‘അർഹിക്കുന്ന ലെവലിൽ കളിക്കളത്തിൽ തിരിച്ചെത്താൻ കഠിനമായി പ്രയത്നിക്കുന്ന താരം’ : പരിശീലകൻ വുക്കോമാനോവിച്ച് |Kerala Blasters

ഇന്ത്യൻ സൂപ്പർ ലീഗിലെ തുടർച്ചയായ മൂന്നാം വിജയം തേടി കേരള ബ്ലാസ്റ്റേഴ്‌സ് നാളെ കഴിഞ്ഞ സീസണിലെ ചാമ്പ്യന്മാരായ ഹൈദെരാബാദിനെതിരെ ഇറങ്ങും. ഗോവക്കെതിരെ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങുന്നത്.ഇതുവരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങളിൽ മികച്ച പ്രകടനം പുറത്തെടുത്ത താരമാണ് രാഹുൽ കെപി. താരം ഈ സീസണിൽ മികച്ച ഫോമിലാണ്. ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ വുക്കോമാനോവിച്ച് മലയാളി യുവ താരത്തിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു.

“കഴിഞ്ഞ വർഷം ഏതാണ്ട് മുഴുവൻ സീസണും നഷ്‌ടമായ കളിക്കാരനാണ് രാഹുൽ.കഴിഞ്ഞ വർഷം 30 മിനിറ്റിന് ശേഷം ആദ്യ ഗെയിമിൽ തന്നെ അദ്ദേഹത്തിന് പരിക്കേറ്റു. തുടർന്ന് മൂന്ന് മാസത്തോളം രാഹുൽ പുറത്തായിരുന്നു ഞങ്ങൾക്ക് അത് വലിയ നഷ്ടമായിരുന്നു.ലീഗിന്റെ അവസാന സമയത്താണ് അദ്ദേഹം ടീമിലേക്ക് തിരിച്ചെത്തിയത്” ഇവാൻ പറഞ്ഞു. കഴിഞ്ഞ ഫൈനലിൽ ഹൈദെരാബാദിനെതിരെ രാഹുൽ ആണ് ബ്ലാസ്റ്റേഴ്സിനായി നേടിയത്.

ഈ സീസണിൽ രാഹുൽ കൂടുതൽ എന്തെങ്കിലും കാണിക്കാൻ ആഗ്രഹിക്കുന്നു, വിജയിക്കാൻ ആഗ്രഹിക്കുന്നു ,അർഹിക്കുന്ന ലെവലിൽ കളിക്കളത്തിൽ തിരിച്ചെത്താൻ കഠിനമായി പ്രയത്നിക്കുകയും ചെയ്യുന്നുണ്ട്” ഇവാൻ പറഞ്ഞു.പ്രഗത്ഭരായ നിരവധി യുവതാരങ്ങൾക്കൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞതിൽ കേരള ബ്ലാസ്റ്റേഴ്‌സ് ബോസ് തന്റെ സന്തോഷം പ്രകടിപ്പിച്ചു.

ഈ സീസണിൽ ആറു മത്സരങ്ങൾ കളിച്ച രാഹുൽ ഒരു ഗോളും അസിസ്റ്റും നേടിയിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം തുടരാനുള്ള ഒരുക്കത്തിലാണ് രാഹുൽ.

Rate this post