ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കുന്ന ആദ്യ ബാറ്ററായി വിരാട് കോലി.

ഐപിഎല്ലില്‍ ചരിത്ര നേട്ടം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് താരം വിരാട് കോലി. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ സീസണിലെ ആറാം അര്‍ധസെഞ്ചുറി നേടിയ കോലി ഐപിഎല്ലില്‍ 7000 റണ്‍സ് തികക്കുന്ന ആദ്യ ബാറ്ററായി. ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ തന്റെ കുടുംബത്തിനും ബാല്യകാല കോച്ചിനും മുന്നിൽ വെച്ചായിരുന്നു കോലി ഈ നേട്ടം സ്വന്തമാക്കിയത്.

ഡൽഹി ക്യാപിറ്റൽസിന്റെ അക്‌സർ പട്ടേലിന്റെ പന്തിൽ ബൗണ്ടറി പറത്തിയാണ് കോലി ഈ നേട്ടം കൈവരിച്ചത്. ഡിസിക്കെതിരായ മത്സരത്തിന് മുന്നോടിയായി, കോഹ്‌ലി തന്റെ ബാല്യകാല പരിശീലകൻ രാജ്കുമാർ ശർമ്മയെ കാണാൻ പോയിരുന്നു.”7000 റൺസ് എന്നത് എന്റെ ടീമിന് വേണ്ടി ഞാൻ ചെയ്യാൻ ശ്രമിക്കുന്നതിന്റെ മറ്റൊരു നാഴികക്കല്ലുകൾ മാത്രമാണ്. നിങ്ങളുടെ ടീമിനായി എന്തെങ്കിലും ചെയ്യാൻ ശ്രമിക്കുമ്പോൾ അതൊരു നല്ല സംഖ്യയാണ്,” കോഹ്‌ലി മിഡ്-ഇന്നിംഗ്‌സ് അഭിമുഖത്തിൽ ബ്രോഡ്കാസ്റ്ററോട് പറഞ്ഞു.

46 പന്തില്‍ 55 റണ്‍സെടുത്ത കോലിയാണ് ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിന്‍റെ ടോപ് സ്കോററായത്.10 കളികളിൽ നിന്ന് 419 റൺസുമായി ടോപ് സ്‌കോറർമാരുടെ പട്ടികയിൽ നാലാം സ്ഥാനത്താണ് കോലി, ആറ് അർദ്ധ സെഞ്ചുറികളും നേടിയിട്ടുണ്ട്.234 മത്സരങ്ങളില്‍ നിന്നാണ് കോലി ഐപിഎല്ലില്‍ 7000 റണ്‍സ് പിന്നിട്ടത്. ഐപിഎല്ലില്‍ അഞ്ച് സെ‌ഞ്ചുറിയും 49 അര്‍ധസെഞ്ചുറിയും കോലിയുടെ പേരിലുണ്ട്.

ഐ‌പി‌എല്ലിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ റെക്കോർഡും കോലി സ്വന്തമാക്കി, 2016 ൽ ആർ‌സി‌ബിക്ക് വേണ്ടി അദ്ദേഹം 973 റൺസാണ്.ടൂർണമെന്റിലെ തന്റെ ഏക ഓറഞ്ച് ക്യാപ്പും നേടി.

5/5 - (3 votes)