വിനീഷ്യസ് or എംബാപ്പെ- ഈ സീസണിൽ ആരാണ് മികച്ച പ്രകടനം നടത്തുന്നത്?

നിലവിൽ യൂറോപ്യൻ ഫുട്ബോളിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന യുവ താരങ്ങളാണ് പിഎസ്ജിയുടെ ഫ്രഞ്ച് താരം എംബാപ്പെയും റയൽ മാഡ്രിഡിന്റെ ബ്രസീലിയൻ താരം വിനീഷ്യസ് ജൂനിയറും. കഴിഞ്ഞ കുറച്ചു സീസണായി സ്ഥിരതയാർന്ന പ്രകടനം നടത്തുന്ന താരമാണ് എംബപ്പേ എന്നാൽ വിനീഷ്യസ് തന്റെ കരിയറിലെ ഏറ്റവും മികച്ച ഫോമിലാണുള്ളത്. ഇന്നലെ ചാമ്പ്യൻസ് ലീഗിൽ ഷാക്തർ എതിരെ മികച്ച പ്രകടനമാണ് വിനീഷ്യസ് നടത്തിയത്. എന്നാൽ എംബപ്പേക്ക് ലൈപ്സിഗിനെതിരെ തന്റെ പ്രതിഭക്കനുസരിച്ചുള്ള പ്രകടനം പുറത്തെടുക്കാനായില്ല. അടുത്ത സീസണിൽ എംബപ്പേ റയൽ മാഡ്രിഡിൽ എത്തുന്നതിന്റെ അടിസ്ഥാനത്തിൽ ഈ സീസണിലെ ഇവരുടെ പ്രകടനം വിലയിരുത്താം.

വിനിഷ്യസിനെക്കാൾ 18 മാസം കൂടുതൽ പ്രായമുള്ള എംബപ്പേ വിനീഷ്യസിനേക്കാൾ കൂടുതൽ വ്യക്തമായ ക്രെഡൻഷ്യലുകളുള്ള സ്ഥാപിതനുമായ താരമാണ്.കൂടാതെ ഇതിനകം തന്നെ ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്.ഫുട്ബോളിന്റെ അടുത്ത ദശകത്തിൽ ആധിപത്യം സ്ഥാപിക്കുന്ന താരങ്ങളിൽ ഒരാളായി വിനീഷ്യസ് അദ്ദേഹത്തോടൊപ്പം ചേരുമെന്ന് പലരും ഇപ്പോൾ വിശ്വസിക്കുന്നു. ഈ സീസണിൽ വലിയ കുതിച്ചു ചട്ടം നടത്തിയ താരമാണ് വിനീഷ്യസ് ജൂനിയർ.

വിനീഷ്യസിന് ഒമ്പത് ഗോളുകളും (ലാലിഗ സാന്റാൻഡറിൽ ഏഴ്, ചാമ്പ്യൻസ് ലീഗിൽ രണ്ട്) 2021/22-ൽ അഞ്ച് അസിസ്റ്റുകളും ഉണ്ട്, കൂടാതെ മൂന്ന് മാൻ ഓഫ് ദ മാച്ച് അവാർഡുകൾ നേടുകയും 85 ശതമാനം പാസ് കൃത്യതയും നേടി .മറുവശത്തുള്ള എംബാപ്പെക്ക് ആറ് ഗോളുകളും (ലീഗ് 1-ൽ അഞ്ച്, ചാമ്പ്യൻസ് ലീഗിൽ ഒന്ന്) ആറ് അസിസ്റ്റുകളും ഉണ്ട്. അദ്ദേഹത്തിന്റെ പാസിംഗ് കൃത്യത 83.5 ശതമാനമാണ്, നാല് തവണ മാൻ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.

രണ്ടു പേരുടെയും സ്ഥിതിവിവരകണക്കുകൾ കണക്കിലെടുക്കുമ്പോൾ ഇരു താരങ്ങളും ഒപ്പത്തിനൊപ്പമാണ്. അത്കൊണ്ട് തന്നെ ആരാണ് മികച്ചവൻ എന്ന് തിരഞ്ഞെടുക്കാൻ ബുദ്ധിമുട്ടാണ്. അടുത്ത സീസണിൽ എംബപ്പേ റയലിലെത്തുമ്പോൾ ഇരു യുവ താരങ്ങളുടെയും കൂട്ട്കെട്ട് ക്ലബ്ബിനെ പുതിയ തലത്തിലെത്തിക്കും എന്നുറപ്പാണ്.