‘വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നിവർക്ക് പകരം ട്വന്റി 20 യില്‍ യുവതാരങ്ങള്‍ക്ക് അവസരം നൽകണം’ : രവി ശാസ്ത്രി

ഇന്ത്യയിലെ മുതിർന്ന താരങ്ങളെ 2024 ലെ ഐസിസി ടി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നത് അവരുടെ ഫോം അനുസരിച്ചായിരിക്കണം എന്നഭിപ്രായവുമായി എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം കോച്ചും ഓൾറൗണ്ടറുമായ രവി ശാസ്ത്രി.ടൂർണമെന്റിന്റെ അടുത്ത എഡിഷൻ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും നടക്കാനിരിക്കെയാണ് രവി ശാസ്ത്രിയുടെ അഭിപ്രായം വരുന്നത്.

കഴിഞ്ഞ രണ്ട് എഡിഷനുകളിലും വമ്പൻ താരങ്ങളുണ്ടായിട്ടും ടൂർണമെന്റ് ജയിക്കാൻ ടീം ഇന്ത്യക്ക് കഴിഞ്ഞില്ല.സീനിയര്‍ താരങ്ങളായ വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ തുടങ്ങിയവര്‍ക്ക് പകരം, ട്വന്റി 20 ഫോര്‍മാറ്റില്‍ ഇന്ത്യന്‍ ടീമില്‍ കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കണമെന്നും കോഹ് ലിയെയും രോഹിത് ശര്‍മ്മയേയും ടെസ്റ്റ്, ഏകദിന മത്സരങ്ങളിലേക്ക് പരിഗണിച്ചാല്‍ മതിയെന്നും രവിശാസ്ത്രി പറഞ്ഞു.

“വിരാട് കോഹ്‌ലിയെയും രോഹിത് ശർമ്മയെയും പോലുള്ള കളിക്കാർ തെളിയിക്കപ്പെട്ടവരാണ്, അവരെന്താണെന്ന് നമുക്കെല്ലാം അറിയാം. ട്വന്റി 20 ഫോര്‍മാറ്റില്‍ ഇനി കൂടുതല്‍ യുവതാരങ്ങള്‍ക്ക് അവസരം നല്‍കുകയാണ് വേണ്ടത്. ഐപിഎല്ലില്‍ മികച്ച പ്രകടം നടത്തിയവര്‍ക്ക് ദേശീയ ടീമില്‍ അവസരങ്ങള്‍ നല്‍കണമെന്നും ശാസ്ത്രി അഭിപ്രായപ്പെട്ടു. പ്രത്യേക റോളുകൾക്കായി ഇന്ത്യ ഇടംകൈയ്യൻ, വലംകൈയ്യൻ ബാറ്റർമാരുടെ നല്ല മിശ്രിതത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കൂട്ടിച്ചേർത്തു.

ഇന്ത്യൻ ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡം “നിലവിലെ ഫോം” മാത്രമായിരിക്കണമെന്ന് ശാസ്ത്രി പറഞ്ഞു.ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തുന്ന താരങ്ങള്‍ക്ക് ദേശീയ ടീമിലേക്ക് പ്രമോഷന്‍ നല്‍കണം. അവര്‍ക്ക് കൂടുതല്‍ രാജ്യാന്തര മത്സര പരിചയം ലഭിക്കും. കോഹ്‌ലിയുടെയും രോഹിത്തിന്റെയുമെല്ലാം പരിചയസമ്പത്ത് ഇനി വേണ്ടത് ടെസ്റ്റ് ക്രിക്കറ്റിലാണ്. അതുവഴി അവര്‍ക്ക് കൂടുതല്‍ ഊര്‍ജ്ജത്തോടെ കളിക്കാനാവും.

5/5 - (1 vote)