, നെയ്മർ എന്നിവരടങ്ങുന്ന പാരീസ് സെന്റ് ജെർമെയ്‌നിന്റെ ത്രിമൂർത്തികളെ എങ്ങനെ തടയും എന്നതായിരിക്കും അവരുടെ ഓരോ എതിരാളികളും ചിന്തിക്കുക. എന്നാൽ സൂപ്പർ താരങ്ങൾ അണിനിരന്നിട്ടും പലപ്പോഴും ടീമിന് അതിന്റെ ഫലം ലഭിക്കാറില്ല എന്നത് ചിന്തിക്കാവുന്നതിൽ അപ്പുറമാണ്. പിഎസ്ജി യിൽ മെസ്സി കൂടി എത്തിയതോടെ “എം.എൻ.എം ‘ത്രയം യൂറോപ്യൻ ഫുട്ബോൾ അടക്കി വാഴുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒരിക്കൽ പോലും അവരുടെ പ്രതിഭയോട് നീതി പുലർത്തുന്ന പ്രകടനം പുറത്തെടുക്കാൻ സഹിച്ചിട്ടില്ല. ഒറ്റപ്പെട്ട ചില വ്യക്തിഗത പ്രകടനങ്ങൾ ഒഴിച്ച് നിർത്തിയാൽ ഇതുവരെ നിരാശാജനകമായ പ്രകടനം തന്നെയാണ് ഈ ത്രയം പുറത്തെടുത്തത്.

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഇത്തിഹാദിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരെ വിജയം ഉറപ്പിച്ചാണ് പിഎസ്ജി ഇറങ്ങിയതെങ്കിലും ഫിൽ ഫോഡനും ഡി ബ്രൂയനും ഇല്ലാത്ത സിറ്റിക്കെതിരെ കാഴ്ചക്കാരായി മാറാൻ ആയിരുന്നു സൂപ്പർ താരങ്ങളുടെ വിധി. എംബപ്പേ പിസ്ജി ക്കു വേണ്ടി ഗോൾ നേടിയെങ്കിലും പെപ് ഗ്വാർഡിയോളയുടെ ടീം പൂർണ്ണമായും ആധിപത്യം പുലർത്തിയ ഒരു ഗെയിമിലെ പോസിറ്റീവിറ്റിയുടെ ഒരു നിമിഷമായിരുന്നു അത്.അന്തിമഫലം 2-1 സ്കോർലൈനേക്കാൾ വളരെ വലുത് തന്നെയാണ്.

ചാമ്പ്യൻസ് ലീഗിൽ PSG യുടെ പുരോഗതിയിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയേക്കാവുന്ന ഒരു ഫലമാണിത്. ഗ്രൂപ്പിൽ സിറ്റിക്ക് പിന്നിൽ രണ്ടാമതായാണ് അവർ പ്രീ ക്വാർട്ടറിലേക്ക് കടന്നു കൂടുന്നത്. അത്കൊണ്ട് തന്നെ ലിവർപൂൾ, ബയേൺ മ്യൂണിക്ക് എന്നിവ ഉൾപ്പെടുന്ന ഗ്രൂപ്പ് ചാമ്പ്യന്മാരാവും അവരെ കാത്തിരിക്കുക. ഇന്നലെ പിഎസ്ജി യുടെ മോശം പ്രകടനത്തിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മുഴുവൻ കളിയിലും സിറ്റി ഒരു പ്രതിരോധ ക്ലിയറൻസ് പോലും നടത്തിയില്ല എന്നത്.പാരീസുകാർ എത്ര മോശം പ്രകടനമാണ് കാഴ്ചവെച്ചതെന്ന് സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. മുന്നേറ്റ നിരയും മധ്യനിരയും പ്രതിരോധനിരയും ഒരു പോലെ നിറം മങ്ങിയ മത്സരമായിരുന്നു സിറ്റിക്കെതിരെ.

മെസ്സി- നെയ്മർ -എംബപ്പേയും ഇന്നലത്തെ മത്സരത്തിൽ ഒരിക്കൽ പോലും പ്രതിരോധത്തിനായി ഒരു സംഭാവന പോലും നൽകിയിട്ടില്ല. എംബാപ്പയുടെ ഗോളിന് അസിസ്റ്റ് നൽകിയ മെസ്സിക്ക് എൽ’ഇക്വിപ്പ് 4/10 എന്ന സ്കോറാണ് നൽകിയത്.ആറ് തവണ ബാലൺ ഡി ഓർ ജേതാവിൽ നിന്ന് കൂടുതൽ കൂടുതൽ പ്രതീക്ഷിക്കേണ്ടതുണ്ടെന്നും ടീമിന്റെ കളി കെട്ടിപ്പടുക്കുന്നതിനുള്ള കൂടുതൽ സഹായം ഉൾപ്പെടെ മെസ്സിയിൽ നിന്നും ആവശ്യമാണ്.എംബാപ്പെയുടെ ഓപ്പണർക്ക് ഡിഫ്ലക്ടഡ് അസിസ്റ്റ് നൽകിയെങ്കിലും, മെസ്സി മാഞ്ചസ്റ്റർ സിറ്റിക്കെതിരെ ശാരീരികമായി തളർന്നതായി തോന്നി. നെയ്മറിനും എംബാപ്പെയ്ക്കും ഫ്രഞ്ച് എൽ’ഇക്വിപ്പ് നിന്ന് 5/10 സ്കോർ ലഭിച്ചു. മോശം പ്രകടനത്തിൽ നെയ്മർക്കും കടുത്ത വിമർശനം ഏറ്റുവാങ്ങേണ്ടി വന്നു.

“ഇത് സിറ്റിയിൽ നിന്നുള്ള ഒരു മാസ്റ്റർക്ലാസ് ആയിരുന്നു,അത് ഫിൽ ഫോഡനും കെവിൻ ഡി ബ്രൂയിനും ഇല്ലാതെയായിരുന്നു.എനിക്ക് ഈ ടീമിൽ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് കരുതിയിരിക്കണം നെയ്മറും മെസ്സിയും മൈതാനം വിട്ടത്. സ്കോർ 2-1 ആയിരുന്നു, പക്ഷേ ഇത് കൂടുതൽ ആകാമായിരുന്നു” എന്നഭിപ്രായമാണ് മുൻ യുണൈറ്റഡ് മിഡ്ഫീൽഡർ ഓവൻ ഹാർഗ്രീവ്സ് അഭിപ്രായപ്പെട്ടത്. “നിങ്ങൾ അവനെ ക്രിസ്റ്റ്യാനോ റൊണാൾഡോയുമായി താരതമ്യപ്പെടുത്തുമ്പോൾ, ഒരാൾ തന്റെ ടീമിനെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ പോരാടുന്നു – ഒരാൾ അങ്ങനെയല്ല.മെസ്സിയുടെ പ്രകടനത്തെക്കുറിച്ച് മുൻ ഡച്ച് താരം റാഫേൽ വാൻ ഡെർ വാർട്ട് പറഞ്ഞു.

Rate this post