❝ അർജന്റീനയെ💪🇦🇷 ഒറ്റക്ക് തോളിലേറ്റി
⚽🔥വിശ്രമമില്ലാതെ 👑🐐 ലയണൽ മെസ്സിയുടെ
കിരീടത്തിലേക്കുള്ള 💙🏆യാത്ര ❞

ഫുട്ബോൾ ഒരു ടീം സ്പോർട് ആണ്. ടീമിന്റെ വിജയത്തിനായി ടീമിലെ എല്ലാവരും കൂട്ടായി സംഭാവന ചെയ്യേണ്ടതുണ്ട്. എന്നാൽ കോപ്പ അമേരിക്കയിൽ അർജന്റീനയുടെ കളികൾ കാണുമ്പോൾ പലപ്പോഴും അങ്ങനെ തോന്നാറില്ല. കാരണം സൂപ്പർ താരം ലയണൽ മെസ്സി ടീമിലുള്ളപ്പോൾ സഹ താരങ്ങൾ വിശ്രമിക്കുവാൻ പോകുന്നുവോ എന്ന് തോന്നി പോവും. ടീമിന്റെ എല്ലാ ചുമതലയും മെസ്സി ഒറ്റക്ക് ചുമ്മാകേണ്ടി വരും. കഴിഞ്ഞ മൂന്നു മത്സരങ്ങളിലും മെസ്സിയായിരുന്നു അർജന്റീനയെ താങ്ങി നിർത്തിയത്. ക്ലബിലെന്ന പോലെ രാജ്യത്തിന്റെയും ചില സമയങ്ങളിൽ ഒറ്റക്ക് മുന്നോട്ട് കൊണ്ട് പോകേണ്ട ഉത്തരവാദിത്വമാണ് മെസ്സിക്കുള്ളത്. വയസ്സ് 33 ആയെങ്കിലും ടീമിന്റെ ആവശ്യമനുസരിച്ച് മാന്ത്രിക പ്രകടനങ്ങലുമായി മുന്നേറുകയാണ്. ഗോൾ നേടുന്നതോടൊപ്പം ഗോൾ ഒരുക്കുക എന്ന ജോലി കൂടി മെസ്സിയുടെ ചുമലിലാണ്.

കോപ്പ അമേരിക്കയിൽ പാരാഗ്വേയ്ക്കെതിരായ മത്സരത്തിന് മുൻപ് സൂപ്പർ താരം മെസിക്ക് വിശ്രമം അനുവദിക്കുന്നത് പരിശീലകൻ സ്കലോനി പരിഗണിച്ചിരുന്നു. എന്നാൽ മെസ്സിയുടെ ഭാവം ടീമിനെ ബാധിക്കും എന്നുറപ്പുള്ളതിനാലാണ് താരത്തെ മത്സരത്തിൽ പരിശീലകൻ ഉൾപ്പെടുത്തിയത്. തുടർച്ചയായ മത്സരങ്ങൾ താരത്തിന്റെ ഫിസിക്കൽ കണ്ടീഷൻ മോശമാക്കുമെങ്കിലും മെസ്സിയെ ആശ്രയിക്കാതെ അർജന്റീനക്ക് മുന്നോട്ട് പോകുവാൻ സാധിക്കുന്നില്ല എന്നത് വാസ്തവമാണ്.പാരാഗ്വേയ്ക്കെതിരേയും അർജന്റീനയുടെ പ്രധാന പോരാളിയായത് മെസിയാണ്.

മെസ്സി തുടങ്ങി വെച്ച മുന്നേറ്റത്തിൽ നിന്നുമാണ് അര്ജന്റീന ഗോൾ നേടിയത്. ആദ്യ പകുതിയിൽ ഗോളെന്നുറച്ച മെസ്സിയുടെ ഷോട്ടുകൾ പുറത്തേക്ക് പോവുകയും നിരവധി അവസരങ്ങൾ ഒരുക്കി കൊടുക്കുകയും ചെയ്തു. രണ്ടാം പകുതിയിൽ മിഡ്ഫീൽഡിൽ കൂടുതൽ ക്രിയേറ്റിവിറ്റി പ്രക്ടിപ്പിക്കുകയും ചെയ്തു.മെസി തങ്ങളുടെ കഴിഞ്ഞ നാല് മത്സരങ്ങളിലും കളിച്ചിരുന്നു. അതിനാൽ മെസിയെ ആശ്രയിക്കാതെ കളിക്കുക എന്നത് പ്രയാസമാണ്, പാരാഗ്വേയ്ക്കെതിരെ അർജന്റീന ജയം പിടിച്ചതിന് പിന്നാലെ സ്കലോനി പറഞ്ഞു. കളിക്കാരുടെ ഫിസിക്കൻ കണ്ടീഷനാണ് ഇപ്പോൾ എന്നെ ആശങ്കപ്പെടുത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.

അർജന്റീനയുടെ കഴിഞ്ഞ മൂന്ന് കളിയിലും മെസിയായിരുന്നു അവരുടെ ആക്ടീവ് കളിക്കാരിൽ ഒരാൾ. മത്സര സമയം മുഴുവൻ മെസി ക്രീസിൽ നിന്നു. എല്ലായ്പ്പോഴത്തേയും പോലെ പന്തിന് വേണ്ടിയുള്ള പൊരുതൽ അവസാനിപ്പിച്ചില്ല. ചിലിക്കെതിരെ ആദ്യ മത്സരത്തിൽ മികച്ചൊരു ഫ്രീകിക്ക് നേടിയ മെസ്സി സ്‌ട്രൈക്കര്മാര്ക്ക് നിരവധി അവസരണങ്ങൾ ഒരുക്കുകയും ചെയ്തു. ചിലി ഗോൾകീപ്പർ ബ്രാവോയുടെ മിന്നുന്ന പ്രകടനമാണ് മെസ്സിയെ കൂടുതൽ ഗോൾ നേടുന്നതിൽ നിന്നും തടഞ്ഞത്.ചിലിക്കെതിരെ അർജന്റീനിയൻ താരങ്ങളിൽ ഏറ്റവും കൂടുതൽ ടച്ചുകൾ മെസിയിൽ നിന്നായിരുന്നു. മത്സരത്തിൽ മാന് ഓഫ് ദി മാച്ച് മെസ്സിയായിരുന്നു.ഉറു​ഗ്വേയ്ക്ക് എതിരെ റോഡ്രി​ഗോ ഡി പോളിനൊപ്പം 78 ടച്ചുകൾ നേടിയ മെസ്സി നിർണായക ഗോളിന് വഴിയൊരുക്കുകയും മത്സരത്തിൽ ഉടനീളം നിറഞ്ഞു കളിക്കുകയും കളിയിലെ താരമാവുകയും ചെയ്തു.

അര്ജന്റീന ക്വാർട്ടർ ഉറപ്പിച്ചതിനാൽ ഇനിയുള്ള മത്സരങ്ങളിൽ മെസ്സിക്ക് പരിശീലകൻ സ്കെലോണി വിശ്രമം അനുവദിക്കാൻ സാധ്യതയുണ്ട്. ആ മത്സരങ്ങളിൽ മെസ്സിയുള്ളപ്പോഴും ഇല്ലാത്തപ്പോഴുമുള്ള അർജന്റീനയെ നമുക്ക താരതമ്യം ചെയ്യനായി സാധിക്കും. മെസ്സി ഏത് ടീമിൽ കളിച്ചാലും ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. പ്രധാന സ്‌ട്രൈക്കര്മാര്ക്ക് പിന്നിൽ കളിക്കുനന് മെസ്സിക്ക് മിഡ്ഫീൽഡിൽ നിന്നും മുന്നേറ്റ നിര താരങ്ങളിൽ നിന്നും കൂടുതൽ പിന്തുണ ലഭിക്കേണ്ടത് വളരെ ആവശ്യമായി വന്നിരിക്കുകയാണ്. കളിയുടനീളം നിരന്തരമായി മിഡ്ഫീൽഡിലേക്ക് ഇറങ്ങേണ്ടി വരുന്ന മെസ്സിക്ക് കൂടുതൽ അധ്വാനിക്കേണ്ടി വരുന്നുണ്ട്. ഇത് മെസ്സിയുടെ ഫിസിക്കൽ കണ്ടിഷനെ സാരമായി ബാധിക്കാൻ സാധ്യത കാണുന്നുണ്ട് അതിനാൽ വരും മത്സരങ്ങളിൽ മെസ്സിക്ക് വിശ്രമം അനിവാര്യമായി വന്നിരിക്കുകയാണ്.

പാരാ​ഗ്വേയ്ക്കെതിരായ കളിയില്‍ മെസ്സി ഒരു വമ്പന്‍ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്തു. ദേശീയ കുപ്പായത്തില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച ഹാവിയര്‍ മഷുരാനോയുടെ റെക്കോര്‍ഡിനൊപ്പമാണ് മെസ്സിയുമെത്തിയത്. മഷുരാനോ 147 കളികളിലാണ് അര്‍ജന്റീനയെ പ്രതിനിധീകരിച്ചത്. ഒരു മത്സരംകൂടി കളിച്ചാല്‍ മെസ്സി ഈ റെക്കോര്‍ഡ് സ്വന്തമാക്കും.