“ഗോൾഡൻ ഡക്കിന് പുറത്തായി വിരാട് കോഹ്‌ലി , ഞെട്ടൽ മാറാതെ ആരാധകർ”| IPL 2022

ഇന്ത്യൻ പ്രീമിയർ ലീഗ് പതിനഞ്ചാം സീസണിൽ തന്റെ ബാറ്റിങ് ഫോമിലേക്ക് എത്താൻ കഴിയാതെ വിഷമിക്കുകയാണ് ബാംഗ്ലൂർ താരമായ വിരാട് കോഹ്ലി. ബാംഗ്ലൂർ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനം ഈ സീസണിൽ ഒഴിഞ്ഞ വിരാട് കോഹ്ലിക്ക് പക്ഷേ തന്റെ പതിവ് മികവിലേക്ക് ഒരിക്കൽ പോലും എത്താനായി സാധിച്ചിട്ടില്ല. ലക്ക്നൗവിന് എതിരായ കളിയിലും അതിന് ഒരു മാറ്റവും ഇല്ല

ലക്ക്നൗവിന് എതിരായ കളിയിൽ ടോസ് നഷ്ടമായി ബാറ്റിങ് ആരംഭിച്ച ബാംഗ്ലൂർ ടീമിന് ഷോക്കായി മാറിയതും കോഹ്ലി വിക്കെറ്റ്. ഒന്നാം ഓവറിലെ അഞ്ചാം ബോളിൽ യുവ ഓപ്പണർ വിക്കെറ്റ് നഷ്ടമായ ശേഷം എത്തിയ വിരാട് കോഹ്ലി നേരിട്ട ആദ്യത്തെ ബോളിൽ തന്നെ പുറത്തായി. ദുഷ്മന്ത ചമീര എറിഞ്ഞ ബോളിൽ ഒരു ഫോർ അടിക്കാനാണ്‌ കോഹ്ലി ശ്രമിച്ചത്. എന്നാൽ കൊഹ്‌ലിക്ക് ആദ്യത്തെ ബോളിൽ തന്നെ പിഴച്ചപ്പോൾ അനായാസ ക്യാച്ച് ഫീൽഡിൽ നിന്ന ദീപക് ഹൂഡക്ക് ക്യാച്ച് നൽകി മടങ്ങി.

സീസണിൽ ഇതുവരെ കോഹ്ലിക്ക് ഫോമിലേക്ക് എത്താനായി കഴിഞ്ഞിട്ടില്ല. സീസണിൽ ഏഴ് കളികളിൽ നിന്നും വെറും 119 റൺസാണ് വിരാട് കോഹ്ലിക്ക് അടിച്ചെടുക്കാൻ കഴിഞ്ഞത്.അതേസമയം നാണക്കേടിന്റെ ചില റെക്കോർഡുകൾ കൂടി വിരാട് കോഹ്ലിക്ക് ഇന്നത്തെ ഈ പുറത്താകലിൽ കൂടി സ്വന്തമായി. ഐപിഎല്ലിൽ ഇത്‌ നാലാമത്തെ തവണയാണ് കോഹ്ലി ഗോൾഡൻ ഡക്ക് ആയി വിക്കെറ്റ് നഷ്ടമാക്കുന്നത്

നേരത്തെ 2008,2014,2017 സീസണുകളിലാണ് വിരാട് കോഹ്ലി ഗോൾഡൻ ഡക്കായി മടങ്ങിയിട്ടുള്ളത്. വരാനിരിക്കുന്ന ടി :20 ക്രിക്കറ്റ്‌ ലോകകപ്പിൽ അടക്കം കോഹ്ലി സ്ഥാനം സംശയത്തിലാക്കി മാറ്റുന്നതാണ് കോഹ്ലിയുടെ ഈ മോശം ഫോം.ഈ സീസണിൽ അർധസെഞ്ച്വറി നേടുന്നതിൽ കോഹ്‌ലി പരാജയപ്പെട്ടു, മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിലാണ് കോഹ്‌ലിയുടെ ഏറ്റവും ഉയർന്ന സ്‌കോർ 48.

പഞ്ചാബ് കിംഗ്‌സിനെതിരായ സീസണിലെ ആർ‌സി‌ബിയുടെ ആദ്യ മത്സരത്തിൽ അദ്ദേഹം പുറത്താകാതെ 41 റൺസ് നേടിയിരുന്നുവെങ്കിലും മറ്റ് മത്സരങ്ങളിൽ 12,5,1, 12 സ്‌കോറുകൾ രേഖപ്പെടുത്തുന്നതിൽ പരാജയപ്പെട്ടു. ഐപിഎൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരവും ഒരു ഐപിഎൽ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡും വിരാട് കോഹ്‌ലിയുടെ പേരിലാണ്.