സൗദി അറേബ്യക്കെതിരെ മാർട്ടിനെസ് നേടിയ ഗോൾ ഓഫ് സൈഡ് അല്ലായിരുന്നോ ? റഫറിക്ക് പിഴവ് പറ്റിയോ ? |Qatar 2022 |Argentina

ഖത്തർ ലോകകപ്പിലെ ഏറ്റവും വലിയ ഞെട്ടലാണ് കഴിഞ്ഞ ദിവസം അർജന്റീനയും സൗദി അറേബ്യയും തമ്മിൽ നടന്ന മത്സരത്തിലുണ്ടായത്. കിരീടം മോഹിച്ചെത്തിയ അർജന്റീനയെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് സൗദി അറേബ്യ കീഴടക്കിയത്. അതേസമയം മത്സരത്തിന്റെ ആദ്യപകുതിയിൽ ലൗടാരോ മാർട്ടിനസ് നേടിയ ഗോൾ റഫറി നിഷേധിച്ചത് തെറ്റായ അനുമാനത്തിന്റെ പുറത്താണെന്നാണ് ഇപ്പോൾ ആരോപണം ഉയരുന്നത്.

10-ാം മിനിറ്റില്‍ ലയണല്‍ മെസിയുടെ പെനല്‍റ്റി ഗോളിലൂടെ അര്‍ജന്റീന 1-0ന് സൗദി അറേബ്യക്ക് എതിരേ മുന്നിട്ട് നില്‍ക്കുമ്പോഴായിരുന്നു ലൗതാരൊ മാര്‍ട്ടിനെസിന്റെ ഗോള്‍ എത്തിയത്.26-ാം മിനിറ്റില്‍ സൗദി അറേബ്യയുടെ ഓഫ് സൈഡ് കുരുക്ക് പൊട്ടിച്ച് മുന്നേറിയ മാര്‍ട്ടിനെസിന്റെ ഷോട്ട് ഗോള്‍ വലയക്കുള്ളല്‍ എത്തി . എന്നാല്‍ വിഎആറിന്റെ സഹായത്തോടെ റഫറി ആ ഗോള്‍ അനുവദിച്ചില്ല. പാസ് നൽകുന്ന സമയത്ത് ലൗടാരോ മാർട്ടിനസിന്റെ പൊസിഷൻ ഓഫ്‌സൈഡാണെന്ന് വീഡിയോ റഫറി വിധിച്ചത് തൊട്ടടുത്തുള്ള ഡിഫെൻഡറുടെ പൊസിഷൻ മാത്രം നോക്കിയാണെന്നാണ് ആരോപണം ഉയരുന്നത്.

സൗദി ലെഫ്റ്റ് ബാക്കിന്റെ കാലുകൾ വീഡിയോ റഫറി ശ്രദ്ധിച്ചില്ലെന്നും അതു പരിഗണിക്കുമ്പോൾ ലൗടാരോ മാർട്ടിനസ് ഓഫ്‌സൈഡല്ലെന്നുമാണ് സോഷ്യൽ മീഡിയയിലൂടെ നിരവധി പേർ ചൂണ്ടിക്കാട്ടുന്നത്. അർജന്റീനയുടെ വിജയം തന്നെ ഇതു നിഷേധിച്ചുവെന്നും അവർ പറയുന്നു.ലൗതാരൊ മാര്‍ട്ടിനെസിന്റെ ആ ഗോള്‍ അനുവദിക്കപ്പെട്ടിരുന്നെങ്കില്‍ സൗദി അറേബ്യയുടെ തിരിച്ചുവരവ് ജയം ഒരുപക്ഷേ സാധ്യമാകില്ലായിരുന്നു. രണ്ട് ഗോളിന്റെ മുന്‍തൂക്കത്തോടെ രണ്ടാം പകുതിക്ക് ഇറങ്ങുമ്പോള്‍ സാഹചര്യങ്ങളിലും മാറ്റം വരുമായിരുന്നു.

സൗദിക്ക് തിരിച്ചു വരാനുള്ള സാധ്യതകൾ അതോടെ ഇല്ലാതാവുകയും ചെയ്യുമായിരുന്നു. എന്നാൽ ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡ് മാത്രം നേടിയ അർജന്റീന അതിനു ശേഷം രണ്ടാം പകുതിയിൽ അഞ്ചു മിനുറ്റിനിടെ രണ്ടു ഗോൾ വഴങ്ങി മത്സരത്തിൽ തോൽവി നേരിടുകയായിരുന്നു.ഗ്രൂപ്പ് സിയില്‍ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും വിജയിച്ച് പ്രീ ക്വാർട്ടറിലേക്ക് മുന്നേറാനുള്ള ഒരുക്കത്തിലാണ് അര്ജന്റീന.

Rate this post