ബ്രസീൽ ടീമിൽ എടുത്തില്ലെങ്കിലും ഗോളടി നിർത്താതെ വിനീഷ്യസ് ; യുവ താരത്തിന്റെ മികവിൽ റയലിന് ജയം

ബ്രസീൽ ടീമിൽ പരിഗണിക്കാത്തതിന്റെ വിഷമം ഇന്ന് ലാലിഗയിൽ ഇരട്ട ഗോളുകളുമായി തീർത്തിരിക്കുകയാണ് റയൽ മാഡ്രിഡ് താരം വിനീഷ്യസ് ജൂനിയർ. ൽചെയെ എവേ മത്സരത്തിൽ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് വിജയിച്ചപ്പോൾ രണ്ടു ഗോളുകളും നേടിയത് വിനീഷ്യസ് ആയിരുന്നു. 22ആം മിനുട്ടിൽ ആയിരുന്നു വിനീഷ്യസിന്റെ ആദ്യ ഗോൾ. ഡിയസിന്റെ പാസിൽ നിന്നായിരുന്നു വിനിഷ്യസിന്റെ ആദ്യ ഗോൾ.രണ്ടാം പകുതിയിൽ 63ആം മിനുട്ടിൽ ഗുടി ചുവപ്പ് വാങ്ങിയത് എൽചെയെ തളർത്തി.

73ആം മിനുട്ടിൽ വിനീഷ്യസ് തന്റെ രണ്ടാം ഗോൾ നേടി റയലിന്റെ ലീഡ് ഇരട്ടിയാക്കി. ഇത്തവണ മോഡ്രിചിന്റെ പാസിൽ നിന്നും ഒരു ചിപ്പിലൂടെ വല കുലുക്കി.ഇത് ഈ സീസണിൽ മൂന്നാം തവണയാണ് വിനീഷ്യസ് ഒരു കളിയിൽ ഇരട്ട ഗോളുകൾ അടിക്കുന്നത്.അവസാന മിനുട്ടുകളിൽ കസമേറോയുടെ ഒരു അബദ്ധം കാരണം റയൽ ഒരു ഗോൾ വഴങ്ങി. മില്ലയാണ് എൽചെക്ക് ആയി ഗോൾ നേടിയത്. എങ്കിലും റയലിന് മൂന്ന് പോയിന്റ് ഉറപ്പിക്കാൻ ആയി. ഈ വിജയം റയലിനെ 24 പോയിന്റുമായി ഒന്നാം സ്ഥാനത്ത് നിർത്തുകയാണ്. എൽചെ 15ആം സ്ഥാനത്താണ് ഉള്ളത്.

ലെസ്റ്റർ സിറ്റിക്കെതിരെ നേടിയ മികച്ച ജയത്തോടെ അഞ്ചാം സ്ഥാനത്തേക്ക് കുതിച്ച് ആഴ്‌സണൽ.ഇന്ന് കിംഗ്പവർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ആഴ്സണലിന്റെ ജയം.ആദ്യ 18 മിനുട്ടിൽ തന്നെ ആഴ്സണൽ എതിരില്ലാത്ത രണ്ടു ഗോളുകൾക്ക് മുന്നിൽ എത്തിയിരുന്നു. 5ആം മിനുട്ടിൽ സാകയുടെ കോർണറിൽ നിന്ന് ഫ്രണ്ട് പോസ്റ്റിൽ നിന്ന് ഒരു ഗംഭീര ഹെഡറിലൂടെ ഗബ്രിയേൽ ആണ് ആഴ്സണലിന് ലീഡ് എടുത്തത്. പിന്നാലെ 18ആം മിനുട്ടിൽ യുവതാരം എമിലെ സ്മിത് റോ ആഴ്സണലിന്റെ ലീഡ് ഇരട്ടിയാക്കി. സ്മിത് റോയുടെ സീസണിലെ നാലാം ഗോളായിരുന്നു ഇത്. ഈ ഗോളുകൾക്ക് ശേഷം ലെസ്റ്റർ കളി മെച്ചപ്പെടുത്തി. പക്ഷെ അവർക്ക് എതിരെ റാംസ്ഡെൽ വൻ മതിലായി നിന്നു.

ഇഹെനാചോയുടെ ഒരു ഇടം കാലൻ ഷോട്ട് ആയിരുന്നു റാംസ്ഡെൽ സേവ് ചെയ്തത്. ആദ്യ പകുതിയിൽ മാഡിസന്റെ ഒരു ഫ്രീകിക്ക് റാംസ്ഡെൽ സേവ് ചെയ്തത് കണ്ടവർ ആരും കയ്യടിച്ചു പോകും. ആ സേവിന്റെ റീബൗണ്ടിൽ എവാൻസിന്റെ ഷോട്ടും റാംസ്ഡെൽ സേവ് ചെയ്തു.ഇന്നത്തെ താരം ആഴ്സണൽ ഗോൾകീപ്പർ റാംസ്ഡെൽ ആയിരുന്നു. ഏഴു സേവുകൾ ആണ് റാംസ്ഡെൽ ഇന്ന് നടത്തിയത്. ഇതിൽ ഈ സീസൺ കണ്ട ഏറ്റവും മികച്ച സേവും റാംസ്ഡെൽ ഇന്ന് പുറത്തെടുത്തു. രണ്ടാം പകുതിയിലും താരം നിരവധി സേവുകൾ നടത്തി. ഈ വിജയത്തോടെ ആഴ്സണൽ 17 പോയിന്റുമായി അഞ്ചാമത് എത്തി. 14 പോയിന്റുമായി ലെസ്റ്റർ പത്താം സ്ഥാനത്ത് നിൽക്കുന്നു.