❝2023 ലെ ബാലൺ ഡി ഓർ നേടാൻ വിനീഷ്യസ് ജൂനിയറിന് കഴിയും❞|Vinicius Junior

റയൽ മാഡ്രിഡിനായി ഈ സീസണിൽ ഏറ്റവും മികച്ച പ്രകടനം പുറത്തെടുത്ത കളിക്കാരിലൊരാളാണ് വിനീഷ്യസ് ജൂനിയർ. ഗോൾ നേടാത്തതിന് അഭാവത്തിൽ മാഡ്രിഡിലെ തന്റെ ആദ്യ രണ്ട് സീസണുകളിൽ വലിയ വിമർശനങ്ങൾ ഏറ്റുവാങ്ങിയ താരത്തിന്റെ വലിയ തിരിച്ചു വരവാണ് 2021-22-ൽ കാണാൻ സാധിച്ചത്.സ്‌ട്രൈക്ക് പങ്കാളിയായ കരിം ബെൻസെമയ്‌ക്കൊപ്പം ചാമ്പ്യൻസ് ലീഗിലും ലാ ലിഗയിലും തന്റെ ടീമിന്റെ വിജയത്തിന് മാഡ്രിഡിന്റെ പ്രധാന സംഭാവനക്കാരിൽ ഒരാളാണ് വിനീഷ്യസ്.റയലിലും ബ്രസീലിലും ഇനി വിനിഷ്യസിന്റെ നാളുകൾ ആണെന്ന് വിദഗ്ദർ വിലയിരുന്നുന്നത്.

ബ്രസീലിയൻ ഇതിഹാസം റിവാൾഡോയുടെ അഭിപ്രായത്തിൽ വിനീഷ്യസ് ജൂനിയർ 2023 ലെ ബാലൺ ഡി ഓറിനുള്ള മുൻനിര സ്ഥാനാർത്ഥികളിൽ ഒരാളായിരിക്കും. യൂറോപ്യൻ ഫൈനലിൽ ലോസ് ബ്ലാങ്കോസ് ലിവർപൂളിനെ തോൽപ്പിച്ചപ്പോൾ കളിയിലെ ഏക ഗോൾ നേടിയത് വിനീഷ്യസ് ആയിരുന്നു.21-കാരൻ ഈ സീസണിൽ 22 ഗോളുകൾ നേടുകയും 16 അസിസ്റ്റുകൾ നൽകുകയും ചെയ്തു.മുമ്പത്തെ മൂന്ന് കാമ്പെയ്‌നുകളിലുടനീളം നേടിയതിനേക്കാൾ ഇരട്ടി ഗോളുകളാണ് താരം അടിച്ചു കൂട്ടിയത്.മികച്ച അഞ്ച് യൂറോപ്യൻ ലീഗുകളിലെ കളിക്കാർക്കിടയിൽ എല്ലാ മത്സരങ്ങളിലും കൂടുതൽ ഗോൾ പങ്കാളിത്തം നേടിയത് കൈലിയൻ എംബാപ്പെ (60), കരിം ബെൻസെമ (59), ക്രിസ്റ്റഫർ എൻകുങ്കു (51), മുഹമ്മദ് സലാഹ് (46) എന്നിവർ മാത്രമാണ്.

ഒക്ടോബറിൽ സമ്മാനിക്കുന്ന 2022 ബാലൺ ഡി ഓറിന് ബെൻസെമയാണ് പ്രിയങ്കരൻ, എന്നാൽ അടുത്ത വർഷം വിനീഷ്യസിന്റെ സമയമാകുമെന്ന് ലോകകപ്പ് ജേതാവായ മുൻ ആക്രമണകാരി റിവാൾഡോ വിശ്വസിക്കുന്നു.”ചാമ്പ്യൻസ് ലീഗ് നേടിയ റയൽ മാഡ്രിഡുമായുള്ള ഒരു മികച്ച സീസണിന് ശേഷം, ബ്രസീലിയൻ യുവ ആക്രമണകാരി ഈ രീതിയിൽ വികസിക്കുന്നത് തുടരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .അവൻ ഗോളിന് മുന്നിൽ ഒരുപാട് മെച്ചപ്പെട്ടു, ഇതുപോലെ തുടരുകയാണെങ്കിൽ അയാൾക്ക് റയൽ മാഡ്രിഡിന്റെ താരമായി മാറാനായി സാധിക്കും.കാരണം കരിം ബെൻസെമ ഒരു ദിവസം വിരമിക്കും” റിവാൾഡോ പറഞ്ഞു.

“പുതിയ സീസൺ ആരംഭിക്കാത്തപ്പോൾ ബാലൺ ഡി ഓറിനായി മത്സരിക്കുന്നവരുടെ പേര് നൽകുന്നത് ബുദ്ധിമുട്ടാണ്, പക്ഷേ കൈലിയൻ എംബാപ്പെ, കെവിൻ ഡി ബ്രൂയ്‌ൻ എന്നിവരേ വിനീഷ്യസ് പിന്നിലേക്കും എന്നുറപ്പാണ്.ഓരോ ക്ലബ്ബും വിജയിക്കുന്ന ടൈറ്റിലുകൾ അന്തിമ തിരഞ്ഞെടുപ്പിൽ വളരെ പ്രധാനമാണ്” അദ്ദേഹം കൂട്ടിച്ചേർത്തു.

Rate this post