റൺ മെഷീനിപ്പോൾ എന്ത് സംഭവിച്ചു ?😱വീണ്ടും നിരാശ മാത്രം

ഇന്ത്യൻ ക്രിക്കറ്റ്‌ ആരാധകർ എല്ലാവരും ഇപ്പോൾ വളരെ അധികം നിരാശയിലാണ്. ആധുനിക ക്രിക്കറ്റിലെ തന്നെ ബാറ്റിങ് ഇതിഹാസമായ താരം എന്നൊരു മികച്ച വിശേഷണം കരിയറിൽ സ്വന്തമാക്കിയ ഇന്ത്യൻ നായകനും ബാറ്റ്‌സ്മാനുമായ വിരാട് കോഹ്ലി പക്ഷേ ഇന്ന്‌ തന്റെ തന്നെ ക്രിക്കറ്റ്‌ കരിയറിൽ നേടുന്നത് വളരെ വലിയ ഒരു വെല്ലുവിളിയാണ്. മോശം ഫോം എന്നൊരു വാക്ക് ക്രിക്കറ്റിൽ പക്ഷേ വിരാട് കോഹ്ലിയുമായി ചേർത്ത് നമ്മൾ ഒരിക്കലും പറഞ്ഞിട്ടില്ല. എന്നാൽ ഇന്ന്‌ സംഭവിക്കുന്നത് എല്ലാം മറിച്ചാണ്. തന്റെ അന്താരാഷ്ട്ര കരിയറിൽ ഇങ്ങനെ ഒരു പ്രതിസന്ധി കോഹ്ലി ഇതുവരെ നേരിട്ടില്ല. അതേ അയാൾ ബാറ്റിങ് ഫോമിലേക്ക്‌ എത്തുവാൻ കഷ്ടപെടുകയാണ്. ക്രിക്കറ്റ്‌ ലോകത്ത് അസാധ്യമായ പല നേട്ടങ്ങളും സ്വന്തമാക്കി വിരമിക്കും എന്ന് എല്ലാവരും വിശ്വസിച്ച കോഹ്ലി ഇന്ന്‌ നേട്ടങ്ങൾക്കും എല്ലാം പിറകെയാണ് പക്ഷേ താരം ഇന്ന്‌ സ്വന്തമാക്കുന്നത് നാണക്കേടിന്റെ മാത്രം റെക്കോർഡുകൾ എന്നതാണ് സത്യം.

ഒരു നീണ്ട കാലയളവിൽ സെഞ്ച്വറി എന്നാൽ അതിന് ഒരു മറുവാക്ക് വിരാട് കോഹ്ലി എന്ന് തന്നെയായിരുന്നു. പക്ഷേ ഇന്ന്‌ അയാൾ ഫോമിലേക്ക് എത്തുവാനും സെഞ്ച്വറികൾ സ്വന്തമാക്കുവാനും ഏറെ ബുദ്ധിമുട്ടുകയാണ്. വിരാട് കോഹ്ലി യുഗം അവസാനിച്ചോ ഇന്ന്‌ സജീവമായ പല ചർച്ചകൾക്കും ഉത്തരം ലഭിക്കേണ്ടത് ആ ബാറ്റിൽ നിന്നാണ്.എന്നാൽ വിരാട് കോഹ്ലിക്ക് തന്റെ മോശം ബാറ്റിങ് ഫോം എന്നൊരു ഘടകം കാരണം ഇന്ത്യൻ ടീമിൽ നിന്നും മാറേണ്ട അവസ്ഥ ഇല്ല പക്ഷേ എന്തോ ഇന്ന്‌ ക്രീസിലേക്ക്‌ എത്തുമ്പോൾ അയാളിൽ ആ പഴയ ഒരു ഊർജം കാണുവാനില്ല. സെഞ്ച്വറികൾ പിറക്കാത്ത വർഷങ്ങൾ കോഹ്ലിയുടെ ക്രിക്കറ്റ്‌ കരിയറിൽ ഇല്ല. പക്ഷേ ഇന്ന്‌ ബാറ്റിങ്ങിൽ തന്റെ സ്വതസിദ്ധമായ ശൈലി അയാളിൽ നിന്നും ഏറെ നീണ്ട കാലമായി മാറിയിരിക്കുന്നു.

മനോഹര കവർ ഡ്രൈവുകൾക്ക് ഭംഗി കുറഞ്ഞതും ഒപ്പം കോഹ്ലി എന്നൊരു ബ്രാൻഡ് എതിർ ടീമിൽ ഉയർത്തുന്ന ഭയം എല്ലാം മാറിയത് എല്ലാം ക്രിക്കറ്റ്‌ ആരാധകരും ഇന്ത്യൻ ടീം മാനേജ്മെന്റും ആശങ്കയോടെയാണ് കാണുന്നത്. വിരാട് കോഹ്ലി അന്താരാഷ്ട്ര ക്രിക്കറ്റിലെ ഒരു സെഞ്ച്വറിക്കായി ഇത്ര കാലം കാത്തിരുന്നത് നമുക്ക് ഒന്നും ഓർമ്മയില്ല. പക്ഷേ ഇതാണ് ഇന്നത്തെ അവസ്ഥ. സെഞ്ച്വറികൾ അയാളെ മറന്ന് കഴിഞ്ഞിരിക്കുന്നു.അതേ ഇന്ന്‌ ക്രിക്കറ്റ്‌ ലോകത്തും ഒപ്പം ക്രിക്കറ്റ്‌ നിരീക്ഷകരിലും എല്ലാം വളരെ അധികം ഉയർന്ന് കേൾക്കുന്ന ചോദ്യം ഇതാണ്. വിരാട് കോഹ്ലിക്ക് എന്താണ് സംഭവിച്ചത്.

കോഹ്ലിയുടെ ബാറ്റിൽ നിന്നും സെഞ്ച്വറി പിറന്നിട്ട് രണ്ട് വർഷ കാലമായി. അതേ 2019 നവംബറിൽ ബംഗ്ലാദേശിന് എതിരെയാണ് കോഹ്ലി അവസാനമായി ഒരു സെഞ്ച്വറി അടിച്ചെടുത്തത്. ടെസ്റ്റ്, ഏകദിന, ടി :20 റാങ്കിങ്ങിൽ വളരെ ഏറെ കാലം ഒന്നാം സ്ഥാനത്തുണ്ടായിരുന്ന കോഹ്ലി ഇന്ന്‌ പടിയിറക്കത്തിന്റെ കൂടി പാതയിലാണ്. ഇതിഹാസ താരം സച്ചിൻ സ്വന്തമാക്കിയ 100 സെഞ്ച്വറികൾ എന്ന നേട്ടത്തിൽ കോഹ്ലി എത്തും എന്നുള്ള വിശ്വാസം കാത്തുസൂക്ഷിക്കുന്നവർ കോഹ്ലിയുടെ തിരിച്ചുവരവിനായി ഏറെ ആവേശത്തോടെ കാത്തിരിക്കുകയാണ്.2019ൽ ടെസ്റ്റ് ക്രിക്കറ്റിൽ 612 റൺസ് മാത്രം നേടിയ കോഹ്ലിക്ക്‌ 2020ൽ നേടുവാൻ സാധിച്ചത് വെറും 116 റൺസ് മാത്രമാണ്.2021ലെ ഇംഗ്ലണ്ടിന് എതിരെ പുരോഗമിക്കുമ്പോൾ ടെസ്റ്റ് പരമ്പരയിൽ 0,42,20 എന്നിങ്ങനെയാണ് സ്കോറുകൾ