ഫ്രാൻസ് ടീമിൽ വൈറസ് ബാധ , പ്രധാന താരങ്ങൾക്ക് ഫൈനൽ പോരാട്ടം നഷ്ടമാവാൻ സാധ്യത |Qatar 2022 |France

നാളെ ലുസൈൽ സ്റ്റേഡിയത്തിൽ നാളെ നടക്കുന്ന കലാശ പോരാട്ടത്തിൽ ഫ്രാൻസ് അർജന്റീനയെ നേരിടാൻ തയ്യാറെടുക്കുകയാണ്. എന്നാൽ ഫൈനൽ നടക്കാനിരിക്കെ ടീമിലെ താരങ്ങളെ വൈറസ് ബാധിച്ചത് ഫ്രാൻസിന് തിരിച്ചടിയാകുന്നു. ചില താരങ്ങൾക്ക് ഫൈനൽ നഷ്ടമാവാനും സാധ്യതയുണ്ടെന്നും പല പ്രമുഖ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു.

കുറഞ്ഞത് ടീമിലെ മൂന്നു കളിക്കാരെയെങ്കിലും ഈ വൈറസ് ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.നേരത്തെ ഇതേ വൈറസ് ബാധിച്ച് മധ്യനിര താരമായ അഡ്രിയാൻ റാബിയട്ടിനും ഡിഫൻഡർ ഡയോത് ഉപമേകാനോക്കും മൊറോക്കോയ്‌ക്കെതിരായ ഫ്രാൻസിന്റെ 2-0 സെമിഫൈനൽ വിജയത്തിൽ നഷ്‌ടമായിരുന്നു.അൽ ബൈത്ത് സ്റ്റേഡിയത്തിൽ ബുധനാഴ്ച നടന്ന മത്സരത്തിൽ റാബിയോട്ട് ലൈനപ്പിൽ ഉണ്ടായിരുന്നില്ല. ഉപമെക്കാനോ പകരക്കാരനായി നിരയിൽ ഉണ്ടായിരുന്നെങ്കിലും കളിച്ചില്ല.നിലവിലെ റിപ്പോർട്ടുകൾ പ്രകാരം പ്രതിരോധതാരങ്ങളായ റാഫേൽ വരാനെ, ഇബ്രാഹിമോ കൊനാട്ടെ എന്നീ താരങ്ങൾക്ക് വൈറസ് ബാധയേറ്റിട്ടുണ്ട്.

പനി, ജലദോഷം തുടങ്ങിയ അസുഖങ്ങളാണ് വൈറസ് കാരണമുണ്ടാകുന്നത്. ഈ രണ്ടു താരങ്ങൾക്കു പുറമെ മുന്നേറ്റ നിരയിൽ കളിക്കുന്ന കിങ്‌സ്‌ലി കോമാനും അസുഖത്തിന്റെ ലക്ഷണങ്ങളുണ്ട്. മറ്റു താരങ്ങൾക്ക് പകരേണ്ടെന്നു കരുതി ബയേൺ മ്യൂണിക്ക് താരത്തെ ഐസൊലേറ്റ് ചെയ്‌തു. വരാനെക്ക് നാളത്തെ ഫൈനൽ മത്സരം നഷ്‌ടമാകുമെന്ന റിപ്പോർട്ടുകളുമുണ്ട്.അസുഖം ഭേദമായാൽ വരാനെ ഫൈനലിൽ കളിക്കുമെന്നുറപ്പാണ്. ഫ്രാൻസിന്റെ ഏറ്റവും പ്രധാനപ്പെട്ട ഡിഫെൻഡറായ വരാനെക്ക് ഫൈനൽ നഷ്‌ടമായാൽ അത് ടീമിന് തിരിച്ചടി നൽകും. മിഡിൽ ഈസ്റ്റ് റേസിപ്പറേറ്ററി സിൻഡ്രം എന്ന അസുഖമാണ് താരങ്ങളെ ബാധിക്കുന്നത്. മത്സരം കാണാനെത്തുന്ന ആരാധകർക്കും ബ്രസീൽ താരം ആന്റണിക്കുമെല്ലാം ഇതിന്റെ പ്രശ്‌നം അനുഭവിക്കേണ്ടി വന്നിരുന്നു.

താരങ്ങൾ മത്സരം തുടർച്ചയായി കളിക്കുന്നതിനാൽ അവരുടെ പ്രതിരോധശേഷി കുറയാനിടയാകുന്നുണ്ടെന്നും അതാണ് പെട്ടന്ന് വൈറസ് ബാധിക്കാൻ കാരണമാകുന്നതെന്നും ഫ്രഞ്ച് പരിശീലകൻ പറഞ്ഞു. പ്രാഥമിക മത്സരങ്ങളിൽ സ്വിറ്റ്‌സർലൻഡിനെയും വൈറസ് കാര്യമായി ബാധിച്ചിരുന്നു.സെർബിയയ്‌ക്കെതിരായ നിർണായക ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ രണ്ടു പ്രധാന താരങ്ങളെ ഈ കാരണം കൊണ്ട് നഷ്ടമായിരുന്നു.

Rate this post