ഇനി എന്ത് ചെയ്താലാണ് വിനിഷ്യസിന് ബ്രസീലിയൻ ടീമിൽ സ്ഥാനം ലഭിക്കുക?

നവംബറിലെ കോളംമ്പിയ, അർജന്റീന ടീമുകൾക്കെതിരെയുള്ള വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചപ്പോൾ മികച്ച ഫോമിലുള്ള റയൽ മാഡ്രിഡ് ഫോർവേഡ് വിനീഷ്യസ് ജൂനിയറിനെ ടീമിൽ കാണാത്തത് ഏവർക്കും അത്ഭുതമായി. ഈ സീസണിൽ റയൽ മാഡ്രിഡിന്റെ മുന്നേറ്റങ്ങളുടെ ശക്തി കേന്ദ്രം തന്നെയാണ് ബ്രസീലിയൻ.ഓരോ മത്സരം കഴിയുമ്പോഴും പോരായ്മകൾ പുതുക്കി വീറോടെ കരുത്തോടെ വിശ്വാസത്തോടെ ഇടത് വിങ്ങിൽ വേഗമേറിയ കൗണ്ടർ അറ്റാക്കിങ് ഡ്രിബിലിങ്‌ ഗോൾ സ്കോറിങ് നടത്തി പ്രതീക്ഷ കാത്ത് സൂക്ഷിക്കുന്നു വിനീഷ്യസ് ജൂനിയർ.

ചാമ്പ്യൻസ് ലീഗിൽ ഷക്തർ ഡൊണെറ്റ്‌സ്‌കിനെതിരെ തികച്ചും വിസ്മയിപ്പിക്കുന്ന വ്യക്തിഗത ഗോൾ മാത്രം മതി 21 കാരന്റെ മൂല്യം മനസ്സിലാക്കാൻ. ബ്രസീൽ ടീമിൽ സ്ഥാനത്തിന് വേണ്ടി കടുത്ത മത്സരം തന്നെയാണ് നടക്കുന്നത്. യഥാക്രമം അജാക്‌സിന്റെയും ലീഡ്‌സ് യുണൈറ്റഡിന്റെയും ആന്റണിയും റാഫിൻഹയുമായി റയൽ താരത്തിന് ടീമിലെ സ്ഥാനത്തിനായി കനത്ത മത്സരം തന്നെയുണ്ട്. എന്നാൽ നിലവിലെ ഫോമിൽ ഈ രണ്ടു താരങ്ങളെയും മറികടക്കുന്ന പ്രകടനമാണ് ബ്രസീലിയൻ പുറത്തെടുക്കുന്നത്. റയലിന് വേണ്ടി അവസാന 15 മത്സരങ്ങളിൽ വിനിഷ്യസിന് ഏഴ് ഗോളുകളും അഞ്ച് അസിസ്റ്റുകളും ഉണ്ട്.

മികച്ച ഫോമിൽ ആയിരുന്നിട്ടും അവസാന അന്താരാഷ്ട്ര ഇടവേളയിൽ ടിറ്റെ അദ്ദേഹത്തിന് 27 മിനിറ്റ് ഫുട്ബോൾ മാത്രമാണ് നൽകിയത്. പലപ്പോഴും ബ്രസീലിയൻ പരിശീലകൻ യുവ താരത്തെ അവഗണിക്കുന്നതായാണ് കണാൻ സാധിക്കുന്നത്. കഴിഞ്ഞ തവണ വെനസ്വേലയ്‌ക്കെതിരായ മാത്രമാണ് താരത്തെ ടിറ്റേ പരീക്ഷിച്ചത്. ഉറുഗ്വേക്കെതിരെ പകരക്കാരുടെ ബെഞ്ചിലും കൊളംബിയയ്‌ക്കെതിരെ പൂർണ്ണമായും ഒഴിവാക്കപ്പെട്ടു.വിനീഷ്യസ് മാഡ്രിഡിൽ സീസൺ തുടക്കം മുതൽ മികച്ച ഫോമിലാണ്. ചാമ്പ്യൻസ് ലീഗിൽ ശക്തർ ഡൊനെറ്റ്സ്കിനെതിരെ ഇരട്ട ഗോൾ നേടിയ റയൽ മാഡ്രിഡ് താരം ഈ സീസണിൽ ലാലിഗ സാന്റാണ്ടറിൽ ഇതുവരെ അഞ്ച് ഗോളുകൾ നേടി, സീസണിൽ 11 മത്സരങ്ങളിൽ നിന്ന് ഏഴ് ഗോളുകൾ നേടി.കാർലോ ആൻസലോട്ടിയുടെ കീഴിൽ വിനീഷ്യസ് തഴച്ചു വളരുകയാണ്.

കഴിഞ്ഞ 49 മത്സരങ്ങളിൽ നേടിയതിനേക്കാൾ കൂടുതൽ ഈ സീസണിൽ ഇതിനകം സ്കോർ ചെയ്തിട്ടുണ്ട്. ഗുണനിലവാരത്തോടെ, ശാന്തതയോടെ, ആത്മവിശ്വാസത്തോടെ, രണ്ട് കാലുകളും ഉപയോഗിച്ച് കളിക്കുന്ന താരമാണ് ബ്രസീലിയൻ. വിനീഷ്യസ് ടീമിൽ ഇടം പിടിക്കാതിരുന്നപ്പോൾ കുട്ടീഞ്ഞോയെ വീണ്ടും ടീമിലെത്തിക്കാനുള്ള തീരുമാനം ആശ്ചര്യപ്പെടുത്തുന്ന ഒന്നാണ്.2020 ഒക്ടോബർ 14-ന് പെറുവിനെതിരായ 4-2 വിജയത്തിലാണ് കൗട്ടീഞ്ഞോയുടെ അവസാന അന്താരാഷ്ട്ര മത്സരം, ആ മത്സരത്തിന് ശേഷമുള്ള മാസങ്ങളിൽ അദ്ദേഹത്തിന്റെ ഫോം എത്രമാത്രം നിസ്സംഗമായിരുന്നുവെന്ന് ഇത് എടുത്തുകാണിക്കുന്നു.

ഗോൾകീപ്പർമാർ: അലിസൺ ബെക്കർ, എഡേഴ്സൺ മൊറേസ്, ഗബ്രിയേൽ ചാപെക്കോ
ഡിഫൻഡർമാർ: ഡാനിലോ, എമേഴ്സൺ റോയൽ, അലക്സ് സാന്ദ്രോ, റെനാൻ ലോഡി, എഡർ മിലിറ്റോ, ലൂക്കാസ് വെരിസിമോ, മാർക്വിനോസ്, തിയാഗോ സിൽവ
മിഡ്ഫീൽഡർമാർ: കാസെമിറോ, ഫാബിഞ്ഞോ, ഫ്രെഡ്, ഗെർസൺ, ലൂക്കാസ് പാക്വെറ്റ, കുട്ടീഞ്ഞോ
മുന്നേറ്റം: ആന്റണി, റോബർട്ടോ ഫിർമിനോ, ഗബ്രിയേൽ ജീസസ്, മാത്യൂസ് കുഞ്ഞ, നെയ്മർ, റാഫിൻഹ