ഐപിഎല്ലിലെ 15 വർഷം പഴക്കമുള്ള റെക്കോർഡ്‌ തകർത്ത് അരങ്ങേറ്റം ഗംഭീരമാക്കി വിവ്രാന്ത് ശർമ്മ

ഇന്ത്യൻ പ്രീമിയർ ലീഗിലെ അരങ്ങേറ്റ ഇന്നിംഗ്‌സിൽ ഒരു ഇന്ത്യക്കാരന്റെ എക്കാലത്തെയും ഉയർന്ന സ്കോർ സ്വന്തമാക്കി സൺറൈസേഴ്‌സ് ഹൈദരാബാദ് ഓപ്പണർ വിവ്രാന്ത് ശർമ്മ.മുംബൈ ഇന്ത്യൻസിനെതിരെ വാങ്കഡെ സ്റ്റേഡിയത്തിൽ SRH ന്റെ അവസാന ഗ്രൂപ്പ്-സ്റ്റേജ് മത്സരത്തിൽ വിവ്രാന്ത് 47 പന്തിൽ 69 റൺസ് നേടി.

സ്വപ്‌നിൽ അസ്നോദ്കർ സ്ഥാപിച്ച 15 വർഷം പഴക്കമുള്ള റെക്കോർഡ് തകർത്ത് ചരിത്രപുസ്തകങ്ങളിൽ തന്റെ പേര് എഴുതിച്ചേർതിരുവുകയാണ് വിവ്രാന്ത് ശർമ്മ.2008-ൽ രാജസ്ഥാൻ റോയൽസിന് വേണ്ടിയാണു അസ്നോദ്കർ ഈ നേട്ടം കൈവരിച്ചത്. മുംബൈ ഇന്ത്യൻസിനെതിരെ 69 റൺസ് നേടിയ വിവ്രാന്ത് അസ്‌നോദ്കറുടെ സ്‌കോർ 60 മറികടന്നു.2008-ൽ അരങ്ങേറ്റ ഇന്നിംഗ്‌സിൽ 58* റൺസ് നേടിയ മുൻ ഇന്ത്യൻ ഓപ്പണർ ഗൗതം ഗംഭീർ പട്ടികയിൽ മൂന്നാമതാണ്, 2020 ലെ ദുബായിൽ നടന്ന എഡിഷനിൽ 56 റൺസ് നേടിയ ദേവദത്ത് പടിക്കൽ നാലാം സ്ഥാനത്താണ്.

ഇന്നത്തെ മത്സരത്തിൽ സ്കില്ലിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ശാന്തതയുടെയും അസാധാരണമായ പ്രകടനമാണ് 23-കാരൻ പ്രദർശിപ്പിച്ചത്. ഗംഭീരമായ സ്‌ട്രോക്കുകളുടെയും ശക്തമായ ഹിറ്റിംഗിന്റെയും സമന്വയത്തോടെ, അരങ്ങേറ്റക്കാരൻ വിവ്രാന്റ് ഉജ്ജ്വലമായ അർദ്ധ സെഞ്ച്വറി നേടി.47 പന്തിൽ 9 അതിമനോഹരമായ ബൗണ്ടറികളും 2 കൂറ്റൻ സിക്‌സറുകളും ഉൾപ്പെടെയാണ് 69 റൺസ് നേടിയത്.മികച്ച രീതിയിൽ മുന്നേറുന്ന വിവ്രാന്ത് ഒടുവിൽ എംഐ പേസർ ആകാശ് മധ്വാളിന്റെ ബൗളിങ്ങിൽ പുറത്തായി.

വെറും 83 പന്തിൽ മായങ്ക് അഗർവാളിനൊപ്പം 140 റൺസിന്റെ മികച്ച കൂട്ടുകെട്ടാണ് വിവ്രാന്ത് പടുത്തുയർത്തിയത്.“ഒരു ബാറ്റർ എന്ന നിലയിൽ എന്റെ ആദ്യ മത്സരത്തിൽ ഇത് ചെയ്തതിൽ ഞാൻ സന്തുഷ്ടനാണ്. കുറച്ച് മത്സരങ്ങൾക്ക് മുമ്പ് ഞാൻ എന്റെ അരങ്ങേറ്റം നടത്തിയെങ്കിലും ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല. ഒരുപാട് മണിക്കൂർ നെറ്റ്സിൽ ചെലവഴിച്ചതിനാൽ സംതൃപ്തിയുണ്ട്, ”ഇന്നിംഗ്‌സ് ഇടവേളയ്‌ക്കിടെ വിവ്രാന്ത് പ്രക്ഷേപകരോട് പറഞ്ഞു.

2/5 - (1 vote)