പരിശീലനത്തിനിടയിൽ ക്യാമറ തകർത്ത റസ്സലിന്റെ വൈറൽ വീഡിയോ കാണാം

ഐ‌പി‌എൽ 2020 ആരംഭിച്ച് മൂന്ന് ദിവസത്തിന് ശേഷം ടൂർണമെന്റിൽ ഇതിനകം തന്നെ ധാരാളം സിക്സറുകൾ കണ്ടു. എന്നാൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് (കെകെആർ) ടൂർണമെന്റിന്റെ ആദ്യ മത്സരം ഇതുവരെ കളിച്ചിട്ടില്ല. എല്ലാ കണ്ണുകളുംനാളെ നടക്കുന്ന മത്സരത്തിൽ ആൻഡ്രെ റസ്സലിന്റെ വെടിക്കെട്ടു ബാറ്റിംഗ് കാണാൻ ആരാധകർ കാത്തിരിക്കുകയാണ്. അബുദാബിയിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം പരിശീലനം നടത്തുന്നതിനിടെ റസ്സൽ ക്യാമറ ഗ്ലാസ് തകർത്തു. താരത്തിന്റെ ബാറ്റിംഗ് പരിശീലനം പകർത്താൻ നെറ്റ്സിനരികെ വെച്ചിരുന്ന ക്യാമറയുടെ ഗ്ലാസ്സാണ് റസ്സലിന്റെ സകതമായ ഷോട്ടിൽ തകർന്നത്. സമൂഹ മാധ്യമങ്ങളിലൂടെ പുറത്തു വിട്ടതോടെ വീഡിയോ വൈറലായി മാറി.

കരീബിയൻ പ്രീമിയർ ലീഗ് 2020 ൽ ജമൈക്ക തല്ലാവാസിന് വേണ്ടി ആൻഡ്രെ റസ്സൽ സെൻസേഷണൽ ഫോമിലായിരുന്നു, ആ ഫോം ഐ‌പി‌എല്ലിലും കാണാവുന്നതാണ്.കഴിഞ്ഞ സീസണിൽ കെകെആറിന്റെ സ്റ്റാർ പെർഫോമർ ആയിരുന്നു റസ്സൽ, മൊത്തം 504 റൺസ് ശരാശരി 56.66 ഉം സ്ട്രൈക്ക് റേറ്റ് 204.81 ഉം, നാല് അർധസെഞ്ച്വറികൾ ഉൾപ്പെടെ.

ഓൾ റൗണ്ടർ എന്ന നിലയിൽ മികവ് പുലർത്തുന്ന റസ്സൽ 16.45 സ്ട്രൈക്ക് റേറ്റിൽ 11 വിക്കറ്റ് നേടി കെ‌കെ‌ആറിന്റെ ഏറ്റവും ഉയർന്ന വിക്കറ്റ് നേട്ടക്കാരൻ കൂടിയായിരുന്നു. ഐപിഎല്ലിൽ 186.സ്ട്രൈക്ക് റേറ്റിൽ 64 മത്സരങ്ങളിൽ 1,400 റൺസ് നേടിയിട്ടുണ്ട് അതിൽ 96 ബൗണ്ടറിയും 120 സിക്സറും ഉൾപ്പെടുന്നു.കഴിഞ്ഞ സീസണിൽ ആർ‌സിബിക്കെതിരെ ജമൈക്കൻ നേടിയ 13 പന്തിൽ 48 * ഐ‌പി‌എൽ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്നിങ്‌സുകളിലൊന്നാണ്, ബൗളിങ്ങിൽ 55 വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.